സൂറിച്ച്: ഫിഫാ റാങ്കിംഗിൽ ബെൽജിയത്തിന് ഒന്നാം റാങ്ക്. യുവേഫ നാഷൻസ് ലീഗിലും സൗഹൃദ മത്സരത്തിലും കാഴ്ചവെച്ച പ്രകടനമാണ് ബെൽജിയത്തെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഒന്നാമതെത്തിച്ചത്. രണ്ട് ടീമുകള്‍ക്കും 1729 പോയന്റാണ് പുതിയ റാങ്കിംഗില്‍ ഉള്ളതെങ്കിലും ദശാംശങ്ങളുടെ മികവില്‍ ബെല്‍ജിയം ഒന്നാമതെത്തുകയായിരുന്നു.
ബ്രസീല്‍ മൂന്നാമതും ക്രൊയേഷ്യ നാലാമതും തുടരും. ഉറുഗ്വേ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്റ്, സ്പെയിന്‍, ഡെന്മാര്‍ക്ക് എന്നിവരാകും ആദ്യ പത്തില്‍ ഉള്ള ബാക്കി ടീമുകള്‍. സാഫ് കപ്പില്‍ ഏറ്റ പരാജയം ഇന്ത്യയെ ഒരു സ്ഥാനം പിറകിലേക്ക് ആക്കി. ഇപ്പോള്‍ തൊണ്ണൂറ്റി ഏഴാം സ്ഥാനത്താണ് ഇന്ത്യ.
















