Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാർഷികാടിത്തറയിൽ വിളയുന്ന രാഷ്‌ട്രസ്വപ്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 03:00 am IST
in Vicharam

വേദകാലം മുതല്‍ ഭാരതത്തിന്റെ സാമ്പത്തികാടിത്തറ കൃഷിയും കാലിവളര്‍ത്തലുമായിരുന്നു. 125 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ 85%വും കൃഷിയേയും അനുബന്ധ വ്യവസായങ്ങളേയും ആശ്രയിച്ചു കഴിയുന്നവരാണ്. പ്രകൃതി സര്‍വ്വജീവജാലങ്ങളുടേയും അധിവാസത്തിനായൊരുക്കിയ മൂലധനമാണ് ഭൂമിയിലുള്ള സര്‍വ്വതും. ഈ മൂലധനനിക്ഷേപത്തെ രണ്ടു തരത്തില്‍ നിര്‍വ്വചിക്കാം. ശോഷിച്ചുപോകുന്നതും പുനര്‍ജനിക്കുന്നതും. ആധുനികവ്യാവസായിക സംരംഭങ്ങള്‍ നല്ല പങ്കും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയാത്ത ധാതുലവണങ്ങളാണ് ഉല്പാദനത്തിന് ഉപയോഗിക്കുന്നത്. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ വിസര്‍ജ്യങ്ങള്‍ വിക്ഷേപിക്കുന്നവയാണ് ഇവയെല്ലാം തന്നെ. പെട്രോള്‍ മുതല്‍ അനേകം മൂലകങ്ങള്‍ ഈ വിധം ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനും ഭൂമിയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും കൃഷിയും കൃഷിഭൂമിയും വനവും ജലസമ്പത്തും സമരസപ്പെട്ടുകൊണ്ട് പ്രതിരോധമൊരുക്കുന്നു. മാത്രമല്ല ഇവ പുനര്‍ജനിക്കുന്ന പ്രകൃതിയുടെ മൂലധനവുമാണ്. ഇതിന്മേലേല്‍പിക്കുന്ന ഏതു വിധത്തിലുള്ള ആഘാതവും മനുഷ്യരാശിയുടെ നിലനില്‍പിന് ഭീഷണിയാണ്.

ആദ്യം കര്‍ഷകന്‍ 

ഒരു നാടിന്റെ സാമ്പത്തികാഭിവൃദ്ധി നിശ്ചയമായും കൃഷികേന്ദീകൃതമായിരിക്കും. അല്ലാത്തപക്ഷം ഗള്‍ഫ് രാജ്യങ്ങളേപോലെ അന്യരാജ്യങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള വികസന ക്രമത്തിനു വിധേയമായിരിക്കും. ഈ വിധ വിഷയങ്ങളുടെ സമഗ്രപഠനം ഭാരതീയജനതാപാര്‍ട്ടി വിലയിരുത്തി കര്‍ഷകനെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി കാണുന്നു. ഈ കാഴ്ചപ്പാടിലൂടെയാണ് കര്‍ഷകന്‍ ആദ്യം എന്നു പ്രഖ്യാപിച്ചുകൊണ്ട് ഭാരതത്തിന്റെ കേന്ദ്രബഡ്ജറ്റിനു രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നാളിതുവരെ അവതരിപ്പിച്ചിട്ടുള്ള ബഡ്ജറ്റുകളില്‍ നിന്നു ഭിന്നമായി, എന്‍ഡിഎ സര്‍ക്കാര്‍ കൃഷിക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി ഭീമമമായ തുക വകകൊള്ളിച്ചിരിക്കുന്നു. കര്‍ഷകന്റെ ജീവിത നിലവാരം ഉയര്‍ത്തികൊണ്ടുള്ള ആഭ്യന്തരവിപണിയാണ് നരേന്ദ്ര മോഡിജിയുടെ ലക്ഷ്യം.

ലോകസാമ്പത്തികരംഗങ്ങളിലുണ്ടാകുന്ന സാമ്പത്തികമാന്ദ്യത്തെ സുസജ്ജമായ ആഭ്യന്തരവിപണിയ്‌ക്ക് പ്രതിരോധിക്കാന്‍ കഴിയും. അതിനാല്‍ കര്‍ഷകന്റെ വരുമാനം രണ്ടിരട്ടിയാക്കല്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്.  ഇതിന്‍പ്രകാരം ഖാരിഫ് വിളകള്‍ക്ക് താങ്ങുവിലയില്‍ ക്വിന്റലിന് 200 രൂപ വര്‍ദ്ധിപ്പിച്ചു. കേരളത്തിലെ നെല്‍കര്‍ഷകന് ഇത് വളരെ പ്രയോജനകരമായിരിക്കും.

കൃഷിക്ക് ഏറ്റവും കൂടിയ ബഡ്ജറ്റ് വിഹിതം

. 2009-14 ല്‍ 1,21,082 കോടി രൂപയായിരുന്നത് 2014-19 കാലയളവില്‍ 2,11,694 കോടി  രൂപയായി ഉയര്‍ത്തി.

. കാര്‍ഷികവായ്‌പാലക്ഷ്യം 2018-19 ലേത് 11 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.

. മല്‍സ്യകൃഷി, ജലകൃഷി, മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്ക് 10,000 കോടി രൂപ അനുവദിച്ചു

. 2000 കോടി രൂപയുടെ കാര്‍ഷക വിപണി അടിസ്ഥാന സൗകര്യഫണ്ട് രൂപീകരിച്ചു.

. മുള മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 1,290 കോടി രൂപ വകയിരുത്തി.

. വിളവെടുപ്പിനു ശേഷമുള്ള കാര്‍ഷികവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകള്‍.

. പലിശയിളവ് പദ്ധതിപ്രകാരം മൂന്നുലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാര്‍ഷികവായ്‌പകള്‍ക്ക് ഒരു വര്‍ഷം വരെ പലിശ ഏഴു ശതമാനം മാത്രമാക്കി. 

. 24.53 ലക്ഷം സംയുക്ത ബാധ്യത സംഘങ്ങള്‍ക്ക് 2017 മാര്‍ച്ച് 31 വരെ രാജ്യത്തെ ബാങ്കുകള്‍ 26,848.13കോടി രൂപയുടെ വായ്‌പ അനുവദിച്ചു.

. ഖാരിഫ് വിളകള്‍ക്ക് ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവില.

. പയറു വര്‍ഗങ്ങളുടെ ബഫര്‍ ശേഖരത്തിന്റെ അളവ് 1.5 ലക്ഷം ടണ്ണില്‍ നിന്ന് 20 ലക്ഷം ടണ്ണായി വര്‍ദ്ധിപ്പിച്ചു 22-3-2018 ലെ കണക്കുപ്രകാരം 16.24 ലക്ഷം ടണ്‍ സംഭരിച്ചു കഴിഞ്ഞിരിക്കുന്നു.

തുള്ളിക്കൊരുകുടം വിളവ്

ജലസമ്പത്തിന്റെ വിന്യാസ ക്രമത്തിലുള്ള പാളിച്ചകളാണല്ലോ കൃഷിയെ പുറകോട്ടടിക്കുന്നത്?  ഇതു പരിഹരിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന. ഈ പദ്ധതിയിലൂടെ 28.5 ലക്ഷം ഹെക്ടര്‍ പ്രദേശത്തു ജലസേചനം നടത്തുന്നു

. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കുന്നതിനായി അഞ്ചുവര്‍ഷത്തിനകം 50,000 കോടി രൂപ നിക്ഷേപിക്കും.

. 5,000 കോടിയുടെ സമര്‍പ്പിത സൂഷ്മ ജലസേചന നിധി

. 2014 നും 18 നും ഇടയില്‍ 26.87 ലക്ഷം ഹെക്ടര്‍ കൃഷിയിടത്തില്‍ സൂഷ്മ ജലസേചനപദ്ധതി നടപ്പാക്കി.

. കൃഷിയിടം നനയ്‌ക്കുന്നതിനായി സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കുന്നതിനു കര്‍ഷകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

വളദൗര്‍ലഭ്യം കഴിഞ്ഞകാല കഥ

. പുതിയ യൂറിയ നയം നടപ്പിലാക്കിയതിലൂടെ യൂറിയ ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു.

. ഡിഎപി, എംഒപി കോംപ്ലക്‌സ് വളങ്ങളുടെ ചില്ലറ വിലകുറഞ്ഞു.

. പ്രവര്‍ത്തനം നിലച്ചുപോയ വളം നിര്‍മ്മാണ പ്ലാന്റുകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി 50,000 കോടി രൂപ നിക്ഷേപിക്കും. വര്‍ഷം 8.4 എല്‍എംടി  ശേഷിയുള്ള പുതിയ യൂറിയ പ്ലാന്റ് നാം രൂപിലെ ബ്രഹ്മപുത്രവാലി ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്ഥാപിക്കും.

. വളത്തില്‍ വേപ്പെണ്ണ ചേര്‍ക്കുന്നതു സമ്പൂര്‍ണ്ണമായതോടെ മണ്ണിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും കീടങ്ങളുടെ രോഗങ്ങള്‍ കുറയുകയും ചെയ്തു. ഇത് നൈട്രജന്റെ ഉപയോഗം കൂട്ടുന്നതിനും അതുവഴി വിളവുവര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായി.

. 2016-2017 ലെ വളം സബ്‌സിഡിയില്‍ വിതരണം ചെയ്യുവാന്‍ ബാക്കി ഉണ്ടായിരുന്ന തുക നല്‍കുന്നതിനായി 2017-18 ലെ ബജറ്റില്‍ 10,000 കോടി രൂപയുടെ പ്രത്യേക  ബാങ്കിംഗ്  സംവിധാനം ഏര്‍പ്പെടുത്തി.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

മണ്ണിന്റെ ഗുണവിശേഷങ്ങള്‍ അറിഞ്ഞ് തീരുമാനങ്ങളെടുക്കുവാന്‍ കര്‍ഷകനെ സഹായിക്കുന്നതിന് ഇതുവരെ 12.5 കോടിയിലേറെ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു.

കൃഷിക്കാര്‍ക്കായി 24 ഃ 7 സമര്‍പ്പിത കൃഷി ടിവിചാനലിന് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി ഫസല്‍ ബീമായോജന

വിള ഇന്‍ഷുറന്‍സിനും മുമ്പില്ലാത്ത വിധം സാമ്പത്തിക സഹായം നല്‍കികൊണ്ട് 4.05 കോടി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കി. 379.06 ലക്ഷം ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുത്തി 131519 കോടി രൂപയ്‌ക്കാണ് ഇന്‍ഷുര്‍ ചെയ്തത്.  

ഇനാം ( ഇലക്‌ട്രോണിക്‌സ് ദേശീയ കാര്‍ഷിക വിപണി)

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഇനാം.

. ഇതിന്റെ ഭാഗമായി 585 നിയന്ത്രിത വിപണികളെ ഏകോപിക്കുന്നതിനായി ഇ-വില്‍പന വേദികള്‍.

. 87.5 ലക്ഷത്തിലേറെ കര്‍ഷകരും വില്പനക്കാരും ഈ വേദിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 41,391 ആയിരം കോടിരൂപ മൂല്യം വരുന്ന 164.53 ലക്ഷം ടണ്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ ഇനാം വേദിയിലൂടെ വിപണനം ചെയ്തു.

. വരുമാന വര്‍ദ്ധനയ്‌ക്കായി മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും അവയുടെ വിതരണത്തിനായി കുറ്റമറ്റ വിതരണ ശൃംഖലയും.

. കാര്‍ഷിക മേഖലയില്‍ വിതരണശൃംഖലയിലെ അടിസ്ഥാനസൗകര്യം ആധിനികവത്ക്കരിക്കുന്നതിനായ് പ്രധാനമന്ത്രി കിസാന്‍ സമ്പദ്‌യോജനയ്‌ക്ക് തുടക്കമിട്ടു.

. ഭക്ഷ്യസംസ്‌കരണ വ്യവസായത്തിനു പ്രോത്സാഹനം പകരുന്നതിനായി കൃഷി സമ്പദ്  യോജനയ്‌ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിപ്പിച്ചു.

. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ നശിച്ചുപോകുന്ന ഉത്പ്പന്നങ്ങളുടെ വിലയിലെ ഉയര്‍ച്ചതാഴ്ചകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളി നേരിടുന്നതിന് കര്‍ഷകരേയും ഉപഭോക്താക്കളെയും സഹായിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍സ്  ഗ്രാമീണകാര്‍ഷിക വിപണികള്‍ (ഗ്രാമുകള്‍) 86 ശതമാനത്തിലേറെ വരുന്ന ചെറുകിട, ഇടത്തരം കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായ് നിലവിലുള്ള 22,000 ഗ്രാമീണഹാത്തുകള്‍ ഗ്രാമുകളായി ഉയര്‍ത്തും. ഇനാമുമായി ഇലക്‌ട്രോണിക് ബന്ധമുള്ള ഈ ഗ്രാമുകള്‍ ഉപഭോക്താക്കള്‍ക്കും വലിയ അളവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും നേരിട്ടു വില്പന നടത്താന്‍ കര്‍ഷകര്‍ക്കും സൗകര്യം മൊരുക്കുന്നു.

കൃഷിക്ക് ഉത്തേജനം പകരാന്‍ പരമ്പരാഗത കൃഷി വികാസ്‌യോജന

2015-18 ല്‍ ജൈവകൃഷി നടത്തിവരുന്ന രണ്ടുലക്ഷം ഹെക്ടര്‍ ഭൂമിയുള്ള 10,000 സംഘങ്ങള്‍ ഉള്‍പ്പെടുത്തി. നീലവിപ്ലവം കര്‍ഷകര്‍ക്ക് പുതിയ സാധ്യതകള്‍ 3000 കോടിരൂപയുടെ പദ്ധതിയോടെ മത്സ്യകൃഷിയുടെ സമഗ്രവികസനവും നടത്തിപ്പും. 2012-14 ല്‍ 86.12 ലക്ഷം ടണ്‍ ആയിരുന്ന മത്സ്യ ഉത്പാദനം 2014-16 ആയപ്പോഴേക്കും 209.54 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു.

സമന്വയ പദ്ധതി ഹരിതവിപ്ലവം കൃഷ്‌ണോന്നതി യോജന

കാര്‍ഷിക മേഖലയിലെ പദ്ധതികള്‍, ദൗത്യങ്ങള്‍ ഒരു കുടക്കീഴിലാക്കി,ഹരിതവിപ്ലവം – കൃഷ്‌ണോന്നതിയോജനരാഷ്‌ട്രീയ ഗോകുല്‍ദൗത്യം പാല്‍  ഉല്‍പാദനത്തിനും കര്‍ഷകരുടെ വരുമാനത്തിനും ഊര്‍ജ്ജം പകരുന്നു

. 2011-14 ല്‍ 14.63 കോടി ടണ്‍ പാല്‍ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2014-17 ല്‍ 16.37 കോടി ടണ്‍ പാലാണ് ഉല്പാദിപ്പിക്കപ്പെട്ടത്. 12 ശതമാനം വര്‍ദ്ധനയുണ്ടായി.

. കന്നുകാലി പ്രജനനത്തിനും പാല്‍ ഉത്പന്ന വികസനത്തിനുമായുള്ള ദേശീയ പദ്ധതിക്കുകീഴില്‍ തദ്ദേശിയ കന്നുകാലി ജനുസുകളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതി 500 കോടി രൂപ അനുവദിച്ചുകൊണ്ട്. 2014  ഡിസംബറില്‍ പദ്ധതിക്കു തുടക്കമിട്ടു.

. 20 ഗോകുല്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുകയും 41 ബുള്‍ മദര്‍ഫാമുകള്‍ ആധുനികവത്ക്കരിക്കുകയുംചെയ്തു. 

അവശ്യഘട്ടങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കല്‍ 

33 ശതമാനമോ അതില്‍ കൂടുതലോ വിളനാശമുണ്ടായാല്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കല്‍ നേരത്തേ 50 ശതമാനത്തിലേറെ വിളനാശമുണ്ടായാല്‍ മാത്രമാണ് സഹായം നല്‍കിയിരുന്നത്.

. വര്‍ധിച്ച മഴയില്‍ നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പൂര്‍ണ്ണമായും കുറഞ്ഞ തറവില പ്രകാരമുള്ള തുക നല്‍കും.

. മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ സഹായമായി നല്‍കും നേരത്തെ ഇത് രണ്ടരലക്ഷം രൂപയായിരുന്നു.

. 2010  മുതല്‍ 15 വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ഡിആര്‍എഫിനുള്ള വകയിരുത്തല്‍ 82% വര്‍ദ്ധിച്ച് 33,580.93 കോടി രൂപയില്‍ നിന്ന് 61,220 കോടി  രൂപയായി ഉയര്‍ന്നു.

വി.എസ്. കനകരാജന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.