Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തെ രക്ഷിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 03:14 am IST
in Vicharam

കേരളത്തെ രക്ഷിക്കാനാകുമോ എന്നത് പ്രളയാനന്തരം ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ മുഴങ്ങുമ്പോഴും കേരളത്തെ എങ്ങനെ രക്ഷിക്കും എന്ന ചോദ്യം മുഴച്ചു നില്‍ക്കും. പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്നു മാത്രമല്ല യുവാക്കള്‍ ജോലി തേടി നാടു വിടുന്നതില്‍ നിന്നും വിഷമടങ്ങിയ ഭക്ഷണവും മലിനീകരണവും രോഗങ്ങളും മൂലം ജനം കഷ്ടപ്പെടുന്നതില്‍ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്. സൃഷ്ടി പരമായ പ്രതിബദ്ധതയിലേക്ക് ജനങ്ങളെ ഉണര്‍ത്തേണ്ടതുമുണ്ട്.

വനങ്ങള്‍, മലകള്‍, നദികള്‍ തുടങ്ങി പ്രകൃതിയെ തുടര്‍ച്ചയായി ചൂഷണം ചെയ്തതും സംരക്ഷിക്കാതിരുന്നതും പ്രശ്‌ന കാരണങ്ങളാണ്. അതോടൊപ്പം വെള്ളപ്പൊക്കത്തേയും അണക്കെട്ടുകളേയും നിയന്ത്രിക്കാന്‍ ഏകീകൃത സംവിധാനം ഇല്ലാത്തതും മാറേണ്ടതുണ്ട്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഇതിനൊക്കെ പരിഹാരം കാണാനാകും.

സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുക എന്നതാണ് പ്രധാനം. മരം മുറിക്കലിനു തടയിടുകയും വാഗമണ്‍ പോലുള്ള മലകളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും വേണം. വെള്ളക്കെട്ടിനു സാധ്യതയുള്ളതിനാല്‍ മണല്‍ ഖനനം നിര്‍ത്തലാക്കണം. നിയന്ത്രണമില്ലാതെ മാലിന്യങ്ങള്‍ തള്ളിയും മറ്റുവിധത്തിലും ജലാശയങ്ങളിലെ ഒാക്‌സിജന്റെ അളവു കുറയ്‌ക്കുകയും വെള്ളത്തിലെ ജൈവ വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്നത് തടയണം. മാലിന്യങ്ങള്‍ കത്തിച്ച് വായു മലിനമാക്കുന്നതും ഇല്ലാതാക്കണം ശക്തമായ നിയമ നടപടികള്‍ കൊണ്ടേ ഇത് സാധ്യമാകു.

വനവല്‍ക്കരണത്തിന് ജപ്പാന്‍ മാതൃക പരീക്ഷിക്കാവുന്നതാണ്. മലകള്‍, വഴിവക്കുകള്‍ തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം മരങ്ങള്‍ നടണം. പെട്ടന്നു വളരുന്ന തണല്‍ മരങ്ങള്‍ക്കിടയില്‍ പഴങ്ങള്‍ നല്‍കുന്ന ചെടികളും നടണം. മരം വെച്ചു പിടിപ്പിക്കുന്നതിലൂടെ കാടു തന്നെ സൃഷ്ടിക്കാനാകും ഇത്തരം കാടുകളില്‍ തേനീച്ച, മുയല്‍, കാട്ടുകോഴി തുടങ്ങി ഭക്ഷ്യ യോഗ്യമായ ജീവികളെ വളര്‍ത്തുകയും ആകാം.

മലകളിലും കുന്നുകളിലും ജലം കെട്ടി നിന്ന്  ഉരുള്‍ പൊട്ടലിനു സാധ്യതയുള്ള വിടവുകള്‍ കണ്ടെത്തി തുറന്നു വിടണം. ഇപ്പോഴത്തെ മലയിടിച്ചിലിന്റെ മാതൃക പഠിച്ച ശേഷം ആവശ്യമുള്ളിടത്ത് കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്നത് ആലോചിക്കാം. പശ്ചിമ ഘട്ടത്തിലെ 75 ശതമാനവും മനുഷ്യ വാസത്തിനു യോജിച്ചതല്ല. സര്‍ക്കാര്‍ ഒരു തരത്തിലും ഇവിടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കരുത്.

പ്രളത്തെ തടയാന്‍ നദികളുടെ ആഴം കൂട്ടുന്ന രീതി കേരളത്തിലും വേണം. മഴക്കാലത്തെ അധിക ജലം കനാലുകളിലൂടെ തിരിച്ചു വിട്ട് മലകളിലും സമതലങ്ങളിലും തടാകങ്ങള്‍ സൃഷ്ടിച്ചെടുക്കാനാകും. വെള്ളപ്പോക്കമില്ലാത്ത സമയത്ത് ഇത്തരം കൃത്രിമ തടാകങ്ങളില്‍ കൃഷി ഇറക്കാവുന്നതാണ്.

തടാകങ്ങള്‍, വലിയ നദികള്‍, സമുദ്ര തീരങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ നടണം. കണ്ടല്‍കാടുകള്‍ മലീനീകരണം തടയുന്നതിനൊപ്പം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായും മാറും. സാധ്യമായ തീരങ്ങളില്‍ മുളകളും നടണം. തടാകങ്ങളില്‍ ചെറിയ തുരുത്തുകള്‍ സൃഷ്ടിച്ച് മലീനീകരണം നിയന്ത്രിക്കാനാകും. ഇത്തരം തുരുത്തുകളുടെ പുറം മണ്ണും ചെളിയും നീക്കം ചെയ്യുകയും മുള ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ നടുകയും ചെയ്യാം. ജലം ശുദ്ധീകരിക്കുന്നതിന് അപ്പക്കാരം, കരിച്ച ചിരട്ടകള്‍ തുടങ്ങി ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കണം.

മഴക്കാല വെള്ളപ്പൊക്കം നെല്‍ പാടങ്ങളെ വലിയ തോതില്‍ ശുദ്ധീകരിക്കും. മലീനീകരണം തടയാന്‍ നെല്‍പാടങ്ങളിലും വനം തുരുത്തുകള്‍ സൃഷ്ടിക്കണം. പാടങ്ങളുടെ തീരത്ത് ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളതുമായ ചെടികള്‍ നടാം. ജൈവ വളങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അരിക്കു പുറമെ താറാവ് വളര്‍ത്തല്‍, തവള, മനഞ്ഞില്‍ മത്സ്യം എന്നിവയുടെ തിരിച്ചു വരവിനും ഇത് വഴിവെക്കും. 

ഹോളണ്ടും മറ്റും ചെയ്ത മാതൃകയില്‍ ചതുപ്പു നിലം സൃഷ്ടിക്കാനാകണം. വലിയ തോതില്‍ ജലം സംഭരിച്ചു നിര്‍ത്താനും ജൈവ സമൃദ്ധിക്കും ഇത് സഹായകമാകും. മത്സ്യബന്ധനത്തിന് ഗുണകരമാകുകയും ചെയ്യും.

അടുത്തതായി കേരളം മുഴുവന്‍ നേരിടാന്‍ പോകുന്ന ഭീഷണി സമുദ്രത്തിലെ ജല നിരപ്പ് ഉയരുന്നതാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 3-5 അടി ഉയരുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്നെ ദക്ഷിണ കടലിലെ പല ദ്വീപുകളേയും കടല്‍ എടുത്തു കഴിഞ്ഞു. ബാങ്കോങിന്റെ നാലിലൊന്ന് കടലിനടിയിലാണ്. തായ്‌ലാന്റ് നദീതീരത്തു മുഴുവന്‍ വൃക്ഷങ്ങള്‍ നടുകയാണ്. അമേരിക്കയില്‍ കടല്‍ തീരത്ത് പുല്ലുകളാണ് വെച്ചു പിടിപ്പിക്കുന്നത്. ദുബായിയില്‍ തീരത്തു നിന്ന് 100 അടി അകലത്തില്‍ കടലില്‍ മണ്‍ കൂനകള്‍ നിര്‍മ്മിച്ചാണ് തിരകളുടെ ശക്തി കുറയ്‌ക്കാന്‍ ശ്രമിക്കുന്നത്. മാലി ദ്വീപും ഇതു മാതൃകയാക്കിയിട്ടുണ്ട്. അതെല്ലാം തന്നെ കേരളത്തിനും പരീക്ഷിക്കാവുന്നതാണ്.

പ്ലാസ്റ്റിക്കാണ് മറ്റൊരു വലിയ വെല്ലുവിളി. ഒന്നിനും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. പേപ്പര്‍, തുണി, കയര്‍, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ള ഉപകരണങ്ങളുടെ ഉപയോഗം ഉറപ്പാക്കണം. കുട്ടനാട് ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണി ഉള്ള പ്രദേശങ്ങളില്‍ തൂണ്‍ കെട്ടി അതിനു മുകളില്‍ വീടു നിര്‍മ്മിക്കുന്ന രീതി പിന്തുടരാവുന്നതാണ്. തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ കോണ്‍ക്രീറ്റു കൊണ്ടോ മുളകൊണ്ടോ 10 അടി വരെ ഉയരത്തില്‍ തൂണ്‍ നിര്‍മ്മിക്കാം. ജപ്പാനും ഹോളണ്ടും ചെയ്തതുപോലെ വെള്ളം കടക്കാത്ത വീടുകളും പരിക്ഷീക്കാവുന്നതാണ്.

ഇതെല്ലാം ജന പങ്കാളിത്തത്തോടെ മാത്രം നടപ്പാക്കിയാല്‍ വിജയിക്കുന്ന പദ്ധതികളാണ്. അനേകം പേരുടെ പ്രയത്‌നവും പിന്തുണയും ഇതിന് ആവശ്യമാണ്. കാര്യങ്ങള്‍ നന്നായി നടക്കുമെന്നുറപ്പുണ്ടെങ്കില്‍ വിദേശ മലയാളികള്‍ ഉള്‍പ്പെടെ നിക്ഷേപം നടത്താന്‍ തയ്യാറായേക്കാം. അതിനനുസരിച്ച പാകപ്പെടലിന് രാഷ്ടീയ നേതൃത്വവും ജന മനസ്സും തയ്യാറാകണം എന്നതാണ് പ്രധാനം.

ഡോ. എകെബി പിള്ള

(ചെയര്‍മാന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ ഹ്യൂമണ്‍ ഡവലപ്‌മെന്റ്, ന്യൂയോര്‍ക്ക്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.