Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എന്‍ടിഎസ്ഇ; എന്‍എംഎംഎസ് സംസ്ഥാനതല പരീക്ഷ നവംബര്‍ 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:43 am IST
in Education

2018-19 വര്‍ഷത്തെ നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്ഇ), നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) സംസ്ഥാനതല പരീക്ഷ 2018 നവംബര്‍ 18 ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആര്‍റ്റി) ആഭിമുഖ്യത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിന് www.scert.kerala.gov.inല്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം.

എന്‍ടിഎസ്ഇ: നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ സംസ്ഥാനതല പരീക്ഷയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ അംഗീകൃത സ്‌കൂളുകളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്റ്റര്‍ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസില്‍ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.

പരീക്ഷാ ഫീസ് പൊതുവിഭാഗത്തിനും ഒബിസികാര്‍ക്കും 250 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപേക്ഷകരുടെ ഫോട്ടോ, അംഗപരിമിതിയുള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി വിഭാഗത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

120 മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നാമത്തെ പേപ്പര്‍ സ്‌കോളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ (എസ്എടി) ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയില്‍ 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പര്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ (എംഎടി) മനോനൈപുണി പരിശോധിക്കുന്ന 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും.

സംസ്ഥാനതല എന്‍ട്രന്‍സ് പരീക്ഷാ വിജയികളെ ഉള്‍പ്പെടുത്തി ദേശീയതല പരീക്ഷ 2019 മേയ് 12 ന് നടത്തി അതില്‍ ജയിക്കുന്നവര്‍ക്കാണ് ഉന്നതപഠനംവരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

എന്‍എംഎംഎസ്: നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പിന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. ഇതിന് സംസ്ഥാനതല പരീക്ഷ മാത്രമാണുള്ളത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക. റസിഡന്‍ഷ്യല്‍, അണ്‍എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 (ഒന്നര) ലക്ഷം രൂപയില്‍ കവിയരുത്. ഏഴാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് 55% (എസ്‌സി/എസ്ടികാര്‍ക്ക് 50% മതി) മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാ ഫീസ് ഇല്ല.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം  അപേക്ഷാര്‍ത്ഥിയുടെ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, അംഗപരിമിതിയുള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

90 മിനിറ്റ് വീതമുള്ള രണ്ട് പേപ്പറുകളാണ് ഈ പരീക്ഷക്കുള്ളത്. പേപ്പര്‍ ഒന്ന് സ്‌കോളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ (എസ്എടി) ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവയില്‍ 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ www.scert.gov.in-  ല്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.