തിരുവനന്തപുരം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍, ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പ്രകോപനമില്ലാതെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച കോവളം മണ്ഡലം പ്രസിഡന്റ് സന്ദീപിന് പരിക്കേറ്റു.
സെക്രട്ടേറിയേറ്റ് മാര്‍ച്ച് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇപ്പോള്‍ സമാന്തര സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സര്‍ക്കാര്‍ സഭയ്‌ക്ക് മുന്നില്‍ പകച്ചു നില്‍കുകയാണെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാരിന് സമാന്തരമായി സിപിഎം ഭരണം നടത്തുകയാണ്. ഡിജിപിയുടെ ജോലി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലീസിന്റെ ജോലി കത്തോലിക്കാ സഭയും ഏറ്റെടുത്തു.
അമേരിക്കയുമായുള്ള യുദ്ധസമയത്ത് വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റുകാര്‍, സഖാക്കളുടെ ജൈവീക കാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ‘പാര്‍ട്ടി വൈഫ്‌സ്’ പോലുള്ള സംവിധാനം സഭയ്‌ക്കുള്ളിലും സിപിഎമ്മിലും നടപ്പിലാക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു അധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന നേതാക്കളായ സി.ശിവന്‍കുട്ടി, ജെ.ആര്‍.പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, യുവമോര്‍ച്ചാ സംസ്ഥാന നേതാക്കളായ അഡ്വ. ആര്‍.എസ്. രാജീവ്, അഡ്വ. രഞ്ജിത് ചന്ദ്രന്‍, ആര്‍.എസ്. സമ്പത്ത്, അഖില്‍ രവീന്ദ്രന്‍, രാഗേന്ദു, ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ്, ലാല്‍കൃഷ്ണ, ബി.ജി. വിഷ്ണു, മണവാരി രതീഷ്, സി.എസ്. ചന്ദ്രകിരണ്‍, അഖില്‍, വിഷ്ണു, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















