Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബലരാമ സ്മൃതികളോടെ കര്‍ഷക ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:26 am IST
in Vicharam

ഭാരതത്തിന്റെ ശക്തി എന്നും കൃഷിയും കര്‍ഷകനുമായിരുന്നു.  പൗരാണിക കാലം മുതല്‍ കര്‍ഷകരേയും കൃഷിയേയും കുറിച്ച് വര്‍ണ്ണിക്കുന്നതു പുരാണങ്ങളിലൂടെയും പഞ്ചതന്ത്ര കഥകളിലൂടെയും ധാരാളമായി നമ്മള്‍ കേട്ടിട്ടുള്ളതാണ്. കര്‍ഷക രക്ഷയ്‌ക്കും പ്രശ്‌നപരിഹാരത്തിനുമായി അവതരിച്ചതാണു ശ്രീകൃഷ്ണ സഹോദരനായ ഭഗവാന്‍ ബലഭദ്രര്‍ അഥവാ ബലരാമന്‍. ചെറു പ്രായത്തില്‍ത്തന്നെ സമൂഹരക്ഷകനായിത്തീരും എന്ന് മനക്കണ്ണിലൂടെ കണ്ടറിഞ്ഞ ഗുരു ഗര്‍ഗമഹര്‍ഷിയാണ് ബലരാമന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. കര്‍ഷകര്‍ക്ക് താങ്ങും തണലുമായി നേതൃത്വം നല്‍കുന്നവര്‍ എങ്ങനെ ആയിരിക്കണം എന്ന് ബലരാമന്‍ പ്രവര്‍ത്തികളിലൂടെ കാണിച്ചു തന്നു. 

വൃന്ദാവനത്തില്‍ കളിച്ചു വളര്‍ന്ന ബലരാമന്‍, ദ്വാരകയില്‍ പണിതീര്‍ത്ത കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ക്കിടയിലും, വൃന്ദാവനത്തിലെ കര്‍ഷക സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചത്. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നതിനായി ചൈത്ര, വൈശാഖമാസങ്ങളില്‍ ഭഗവാന്‍ അവിടെ എത്തുമായിരുന്നു.  

വരള്‍ച്ചയും വേനല്‍ചൂടും പാരമ്യത്തിലെത്തി നില്‍ക്കുന്ന സമയത്തും അവിടെ ചെല്ലുന്നത് സുഖവാസത്തിനല്ല എന്നു വ്യക്തം. ആ യാത്ര, അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. വറ്റി വരണ്ട ജലാശയങ്ങളും ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളും, ചൂടുകാറ്റിനാല്‍  കാട്ടുതീയെരിയിക്കുന്ന പുല്‍മേടുകളും ഉള്ള വൃന്ദാവന പ്രദേശത്ത് ബലരാമന്‍ എത്തിയത് വൃദ്ധകര്‍ഷകരുടെ കാല്‍തൊട്ടു വന്ദിക്കാനായിരുന്നു. സ്ഥാനമാനങ്ങള്‍ക്കായി വേഷം കെട്ടേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. പുല്ലും വൈക്കോലും കിട്ടാതെ വലയുന്ന ഗോക്കളേയും പാലില്ലാത്ത അകിടില്‍ ചപ്പി ദയനീയമായി കരയുന്ന പശുകിടാങ്ങളെയും, ചത്തൊടുങ്ങുന്ന കന്നുകാലി കൂട്ടങ്ങളെയും ആയിരുന്നു അവിടെ ചെന്ന ബലരാമനു  കാണാന്‍ കഴിഞ്ഞത്. ഈ ദാരുണമായ അവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി. അവരുടെ രക്ഷയ്‌ക്കു സ്വയം ഇറങ്ങി. അന്നും ഇന്നും  തമ്മിലൊരു താരതമ്യം ഇവിടെ രസകരമായിരിക്കും. പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപറഞ്ഞ് പെരുപ്പിച്ച് അന്യരെ കുറ്റപ്പെടുത്തി സ്ഥലം വിടുന്ന ഇന്നത്തെ ശൈലിയായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. പ്രശ്‌നത്തോടുള്ള സമീപനം പ്രസംഗത്തില്‍ പ്രകടിപ്പിക്കാനല്ല പ്രവര്‍ത്തിയില്‍ പ്രതിഫലിപ്പിക്കാനാണ് പ്രവര്‍ത്തിയിലൂടെ ബലരാമന്‍ നമ്മെ പഠിപ്പിച്ചത്. 

ഹല(കലപ്പ), മുസല(ഉലക്ക) ധാരിയും ശക്തിശാലിയും ആയ ബലരാമന്‍, വളരെ അകലെക്കൂടി ഒഴുകിയിരുന്ന യമുനാനദിയെ തന്റെ കലപ്പയുടെ ചാലുവഴി വൃന്ദാവനത്തിലൂടെ ഒഴുക്കി. അവിടം ഫലഭൂയിഷ്ഠമാക്കി. അങ്ങനെയാണു പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. ബലരാമന് തന്റെ കരുത്ത് മുഴുവനും കയ്യിലെ ആ കലപ്പയിലേക്ക് ആവാഹിക്കാന്‍ ഇന്നത്തെപ്പോലെ ഇരട്ടചങ്കൊന്നും വേണ്ടിവന്നില്ല. കര്‍ഷകരുടെ ദുരിതം കാണുമ്പോള്‍ വെണ്ണപോലെ അലിയുന്ന ഹൃദയമായിരുന്നു അവതാര പുരുഷന്റേത്. അദ്ദേഹത്തിന്റെ ശക്തി, ജനക്ഷേമത്തിനുവേണ്ടിയുള്ള അഭിവാഛ, ദേശസ്‌നേഹ്ത്തിന്റെ മാസ്മരശക്തി, നേതൃത്വ ഗുണം എല്ലാം ഒത്തിണങ്ങി.  ഇത്തരം സംഘര്‍ഷ സമയത്ത് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാനുള്ള കഴിവ്, ശക്തി അതാണ് ബലരാമന് സംഘര്‍ഷരാമന്‍ എന്ന പേരു കൂടി ലഭിക്കാന്‍ കാരണം.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഭാരതീയ കിസാന്‍ സംഘ്, ഭഗവാന്‍ ശ്രീ ബലരാമനെ ആദര്‍ശപുരുഷനായി സ്വീകരിച്ചത്. കേരം ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരുടേയും കുങ്കുമപ്പൂ ഉല്‍പാദിപ്പിക്കുന്ന കാശ്മീര്‍ കര്‍ഷകരുടെയും മുളക് ഉല്‍പാദിപ്പിക്കുന്ന ആന്ധ്രകര്‍ഷകരുടേയും ഗുജറാത്തിലെ ഉലുവ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍  ഒന്നാണെന്നും അവരെല്ലാം ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആഹാരം ഒരുക്കുന്ന ജനവിഭാഗമാണെന്നുള്ള കാഴ്ചപ്പാടാണ് ഭാരതീയ കിസാന്‍ സംഘിനുള്ളത്. അതിനാല്‍ത്തന്നെ പ്രാദേശികവാദം ഇല്ലാതെയും പ്രാദേശിക കൃഷിരീതിയുടെ അടിത്തറിയിലല്ലാതെയുമാണ് ഭാരതീയ കിസാന്‍സംഘ് പ്രവര്‍ത്തിച്ചു വരുന്നത്. 

ഭാരതത്തിലെ മുഴുവന്‍ കര്‍ഷകരെയും രാഷ്‌ട്രീയ, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ഒന്നായി കാണുകയും അതിന്റെ  അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് കിസാന്‍ സംഘ് ചെയ്തു വരുന്നത്. അഖിലഭാരതീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബികെഎസ് ഭഗവാന്‍ ബലരാമന്റെ ജന്മദിനമായ ഭാദ്രപദമാസത്തിലെ വെളുത്ത ഷഷ്ഠദിനം ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.