Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണകൂട ആസുരികത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:27 am IST
in Editorial

ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയില്‍ വിളങ്ങി നില്‍ക്കുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ അധോലോകത്തെ പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് താഴ്ന്നുപോയിരിക്കുന്നു. ഭാരതത്തിലെ മറ്റേതു സംസ്ഥാനത്തെക്കാളും വിവരവും വിദ്യാഭ്യാസവും ഉള്ള നാടാണ് കേരളം എന്ന് പൊതുവെ പറയാറുണ്ട്. ഒട്ടൊക്കെ അതു ശരിയാണുതാനും. എന്നാല്‍ അതിനനുസരിച്ചുള്ള കാര്യങ്ങളല്ല നടക്കുന്നതെന്ന് ചുരുക്കം. ഉത്തരേന്ത്യയിലെ പ്രദേശങ്ങള്‍ കേരളത്തെ മാതൃകയാക്കി മുന്നേറുമ്പോള്‍ ഇവിടെ പ്രാകൃത വികാരം അള്ളിപ്പിടിച്ചു മുന്നോട്ടു കുതിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നിട്ട് അഭിമാനത്തോടെ ദൈവത്തിന്റെ നാടെന്ന് ഊറ്റംകൊള്ളുകയും ചെയ്യുന്നു.

പത്തെഴുപത്താറ് ദിവസമായി ഒരു കേസിനു പിന്നാലെ സംസ്ഥാന പോലീസ് വട്ടംകറങ്ങുകയാണ്. ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്യുന്നയാളെ അടിച്ചുപഞ്ചറാക്കുന്ന, പണി കഴിഞ്ഞുവന്ന് ക്ഷീണിച്ചുറങ്ങുന്നയാളെ പാതിരാത്രിയില്‍ ഒരു കാരണവുമില്ലാതെ പൊക്കിയെടുത്ത് തല്ലിക്കൊല്ലുന്ന കേമന്‍ പോലീസുകാര്‍ തലങ്ങും വിലങ്ങും പാഞ്ഞ് ധാര്‍ഷ്ട്യം കാണിക്കുന്ന സംസ്ഥാനത്താണ് ഒരു കന്യാസ്ത്രീ തോരാക്കണ്ണീരുമായി നീതിക്കായി കാത്തിരിക്കുന്നത്. അവരെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചുവെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും പോലീസ് അനങ്ങുന്നില്ല. പ്രതിക്കുവേണ്ടി രംഗത്തുള്ളവരുടെ നോട്ടിലും വോട്ടിലും കണ്ണുനട്ടിരിക്കുന്ന ശിഖണ്ഡിപ്പരുവമുള്ള സര്‍ക്കാറിന്റെ ഒത്താശക്കാരായിരിക്കുകയാണ് പോലീസ്.

പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ച ജനപ്രതിനിധിയെ പാലും തേനുമൂട്ടി വളര്‍ത്തുന്ന തരത്തിലേക്ക് പോവുന്നു. ഭരണകക്ഷിയുടെ നോട്ടത്തില്‍ ഇന്ത്യന്‍ പീനല്‍കോഡും മറ്റു നിയമനടപടികളും പാര്‍ട്ടിക്കോടതിക്കും പാര്‍ട്ടി നിയമങ്ങള്‍ക്കും താഴെയാണ്. പാര്‍ട്ടിക്കാരിയെ പാര്‍ട്ടിക്കാരന് എന്തും ചെയ്യാം. ആര്‍ക്കാണ് അത് ചോദിക്കാനുള്ള അധികാരം എന്നാണ് നേതൃത്വം ആക്രോശിക്കുന്നത്. പാര്‍ട്ടിധാര്‍ഷ്ട്യത്തിനും പോലീസ് നിസ്സംഗതയ്‌ക്കും ഇടയില്‍പെട്ട് വേവലാതിപ്പെട്ടു കഴിയുകയാണ് ഇവിടുത്തെ ജനസാമാന്യം. അതേസമയം അനാവശ്യവും അസ്വാസ്ഥ്യകരവുമായ നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട് എന്നതാണ് കൂടുതല്‍ ഭീകരമായിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകനും പ്രകൃതി ചികിത്സാപ്രചാരകനുമായ ജേക്കബ് വടക്കഞ്ചേരിയെ രായ്‌ക്കുരാമാനം അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ മേല്‍സൂചിപ്പിച്ച പോലീസിനും പിന്നണിപ്പാട്ടുകാര്‍ക്കും ഒരു ലജ്ജയുമുണ്ടായില്ല. ആധുനികവൈദ്യശാസ്ത്രമാണ് എല്ലാം, അതേ ശരിയുള്ളൂ എന്ന് ധരിച്ചുവശായ ഒരു വിഭാഗത്തിന്റെ കൈയാളുകളായി ഭരണകൂടവും അവരുടെ ഔദ്യോഗിക ഗുണ്ടാപ്പടയും അധപ്പതിച്ചതിന്റെ നേര്‍കാഴ്ചയാണിത്. ഇംഗ്ലീഷ് മരുന്നു മാത്രമേ എന്തിനും കൈക്കൊണ്ട ഔഷധമാവൂ എന്ന ധാര്‍ഷ്ട്യത്തിന്റെ നിസ്സഹായനായ ഇരയായിരിക്കുകയാണ് ജേക്കബ് വടക്കഞ്ചേരി. സെമിറ്റിക് മതങ്ങളുടെ രീതിപോലെയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ആധുനിക ചികിത്സാസമ്പ്രദായമെന്ന് നെഗളിക്കുന്ന ആംഗലേയ ചികിത്സ. മറ്റു ചികിത്സാസമ്പ്രദായങ്ങളൊക്കെ തങ്ങള്‍ക്ക് അടിപ്പെട്ട് നിന്നുകൊള്ളണം എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ആരോഗ്യവകുപ്പിനു കീഴില്‍ ആ സമ്പ്രദായം മാത്രമേ ഉള്ളൂവെന്ന് അവര്‍ ശഠിച്ചിരിക്കുകയാണ്. ജേക്കബ് വടക്കഞ്ചേരിമാരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള എളുപ്പവഴിയെന്ന നിലയ്‌ക്കാണ് ഇപ്പോഴത്തെ അറസ്റ്റിനെയും മറ്റും കാണേണ്ടത്.

സംസ്ഥാനം മൊത്തം അരക്ഷിതാവസ്ഥയിലേക്കു പോവുന്നതിന്റെ സൂചനകളാണിതൊക്കെ. പാര്‍ട്ടി കേസ് പാര്‍ട്ടി അന്വേഷിക്കുക, മതസംബന്ധമായവ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നടത്തുക, നിസ്സഹായരെയും ദുര്‍ബലരെയും വിരട്ടിനിര്‍ത്തുക, ദുരിതാശ്വാസമേഖലയില്‍ രാഷ്‌ട്രീയ ഇടപെടല്‍ സജീവമാക്കുക തുടങ്ങിയവയാണ് ഇപ്പോഴത്തെ കലാപരിപാടികള്‍. ദൈവത്തിന്റെ നാട്ടില്‍ ദൈവം ആണല്ലോ എല്ലാം നിശ്ചിയിച്ചുറപ്പിക്കുക. അങ്ങനെ വരുമ്പോള്‍ ഇവിടെ ഭരണകൂടമാവുന്നു ദൈവം. അതിന്റെ ഇച്ഛയ്‌ക്കൊത്ത ഇടപാടുകളും ഇടപഴകലുമാണ് നടക്കുന്നത്. ആരും നിയമത്തിന് അതീതരല്ല എന്ന് അസന്ദിഗ്ധമായി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടും അനക്കമില്ലാതിരിക്കുന്ന ഭരണകൂടം വാസ്തവത്തില്‍ ആസുരികതയുടെ കൂടാരമല്ലേ? അത് അവസാനിപ്പിക്കാന്‍ പ്രബുദ്ധജനത ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.