Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

യുജിസി-നെറ്റ് ഡിസംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:22 am IST
in Education

ഭാഷ ഉള്‍പ്പെടെ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സസ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്‌ട്രോണിക് സയന്‍സ് മുതലായ 101 വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും (ജെആര്‍എഫ്) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2018 ഡിസംബര്‍ 9 നും 23 നും മദ്ധ്യേ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 30 വരെ സ്വീകരിക്കും. ഔദ്യോഗിക വിജ്ഞാപനം http://ntanet.nic.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നെറ്റിന് മാത്രമായോ അല്ലെങ്കില്‍ ജെആര്‍എഫ് ഉള്‍പ്പെടെ ഇവ രണ്ടിനും കൂടെയോ അപേക്ഷിക്കാം. ഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 800 രൂപയും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപയും പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി)/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപയുമാണ്. ജിഎസ്ടി/പ്രോസസിങ് ചാര്‍ജ് കൂടി നല്‍കേണ്ടിവരും. ഫീസ് ഒക്‌ടോബര്‍ ഒന്നിനകം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം അടയ്‌ക്കണം.

അപേക്ഷ ഓണ്‍ലൈനായി www.ntanet.nic.in-ല്‍ സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

‘യുജിസി’ നെറ്റില്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി, കൊമേഴ്‌സ്, എഡ്യുക്കേഷന്‍, സോഷ്യല്‍വര്‍ക്ക്, ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക് (വോക്കല്‍/ഇന്‍സ്ട്രുമെന്റല്‍), മാനേജ്‌മെന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, അറബ് കള്‍ച്ചര്‍ ആന്റ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍, ലേബര്‍ വെല്‍ഫെയര്‍/പെര്‍സണേല്‍ മാനേജ്‌മെന്റ്, ലോ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്റ് കണ്‍സര്‍വേഷന്‍, ആര്‍ക്കിയോളജി, വിമെന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്ട്, ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ ആന്റ് ഏരിയ സ്റ്റഡീസ്, ഹ്യൂമെന്‍ റൈറ്റ്‌സ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ്, ഡ്രാമ/തിയറ്റര്‍, യോഗ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്. മുഴുവന്‍ വിഷയങ്ങളും ടെസ്റ്റ് സിലബസും വെബ്‌സൈറ്റിലുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒബിസി നോണ്‍ ക്രീമിലെയര്‍/പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി)എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50% മാര്‍ക്ക് മതി. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതാണ്.

ജെആര്‍എഫിന്  പ്രായപരിധി 2018 ഡിസംബര്‍ ഒന്നിന് 30 വയസ്സാണ്. ഒബിസി നോണ്‍ ക്രീമിലെയര്‍/എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും എല്‍എല്‍എം ബിരുദധാരികള്‍ക്ക്  3 വര്‍ഷവും സായുധസേനാ ജീവനക്കാര്‍ക്ക് 5 വര്‍ഷവും റിസര്‍ച്ച് എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ പരീക്ഷക്ക് പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

ടെസ്റ്റ്: രണ്ട് പേപ്പറുകളാണ് പരീക്ഷയ്‌ക്കുള്ളത്. പേപ്പര്‍ ഒന്ന് 100 മാര്‍ക്കിന്, 50ചോദ്യങ്ങള്‍. ഒരു മണിക്കൂര്‍ സമയം ലഭിക്കും. പൊതുവായ ഈ പേപ്പറില്‍ ടീച്ചിങ്/റിസര്‍ച്ച് അഭിരുചി അളക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടും. റീസണിങ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിങ്, പൊതുവിജ്ഞാനം പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാവും. പേപ്പര്‍ രണ്ട് 200 മാര്‍ക്കിന്, 100ചോദ്യങ്ങള്‍, തെരഞ്ഞെടുത്ത വിഷയങ്ങള്‍ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങള്‍. രണ്ട് ഷിഫ്റ്റുകളായി ഡിസംബര്‍ 9 നും 23 നും മധ്യേയാണ് പരീക്ഷ നടത്തുക. നവംബര്‍ 19 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, ചെങ്ങന്നൂര്‍, എറണാകുളം, കൊച്ചി, ഇടുക്കി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോതമംഗലം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ www.ntanet.nic.in ല്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.