ജോഹന്നസ്ബര്‍ഗ്: ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളില്‍ ഈജിപ്തിന് തകര്‍പ്പന്‍ വിജയം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരത്തില്‍ ഈജിപ്ത് ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് നൈജറിനെ പരാജയപ്പെടുത്തി.
തുടക്കത്തില്‍ മര്‍വാന്‍ മോഹ്‌സന്‍, അയ്‌മന്‍ അഷറഫ് എന്നിവരുടെ ഗോളുകളില്‍ ഈജിപ്ത് 2- 0 ന്റെ ലീഡ് നേടി. തുടര്‍ന്ന് മുഹമ്മദ് സലയും ഗോള്‍ നേടിയതേടെ ഇടവേളയ്‌ക്ക് ഈജിപ്ത് 3-0 ന് മുന്നിലായി.
ഇടവേളയ്‌ക്ക് ശേഷം സല മൊഹ്‌സന്‍ നാലാം ഗോള്‍ നേടി. ഏറെതാമസിയാതെ മുഹമ്മദ് സല തന്റെ രണ്ടാം ഗോളിലുടെ ടീമിന്റെ ലീഡ് 5-0 ആക്കി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മുഹമ്മദ് എല്‍നി ആറാം ഗോളും കുറിച്ചു. രണ്ട് ഗോള്‍ നേടിയ മുഹമ്മദ് സല രണ്ട് പെനാല്‍റ്റിയും നഷ്ടപ്പെടുത്തി.
പുതിയ കോച്ച് ജാവിയര്‍ അഗൂറിയുടെ ശിക്ഷണത്തില്‍ ഈജിപ്തിന്റെ ആദ്യ മത്സരമാണിത്.
അര്‍ജന്റീനയുടെ ഹെക്ടര്‍ കൂപ്പറിന് പകരമാണ് മെക്‌സിക്കന്‍ താരമായ അഗൂറി ഈജിപ്തിന്റെ കോച്ചായത്. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഈജിപ്ത് പുറത്തായതിനെ തുടര്‍ന്നാണ് ഹെക്ടര്‍ കൂപ്പിന്റെ കരാര്‍ അവസാനിപ്പിച്ചത്.
ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ നൈജീരിയ ഗ്രൂപ്പ്് ഇ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സൈച്ചെലസിനെ തോല്‍പ്പിച്ചു.
















