Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം ലോവര്‍പെരിയാറിന് ഏല്‍പ്പിച്ചത് കനത്ത നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 05:25 am IST
in Kerala

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് ഒഴുകിയെത്തിയ പ്രളയജലം ലോവര്‍പെരിയാര്‍ ജലവൈദ്യുത പദ്ധതിക്ക് വരുത്തിയത് വ്യാപക നഷ്ടം. ഇവിടെ നിന്നുള്ള ഉത്പാദനം പുനരാരംഭിക്കാനായാല്‍ത്തന്നെ ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും. 520 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ ഓരോ നിമിഷവും വകുപ്പിനുള്ളത്. ഈ സാഹചര്യത്തില്‍ 180 മെഗാവാട്ട് ശേഷിയുള്ള ലോവര്‍പെരിയാറില്‍ നിന്നുള്ള ഉത്പാദനം പുനരാരംഭിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.

എന്നാല്‍ കൃത്യമായ തകരാര്‍ കണ്ടെത്താനാകാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. അധിക ജലം തുറന്ന് വിട്ട സമയത്ത് ലോവര്‍ പെരിയാറിലും പരമാവധി ഉത്പാദനം നടന്നിരുന്നു. രാത്രിയില്‍ കൂടുതല്‍ വെള്ളം എത്തിയതോടെ കരിമണല്‍ പവര്‍ സ്റ്റേഷനിലേക്ക് പദ്ധതിയില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ അടയ്‌ക്കാനായില്ല. ഇതിനിടെ ടണലില്‍ മര്‍ദവ്യത്യാസം കണ്ടെത്തിയതോടെ ഉത്പാദനം നിര്‍ത്തുകയും ചെയ്തു.

മരത്തടി പോലുള്ള എന്തോ കയറി ടണല്‍ ഭാഗികമായി അടഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ ഒരു ചെറിയ മരക്കമ്പ് പോലും ടണലില്‍ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെങ്കിലും ഇതും തകരാറിലായതായാണ് വിവരം. ടണലിന്റെ ഷട്ടര്‍ പൂര്‍ണമായും അടയ്‌ക്കാന്‍ ആകാത്തതിനാല്‍ ഉള്ളില്‍ കയറി പരിശോധിക്കാനും ആകുന്നില്ല. ഈ സാഹചര്യത്തില്‍ രണ്ടിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇടുക്കി കീരിത്തോടിന് സമീപം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതിയാണ് ലോവര്‍ പെരിയാര്‍. 

സംഭരണ ശേഷി കുറഞ്ഞു

ചെളിയും മണ്ണും അടിഞ്ഞ് സംഭരണിയുടെ ശേഷി 60 ശതമാനമായി കുറഞ്ഞതായാണ് ഔദ്യോഗിക വിവരം. വലുപ്പത്തില്‍ ചെറുതാണെങ്കിലും എല്ലാ സമയത്തും ഉത്പാദനം നടത്താനാവുന്ന പദ്ധതിയാണ് ലോവര്‍ പെരിയാര്‍. നാല് ദശലക്ഷം യൂണിറ്റാണ് പരമാവധി ഉത്പാദന ശേഷി. 2.38 ദശലക്ഷം യൂണിറ്റ് വെള്ളം മാത്രമാണ് ഒരു സമയം ശേഖരിച്ച് വയ്‌ക്കാനാകുക. 60 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് കരിമണലില്‍ ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്തെ തന്നെ ഉത്പാദനത്തില്‍ നാലാമതുള്ള പദ്ധതി.

ഇടുക്കി, ശബരിഗിരി, കുറ്റ്യാടി പദ്ധതികള്‍ക്ക് മാത്രമാണ് ഇതിലും കൂടുതല്‍ ശേഷിയുള്ളത്. പള്ളിവാസല്‍, ചെങ്കുളം, നേര്യമംഗലം, നേര്യമംഗലം വിപുലീകരണ പദ്ധതി എന്നിങ്ങനെയുള്ള പവര്‍ ഹൗസുകളില്‍ നിന്ന് ലോവര്‍ പെരിയാറിലേക്കാണ് വെള്ളമെത്തുക. അതായത് കുണ്ടള, മാട്ടുപ്പെട്ടി, ഹെഡ് വര്‍ക്ക്‌സ്, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി എന്നീ ഡാമുകളില്‍ നിന്നുള്ള വെള്ളമാണ് ഇതുവഴി കടന്നുപോകുന്നത്. അഞ്ച് ഷട്ടറുകളുള്ള ഡാം മഴക്കാലം ശക്തിയായപ്പോള്‍ മുതല്‍ തുറന്നുവച്ചിരിക്കുകയാണ്. 

32 കോടിയുടെ നഷ്ടം

ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ മാത്രം ഡാമിലേക്ക് ഒഴുകിയെത്തിയത് 120 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. 15 മുതലാണ് ഉത്പാദനം നിര്‍ത്തിയത്. മൂന്നില്‍ രണ്ട് ഭാഗം വെള്ളവും ഒഴുക്കി കളയേണ്ടി വന്നു. അതായത് 32 കോടിയുടെ നഷ്ടം.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം കരിമണലില്‍ ഉത്പാദനം ആരംഭിക്കാനായില്ലെങ്കില്‍ അത് വരും നാളുകളില്‍ വൈദ്യുതി മുടക്കത്തിന് കാരണമാകും. അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് തന്നെ അടിഞ്ഞ് കൂടിയ മണ്ണ് നീക്കാനുള്ള നടപടിയും അനിവാര്യമാണ്. എങ്കില്‍ മാത്രമേ ഉത്പാദനം പൂര്‍ണ്ണ സ്ഥിതിയിലെത്തിക്കാനാകൂ. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടയ്‌ക്കുന്നതിന് പിന്നാലെ പണികള്‍ വേഗത്തിലാക്കാനാണ് നീക്കം. ലോവര്‍ പെരിയാറില്‍ നിന്നുള്ള വെള്ളം എത്തുന്നത് ഭൂതത്താന്‍കെട്ട് ഡാമിലാണ്. ലോവര്‍പെരിയാര്‍ സംഭരണിയ്‌ക്ക് ശേഷമാണ് പെരിയാര്‍ എന്ന പേരില്‍ നദി ഒഴുകാന്‍ ആരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.