Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രിസഭ എന്തിന് ചേരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:15 am IST
in Editorial

ബുധനാഴ്ച മന്ത്രിസഭായോഗം എന്നത് കേരളത്തില്‍ തുടര്‍ന്നുവരുന്ന കീഴ്‌വഴക്കമാണ്. ഒരാഴ്ച സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭായോഗം. നയപരവും ഭരണപരവുമായ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്ന ഭരണഘടനാസംവിധാനമാണിത്. അടിയന്തര ഘട്ടത്തില്‍ ബുധനാഴ്ചയ്‌ക്ക് പുറമെയും മന്ത്രിസഭ ചേരാറുണ്ട്. വിഷയമൊന്നുമില്ല എന്നതിന്റെ പേരില്‍ മന്ത്രിസഭായോഗം വേണ്ടെന്നുവച്ചതായി കേട്ടിട്ടില്ല. മുഖ്യമന്ത്രിക്കും ഭൂരിപക്ഷം മന്ത്രിമാര്‍ക്കും തിരുവനന്തപുരത്തെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യോഗം നീട്ടിവയ്‌ക്കാറുണ്ട്. 

എന്നാല്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം നടന്നതേയില്ല. മുഖ്യമന്ത്രി അമേരിക്കയിലെ ആശുപത്രിയില്‍ പോയതിനാല്‍ മന്ത്രിസഭായോഗം വേണ്ടെന്ന് തീരുമാനിച്ചതുപോലെയാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ചുമതല ഏതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കുന്ന കീഴ്‌വഴക്കം പാലിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അധികാരം മന്ത്രി ഇ.പി.ജയരാജന് നല്‍കിയാണ് പിണറായിവിജയന്‍ അമേരിക്കയ്‌ക്ക് പറന്നത്. ഇക്കാര്യം ഗവര്‍ണറെവരെ അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ മന്ത്രിസഭായോഗം ചേരാനായില്ല. കാര്യമായ വിഷയമൊന്നുമില്ലായിരുന്നു എന്നതാണ് പറയുന്ന കാര്യം. ഇത് ശുദ്ധ കളവാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തവും അതില്‍ നിന്ന് കരകയറാനുള്ള ശ്രമവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി അടിയന്തരമായും ആധികാരികമായും ധാരാളം കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനുണ്ട്. കേന്ദ്രസഹായം ലഭിക്കുന്ന കാര്യംതന്നെ ഉദാഹരണം. 

പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചുപറയുന്നു. കേരളം ചെയ്യേണ്ടത് ഒരേയൊരു കാര്യമാണ്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി സഹായമാവശ്യപ്പെട്ട് നിവേദനം നല്‍കുക. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അവ ക്രോഡീകരിച്ച് നിവേദനമാക്കാന്‍ തീരുമാനവുമുണ്ടാകുന്നില്ല. മന്ത്രിസഭ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്ത് നടപടികള്‍ വേഗത്തിലാക്കേണ്ടതാണ്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലപാടുമൂലം ചര്‍ച്ചകള്‍ക്കോ തീരുമാനങ്ങള്‍ക്കോ സാധിക്കുന്നില്ല. ഇതുമൂലം വെള്ളത്തില്‍ ഇപ്പോഴും മുങ്ങിക്കിടക്കുന്ന പ്രളയദുരിത ബാധിതരെ സഹായിക്കാനുള്ള അവസരങ്ങള്‍ക്ക് കാലവിളംബം ഉണ്ടാകുകയാണ്. 

വിഷയമില്ലാത്തതല്ല, പാര്‍ട്ടിയിലെയും മുന്നണിയിലെയും വിഷയങ്ങളാണ് മന്ത്രിസഭായോഗം ചേരാതിരിക്കാന്‍ കാരണമെന്നതാണ് സത്യം. മുഖ്യമന്ത്രിയെ ഭയന്ന് നല്ലകുട്ടികളായി കഴിയുന്ന മന്ത്രിമാര്‍ പിണറായിയുടെ അഭാവത്തില്‍ തനിനിറം കാണിക്കുമോ എന്ന പേടിയാണ് പിന്നില്‍. ധനമന്ത്രിയെ കണ്ടുകൂടാത്ത പൊതുമരാമത്ത് മന്ത്രി. പരസ്പരം കുറ്റംചാരാന്‍ പാര്‍ത്തുനടക്കുന്ന വൈദ്യുതിമന്ത്രിയും ജലസേചനമന്ത്രിയും. രണ്ടാംസ്ഥാനം പോയതിന്റെ വിഷമത്തില്‍ കഴിയുന്ന സാംസ്‌കാരിക മന്ത്രി. താന്‍ രണ്ടാമനാകാന്‍ അര്‍ഹനോ എന്ന സംശയത്തില്‍ പുതിയ വ്യവസായമന്ത്രി. ജനങ്ങളെ വെള്ളത്തിലിട്ട് വിദേശത്തേക്ക് പറന്നതിന്റെ ജാള്യതയില്‍ വനം മന്ത്രി. വിദേശയാത്രകള്‍ നഷ്ടപ്പെടുമോ എന്ന വിഷമത്തില്‍ ടൂറിസം മന്ത്രി. ഇങ്ങനെ സ്വന്തം പ്രശ്‌നങ്ങളുമായി നില്‍ക്കുന്ന മന്ത്രിമാര്‍ ഒന്നിച്ചുകൂടാതിരിക്കാന്‍ കാരണം വിഷയം ഇല്ലാത്തതല്ല. 

നിയന്ത്രിക്കാനും പേടിക്കാനും ആളില്ലാതെയാകുമ്പോള്‍ വിഷയങ്ങള്‍ ഉണ്ടാകുമോ എന്നുള്ള ഭയംതന്നെയാണ്. അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും സ്‌കൂള്‍ കലോത്സവവും ഒന്നും വേണ്ടാ എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുണ്ടായ പൊട്ടിത്തെറി തന്നെ തെളിവ്. മന്ത്രിസഭ ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥന്റെ ഉത്തരവായി പുറത്തുവന്നത്. സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും എതിര്‍പ്പ് പരസ്യമായി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തീരുമാനം തീരുമാനം തന്നെയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പകരക്കാരനായ വ്യവസായമന്ത്രി നിലപാടെടുത്തു. എതിര്‍പ്പ് പറഞ്ഞ മന്ത്രിമാര്‍ക്ക് പഞ്ചപുച്ഛമടക്കേണ്ടിവന്നു. 

പിണറായിവിജയന്‍ ഇല്ലാതെ മന്ത്രിസഭായോഗം ചേര്‍ന്നാല്‍ എല്ലാ വിഷയത്തിലും ഇത്തരം അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും ഉറപ്പാണ്. തങ്ങളുടെ മന്ത്രി വിദേശത്തുപോയതിനെ വിമര്‍ശിച്ചിട്ട് സിപിഎം മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശയാത്രയ്‌ക്കൊരുങ്ങുന്നിതിന് സിപിഐ തടയിടാന്‍ ശ്രമിക്കും. ദുരന്തത്തിന് കാരണക്കാരായ വൈദ്യുതി മന്ത്രിയും ജലസേചനമന്ത്രിയും കോര്‍ക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവരും. കേന്ദ്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ രാഷ്‌ട്രീയത്തിനുപരിയായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടിവരും. ഇതൊക്കെ ഒഴിവാക്കാന്‍ എളുപ്പമാര്‍ഗ്ഗമാണ് മന്ത്രിസഭായോഗമേ വേണ്ടെന്നുവയ്‌ക്കുന്നത്. വിഷയം ഇല്ലാഞ്ഞിട്ടല്ല, വിഷയമാകാതിരിക്കാനാണിതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.