Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചിലതൊക്കെ പറയും ; പറയാതെ വയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 05:37 am IST
in Vicharam

പ്രളയ ദുരിതം നേരിടുന്ന കേരളത്തിലേയ്‌ക്ക് കേന്ദ്രത്തില്‍ നിന്ന് അടിയന്തരമായി അയച്ചു തരേണ്ടത് കുറെ മൂക്കു കയറാണ്. നവമാധ്യമങ്ങളില്‍ കിടന്നു തലകുത്തിമറിയുന്നവര്‍ക്ക് അതിന്റെ ആവശ്യമുണ്ട്. പ്രളയ ദുരന്തത്തോടെ പലര്‍ക്കും ആവേശം ഇരട്ടിച്ചിരിക്കുന്നു. മിക്കവരും ദുരന്തം നേരിട്ടു കണ്ടിട്ടുപോലുമില്ല. എന്തെന്ന് അറിയാനും വയ്യ. 

പക്ഷേ, കണ്ടനുഭവിച്ചതു പോലെ കമന്റിടും. വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ നന്നായി ശ്രദ്ധിക്കും. കേട്ടാല്‍ ഓക്കാനം വരുന്ന വാക്കുകളേ ഉപയോഗിക്കൂ. പുതിയ ആഭാസ വാക്കുകള്‍ക്കായി നിഘണ്ടുവില്‍ പരതുന്ന തിരക്കിലാണത്രെ പലരും. മാളിക മുകളിലിരുന്ന് ആനപ്പിണക്കം കാണുന്ന സുഖമാണവര്‍ക്ക്. 

ദിവസങ്ങളായി ദുരന്ത ഭൂമിയിലെ വെള്ളത്തിലും ചെളിയിലും കിടന്നു പാടുപെടുന്ന സന്നദ്ധസേവകര്‍ കൈ നനയാതെ മീന്‍ പിടിക്കുകയാണെന്നുവരെ ചില നവമാധ്യമന്‍മാര്‍ കുറിച്ചു കണ്ടു. സേവാഭാരതി എന്നൊരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ട് എന്നതാണ് ആ മാന്യനെ പ്രകോപിപ്പിച്ചത്. പ്രളയം മുക്കിയ ഒരു വീടിന്റെ ടോയ്‌ലറ്റ് കഴുകുന്നൊരു സഹോദരനെ പുച്ഛിക്കുന്ന പോസ്റ്റും കണ്ടു. സഹജീവി സ്‌നേഹമുള്ളവര്‍ അതൊക്കെ ചെയ്യും സുഹൃത്തേ. അതിനാണു ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് പറയുന്നത്. 

സുരക്ഷിത സ്ഥാനത്തിരുന്നു വാട്‌സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വിഷം തുപ്പുന്ന ഇത്തരക്കാരെ മൂക്കുകയറിട്ട് ചെവിക്ക് പിടിച്ച് ദുരന്തമേഖലകളില്‍ കൊണ്ടുപോയി വിടണം. കണ്ടു പഠിക്കട്ടെ എന്താണ് പ്രളയദുരന്തമെന്നും എന്താണ് ദുരിതാശ്വാസ പ്രവര്‍ത്തനമെന്നും. ഓരോരുത്തരുടേയും കൈയിലോരോ കൈക്കോട്ടു കൂടി കൊടുക്കുന്നതു നന്നായിരിക്കും. ഒരു വീടെങ്കിലും ശുചിയാക്കിയിട്ടേ തിരിച്ചു പോകാന്‍ അനുവദിക്കാവൂ. പ്രളയക്കാഴ്ചയുടെ ഭംഗി ആസ്വദിക്കാന്‍ മെട്രോയില്‍ കയറിയ കുറെ സൗന്ദര്യാസ്വാദകരുണ്ടല്ലോ. അതിനേക്കാള്‍ മ്‌ളേച്ഛമാണ് ഈ നവമാധ്യമപ്പടയുടെ വിളയാട്ടം. 

കൊച്ചു കുട്ടികള്‍ ടാപ്പു തുറന്നു വെള്ളം ചീറ്റിച്ചു കളിക്കുന്നതു പോലെ, അണക്കെട്ടുകളൊക്കെ തുറന്നുവിട്ട മന്ത്രിമാരുടെ നാടാണിത്. വെള്ളം കുതിച്ചു വന്നപ്പോള്‍ മന്ത്രിമാര്‍ ചിരിച്ചുകൊണ്ടു പത്രസമ്മേളനം നടത്തി. ധാര്‍ഷ്ട്യവും പുച്ഛവും പരിഹാസവുമൊക്കെ മാറിമാറി ആ ചിരിയില്‍ നിറഞ്ഞുകൊണ്ടിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരഭിമാനക്കൊലയിലേക്ക് കാര്യങ്ങളെ നയിച്ചത് ആ ചിരിയാണ്. സൈന്യത്തെ ചുമതല ഏല്‍പ്പിക്കില്ലെന്ന വാശിയും ദുരഭിമാനവുമാണല്ലോ പ്രളയദുരന്തം ഇത്ര കടുത്തതാക്കിയത്. നാനൂറിലേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

എന്നാലെന്താ, സര്‍ക്കാര്‍ സ്വന്തം അഭിമാനം കാത്തില്ലേ? തങ്ങള്‍ പറയുന്നതു മാത്രം സൈന്യം ചെയ്താല്‍ മതി എന്നതായിരുന്നല്ലോ നിലപാട്. അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. സൈന്യം മാറി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നെന്ന് മാത്രം. പാര്‍ട്ടി പറയുന്നവര്‍ക്ക് ദുരിതാശ്വാസം. പാര്‍ട്ടി പറയുന്നവര്‍ക്ക് ധനസഹായം. പാര്‍ട്ടി പറയുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും. അത്തരക്കാരുടെ പുതുതലമുറ ഇങ്ങനെയൊക്കെയല്ലാതെ പിന്നെ എങ്ങനെ പെരുമാറാനാണ് ?  

പ്രകൃതിദുരന്തം അപ്രതീക്ഷിതമാണെന്ന് സമ്മതിക്കാം. പക്ഷേ, അണക്കെട്ടുകള്‍ തുറക്കുന്നത് മനുഷ്യനാണ്. തുറന്നാല്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടാകുമെന്ന് ഊഹിക്കാനുള്ള സാമാന്യബുദ്ധി മനുഷ്യന് പ്രകൃതിതന്നെ തന്നിട്ടുണ്ടുതാനും. എങ്കില്‍പ്പിന്നെ എന്തേ മുന്‍കരുതലിനേക്കുറിച്ചു ചിന്തിച്ചില്ലാ… എന്നു ചോദിക്കരുത്. കാരണം ഇതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരാണ്. ഇവിടെ നടപടികളേയുള്ളു. ചോദ്യങ്ങളില്ല. 

പക്ഷേ, വെള്ളത്തിന് അത് അറിയില്ലല്ലോ. സഖാക്കളേപ്പോലെ പാര്‍ട്ടി പറയുന്ന വഴിക്കേ വെള്ളം പോകൂ എന്നു സര്‍ക്കാര്‍ ധരിച്ചിടത്താണ് പിഴച്ചത്. കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന മാത്രം നടത്തിയും കേട്ടും അനുസരിച്ചും അനുസരിപ്പിച്ചും ശീലിച്ചവരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ പ്രകൃതി വഴങ്ങിയില്ല. അതിന്റെ ഫലം അനുഭവിച്ചത് പാവം പൊതുജനമാണെന്നു മാത്രം. അവരാണല്ലോ എന്നും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. 

ഇന്നിപ്പോള്‍ ആ അനുഭവങ്ങളുടെ മുതലെടുപ്പിനാണ് പാര്‍ട്ടി ഇറങ്ങിയിരിക്കുന്നത്. ശരിയായ കൊയ്‌ത്തുത്സവം. കിട്ടുന്നിടത്തു നിന്നൊക്കെ പണം വാരും. അതിനു കണക്കുകള്‍ മാറിമാറി എഴുതും. ജനത്തിനു മുന്നില്‍ വയ്‌ക്കാന്‍ ഒരു കണക്ക്. കേന്ദ്രത്തിലേയ്‌ക്കു മറ്റൊരു കണക്ക്. പിന്നെ, അതിന്റെ പേരിലും കേന്ദ്രത്തെ പുലഭ്യം പറയും.

 പ്രളയം വന്ന ദിവസം തുടങ്ങിയതാണ് പണത്തിന്റെ കണക്ക് പറച്ചില്‍. വെള്ളം കുതിച്ചു വരുന്ന വേഗത്തില്‍ത്തന്നെ, നഷ്ടത്തിന്റെ കണക്ക് പറഞ്ഞവരാണ് ഭരിക്കുന്നത്. കൃത്യം 8316 കോടി രൂപ. ആ കാശ് ഇങ്ങു തന്നേക്കാനാണ് പ്രധാനമന്ത്രിയോടു പറഞ്ഞത്. ആ സമയത്ത് എങ്ങനെ അത്തരമൊരു കണക്ക് കിട്ടി എന്നതിന് വിശദീകരണമില്ല. നഷ്ടം സംഭവിച്ചു കഴിഞ്ഞിട്ടുവേണ്ടേ കണക്കെടുക്കാന്‍. അതിനും ചില നടപടിക്രമങ്ങളൊക്കെയുണ്ടല്ലോ. 

ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. പാര്‍ട്ടിയും സര്‍ക്കാരും കല്‍പ്പന ഇറക്കിയിട്ടല്ല ജനം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ സേവനത്തിന്റെ മൊത്താമവകാശം ആരും ഏറ്റെടുക്കാന്‍ മെനക്കെടുകയും വേണ്ട. അവര്‍ സേവനത്തിന് ഇറങ്ങിയത് സഹജീവി സ്‌നേഹം കൊണ്ടാണ്. ഇതൊന്നും തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ പ്രവൃര്‍ത്തിയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂജന്‍ എന്നും ഫ്രീക്കന്മാര്‍ എന്നും സമൂഹം പരിഹസിക്കാറുള്ള ചെറുപ്പക്കാരുമുണ്ടായിരുന്നു സ്വയം മറന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്. 

ഒരാള്‍ സന്ന്യാസി വേഷം ധരിച്ചു നടത്തിയ തട്ടിപ്പിന്റെ പേരില്‍ കാഷായ വേഷക്കാരെ മുഴുവന്‍ ഓടിച്ചിട്ടു തല്ലിയവരുടെ നാടാണിത്. ഇവിടെത്തന്നെയാണു കഴിഞ്ഞ ദിവസങ്ങളില്‍ കാഷായ വേഷധാരികളുടെ ഒരു സംഘം, പലരും ചെയ്യാന്‍ മടിക്കുന്ന സേവന പ്രവര്‍ത്തനം നടത്തിയത്. മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ ദുര്‍ഗന്ധം വകവയ്‌ക്കാതെ അവര്‍ മറവു ചെയ്തു. ആരേയും വിലകുറച്ചുകാണരുതെന്ന് ഈ ദുരന്തം പഠിപ്പിച്ചു. 

അത് തിരിച്ചറിയാത്തവരാണ് ദുരന്തത്തിന്റെ പേരില്‍ മുതലെടുക്കുന്നതും മൊബൈല്‍ ഫോണിലെ അക്ഷരങ്ങളില്‍ വിരലമര്‍ത്തി മറ്റുള്ളവരെ കുത്തിനോവിക്കുന്നതും. കുറെയൊക്കെ കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ചിലപ്പോള്‍ പറഞ്ഞു പോകും; പറയാതെ വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.