Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പീഡനത്തിന്റെ സിപിഎം മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 03:24 am IST
in Editorial

മഹാപ്രളയത്തിന്റെ ദുരിതത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് പറഞ്ഞുനടക്കാന്‍ പീഡനകഥകള്‍ വരിവരിയായി വരുന്നു. സിപിഎം എംഎല്‍എ, ഡിവൈഎഫ്‌ഐ നേതാവ് എന്നിവര്‍ക്കെതിരെയാണ് പുതിയ ആരോപണം. അതും സ്വന്തം പാര്‍ട്ടിയിലെ വനിതാ സഖാക്കള്‍ തന്നെ പരാതിയുമായി വന്നിരിക്കുന്നു. ഡിവൈഎഫ്‌ഐ നേതാവായ വനിതയെ പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസിന്റെ മട്ടുപ്പാവില്‍വച്ചാണ് എംഎല്‍എ പീഡിപ്പിച്ചതെങ്കില്‍ ഡിവൈഎഫ്‌ഐ നേതാവ് യുവതിയെ പീഡിപ്പിച്ചത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍വച്ചാണ്. ഡിവൈഎഫ്‌ഐ നേതാവിനെതിരെ അച്ചടക്ക നടപടി എടുത്തതായി പാര്‍ട്ടി പറയുന്നു. 

മുഴുത്ത നേതാവായതിനാല്‍ എംഎല്‍എയ്‌ക്കെതിരെ കിട്ടിയ പരാതി ജില്ലാ സംസ്ഥാന കേന്ദ്ര കമ്മറ്റികള്‍ രണ്ടാഴ്ചയായി തിരിച്ചും മറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി പീഡനക്കേസിലെ അന്തിമവിധി പാര്‍ട്ടി പറയുമെന്നാണ് സിപിഎം നിലപാട്. ഞങ്ങളുടെ സഖാവിനെ ഞങ്ങളുടെ നേതാവ് പീഡിപ്പിച്ചാല്‍ നിങ്ങള്‍ക്കെന്തുകാര്യം എന്ന ന്യായമാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരത്തുന്നത്. 

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി ആദ്യമല്ല വിവാദത്തില്‍പ്പെടുന്നത്. ഷൊര്‍ണൂരില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് പോലീസ് ഉദ്യോഗസ്ഥന്‍ കേട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പരസ്യമായി ശാസിച്ചത് വാര്‍ത്തയായി. ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ശശി അന്ന് പോലീസിനോടു പറഞ്ഞത്. ശശി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നത് സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലും. 

പീഡനക്കേസ് ക്രിമിനല്‍ക്കുറ്റമാണ്. അതുപ്രകാരം പോലീസിനും സ്വമേധയാ കേസെടുക്കാം. പീഡനസംഭവം അറിഞ്ഞിട്ടും മറച്ചുവയ്‌ക്കുന്നത് ജയിലില്‍ പോകേണ്ട കുറ്റമാണ്. മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പോലീസിനെ അറിയിച്ചത് തിയേറ്റര്‍ ഉടമയാണ്. പീഡിപ്പിക്കപ്പെട്ടയാള്‍ സിപിഎമ്മിന് ഇഷ്ടക്കാരനായപ്പോള്‍ വിവരമറിയിക്കാന്‍ താമസിച്ചു എന്നുപറഞ്ഞ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസാണ് പിണറായിയുടേത്. ഇവിടെ ശശി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയിട്ട് ആഴ്ചകളായി. വിവരം പോലീസിനെ ഇതുവരെ അറിയിച്ചിട്ടില്ല. 

പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമൊക്കെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നു പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ ദല്‍ഹിയില്‍ സമരം സംഘടിപ്പിച്ച സിപിഎമ്മിലെ മഹിളാരത്‌നം വൃന്ദാ കാരാട്ട്, കിട്ടിയ പരാതി ഒളിപ്പിക്കുകയായിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പറയുന്ന സഖാക്കന്മാരൊക്കെ വേട്ടക്കാരനായ എംഎല്‍എയ്‌ക്കുവേണ്ടി വാദിക്കുന്ന കാഴ്ചയാണിപ്പോള്‍.

വനിതകളുടെ ക്ഷേമത്തിനായി എന്നുപറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയാണ് ഏറ്റവും അപഹാസ്യം. പരാതി പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് ഭരണഘടനാപദവിയില്‍ ഇരുന്നുകൊണ്ട് കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞത്. കസേര ഏതായാലും സാദാ സഖാവിന്റെ നിലവാരത്തിനപ്പുറം ഉയര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍. ശശിക്കെതിരെ പോലീസിനു പകരം പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പുകല്‍പ്പിക്കുമെന്ന് പറയുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിക്കാരിയെ പാര്‍ട്ടിക്കാരന്‍ പീഡിപ്പിച്ചാല്‍ പാര്‍ട്ടി അന്വേഷിച്ച് വിധി പറയും, സഭാംഗത്തെ ബിഷപ്പ് പീഡിപ്പിച്ചാല്‍ സഭ അന്വേഷിച്ച് തീരുമാനം പറയും എന്നൊക്കെ പറയുന്നതിലെ യുക്തി മനസ്സിലാകുന്നതല്ല. 

പീഡനവും അവിഹിതവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതുമയുള്ളതല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്കെതിരെപോലും ആരോപണം ഉയര്‍ന്നതാണ്. ബാലപീഡന നിയമം നേരത്തെയുണ്ടായിരുന്നെങ്കില്‍ എകെജി ജയിലില്‍ കിടന്നേനെ എന്ന് പറഞ്ഞ എംഎല്‍എയ്‌ക്കെതിരെ സിപിഎം ബഹളം വച്ചെങ്കിലും എംഎല്‍എ ഇതേവരെ അഭിപ്രായം തിരുത്തിയിട്ടില്ല. പി. ശശി, ഗോപി കോട്ടമുറിക്കല്‍ എന്നീ ഉന്നത നേതാക്കള്‍ നടത്തിയ പീഡനക്കേസ് തെളിഞ്ഞപ്പോള്‍ അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി മേനിനടിച്ചെങ്കിലും പിന്നീട് തിരിച്ചെടുത്ത് പീഡിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും സിപിഎമ്മിന് മടിയുണ്ടായിരുന്നില്ല. പീഡനത്തിന്റെ പേരില്‍ പുറത്താക്കിയ മന്ത്രിയെ വീണ്ടും മന്ത്രിസഭയിലെടുത്തതും പിണറായി സര്‍ക്കാരാണ്. ശശിക്കെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമം ഫലം കണ്ടില്ലെങ്കില്‍ പേരിനൊരു നടപടിയില്‍ കാര്യം തീരും. നട്ടെല്ലും നാണവുമില്ലാത്ത ലോക്‌നാഥ് ബെഹ്‌റയുടെ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹര്യത്തില്‍ പ്രത്യേകിച്ചും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.