Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകൃതിയുടെ പാഠപുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:22 am IST
in Vicharam

കേരളം ഇനിയുള്ള കാലം ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാനുണ്ടെന്നും, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രളയം മടങ്ങിയത്. നമുക്ക് ഒരു അഹങ്കാരമുണ്ടായിരുന്നു. ഉത്തരേന്ത്യയിലും, ആന്ധ്രയിലും, തമിഴ്നാട്ടിലുമെല്ലാം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതൊന്നും നമുക്ക് ബാധകമാകില്ല എന്ന്. കാരണം നമ്മള്‍  ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണ്. നദികളും, പുഴകളും, മലകളും, കടലും, കായലും, കാവും, കാടും എല്ലാം നല്‍കി ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുണ്ടല്ലോ. 

എന്നാല്‍ പ്രകൃതി വരദാനമായി നല്‍കിയ ഈ ഐശ്വര്യങ്ങളെ  നമുക്ക് എന്തും ചെയ്യാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. നദിയുടെ ഒഴുക്ക് തിരിച്ചുവിട്ടു, പാടങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിതു. കായലും, കാടും കയ്യേറി  റിസോര്‍ട്ടുകളും, വാട്ടര്‍ തീം പാര്‍ക്കുകളും നിര്‍മ്മിച്ച സാമൂഹ്യദ്രോഹികളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 

ലാഭക്കണ്ണുമായി കേരളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന കോളക്കമ്പനികളെ മാലയിട്ട് സ്വീകരിച്ചു. കേരളത്തെ അടിക്കണക്കില്‍ അളന്നുമാറ്റി പ്രമാണിമാര്‍ കയ്യടക്കുമ്പോഴും നമുക്കെന്ത്? എന്ന മട്ടില്‍ കണ്ണടച്ചു. പ്ലാസ്റ്റിക്കുകളും, ഫ്ളക്സുകളും, ഉപയോഗിച്ച ശേഷം നദികളിലും, കാടുകളിലും വലിച്ചെറിഞ്ഞു. കേരളത്തിലെ കാട്ടിലും, കടലിലും മാത്രം ജീവിക്കാന്‍ കൊതിച്ച പക്ഷി മൃഗാദികളെയെല്ലാം കൊന്നൊടുക്കി. 

ദൈവത്തിന്റെ സ്വന്തം നാടെന്ന അവകാശവാദം പരസ്യപലകങ്ങളില്‍ ഒതുങ്ങി, ഒതുക്കി നിര്‍ത്തി. കേരളം പഴയ കേരളമാകണമെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞവരെ ഭ്രാന്തന്മാരാക്കി മുദ്രകുത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടവരെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു.

 രണ്ടു രാവും രണ്ട് പകലും കലികൊണ്ട്  ഉറഞ്ഞു തുള്ളിയ പ്രകൃതി മടങ്ങിയത് ഇതെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. ഉണ്ടായതിനേക്കാള്‍ ഭയാനകമായിരുന്നു പമ്പയാറിന്റെ തീരത്ത് ഉണ്ടാകുമായിരുന്നത്.

 മൂന്നാലു വര്‍ഷം മുമ്പ് കേരളത്തിന് പുറത്തുള്ള ചില വ്യവസായികള്‍ക്ക് തോന്നി കേരളത്തെ ഒന്നുകൂടി വികസിപ്പിക്കാമെന്ന്, അതിനവര്‍ കണ്ടെത്തിയത് ആറന്മുളയേയും. അവിടെ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം വന്നാല്‍ ശബരിമല വികസിക്കും, കേരളത്തിന് വരുമാനമുണ്ടാകും. മദ്ധ്യ തിരുവിതാംകൂറില്‍ നിന്ന് അമേരിക്കയിലും, ജര്‍മ്മനിയിലും, ഗള്‍ഫ് രാജ്യങ്ങളിലും കുടിയേറിയവര്‍ക്ക് യാത്ര കൂടുതല്‍ സുഖകരമാകും അങ്ങിനെ എന്തെല്ലാം വികസന സ്വപ്‌നങ്ങള്‍ അവര്‍ കേരളത്തില്‍ വിതച്ചു. 

വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയേറ്റുവരെ (അന്നത്തെ) ഈ വികസന നായകന്‍മാരുടെ പിന്നില്‍ ഒരക്ഷരം മിണ്ടാതെ നിന്നു. പാടം നികത്താന്‍, കുളം നികത്താന്‍, കുന്നിടിച്ചു നിരപ്പാക്കാന്‍ ഒക്കെ ഉള്ള ഉത്തരവുകള്‍ ശരവേഗത്തിലാണ് അവര്‍ക്ക് ലഭിച്ചത്. വികസനത്തിന്റെ തേരിലേറി ആറന്മുളയില്‍ പറന്നിറങ്ങാന്‍ അവര്‍ സര്‍വ്വ സന്നാഹവും ഒരുക്കുമ്പോഴാണ് കുമ്മനം രാജശേഖരന്‍ ആറന്മുളയിലെത്തുന്നത്. പിന്നെയുള്ളത് ആറന്മുളയുടെ ചരിത്രത്തിലെ വിജയഗാഥയാണ്. 

ആറന്മുള എന്ന പൈതൃക ഗ്രാമം നിലനില്‍ക്കേണ്ടതിന്റെ, പാടങ്ങളും, കുളങ്ങളും, കുന്നും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഒക്കെ ആവശ്യം നിരന്തരമായി പത്തനംതിട്ടക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നയിച്ച സമരം, സമാനതകളില്ലാതെ ജാതി മത രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി, കവികളേയും, സാഹിത്യകാരന്മാരെയും ഒക്കെ അണിനിരത്തി നടത്തിയ ഒന്നായിരുന്നു. ഒടുവില്‍ ധനശക്തിയും, രാഷ്‌ട്രീയ സ്വാധീനവും ഉണ്ടായിരുന്ന വ്യവസായികള്‍ക്ക് ബോധ്യപ്പെട്ടു, ഈ മനുഷ്യനെ അവഗണിച്ചുകൊണ്ട് ആറന്മുളയില്‍ ഹെലിക്കോപ്റ്റര്‍ പോലും ഇറക്കാന്‍ കഴിയില്ലെന്ന്. 

അങ്ങിനെ, ആറന്മുളയില്‍ പറന്നിറങ്ങാന്‍ വന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍ന്നു. കുമ്മനം രാജശേഖരന്റെ പതറാത്ത കാലുകള്‍ക്ക് പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും, സന്തോഷവുമായി. അവിടെ പാടവും, കുളങ്ങളും, കിണറുകളും ഒക്കെ നികത്തി വിമാനത്താവളവും, ടൗണ്‍ഷിപ്പും വന്നിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭയാനകമാകുമായിരുന്നു? 

 എന്തിനാണ് കേരളം പോലെ 800 കിലോമീറ്റര്‍ നീളം മാത്രം ഉള്ള ഒരു ഒരു കൊച്ചു സംസ്ഥാനത്ത് 5 അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ എന്ന് ചോദിയ്‌ക്കാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും തയ്യാറായില്ല. കാരണം വികസനവിരോധികളായി പോയാലോ? എല്ലാത്തിന്റെയും കൂടെ ‘ള’ ചേര്‍ത്താല്‍ ഇവരുടെ ഭാഷയായി എന്ന സിനിമാ ഡയലോഗ് പോലെ, എല്ലാത്തിന്റേയും കൂടെ വികസനമെന്ന് ചേര്‍ത്താല്‍ എതിര്‍ക്കാന്‍ ആളെ കിട്ടാത്ത കാലത്താണ് ആറന്മുള വിമാനത്താവളത്തിനെതിരെ കുമ്മനം രാജശേഖരന്‍ സമരം നയിച്ചത്. ആ സമരം ഒരു പാഠ പുസ്തകമാണ്. ആ പുസ്തകമാണ് ഇന്നു പ്രകൃതി നമ്മുടെ മുന്നില്‍ വയ്‌ക്കുന്നതും. 

 ഇനിയും വികസനത്തിന്റെ പേരും പറഞ്ഞ് കേരളത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താന്‍ പലരും പറന്നിറങ്ങും. അധികാര വര്‍ഗ്ഗത്തിന്റെ ഉറച്ച പിന്‍ബലവും അവര്‍ക്ക് ഉണ്ടാകാം. പക്ഷെ നമ്മള്‍ ഉണര്‍ന്നിരിക്കണം. ആറന്മുള സമരം പോലെ പ്രതികരിയ്‌ക്കാന്‍ നമ്മള്‍ തയ്യാറാകണം. ആരെങ്കിലും കായലും, കാടും കയ്യേറി റിസോര്‍ട്ടോ, വാട്ടര്‍ തീം പാര്‍ക്കോ സ്ഥാപിച്ചാല്‍ നമുക്കെന്ത് കാര്യം എന്ന ചിന്ത മാറണം. 

കാടും കായലും നശിച്ചാല്‍ നമുക്കാണ് നഷ്ടം എന്ന തിരിച്ചറിവ് ഉണ്ടാകണം. അത്തരക്കാരെ, അവര്‍ എത്ര പ്രമാണിമാര്‍ ആയാലും ഈ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ കഴിയണം. സര്‍വ്വോപരി പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തണം. അതിനായി മാധവ് ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പോലെ ആവശ്യമെങ്കില്‍ ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത് ക്രിയാത്മക മാറ്റങ്ങളോടെ നടപ്പാക്കണം. അതിനായി ഈ പ്രളയ ദുരിതത്തിലും അതിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണ പ്രക്രിയകളിലും കാണിക്കുന്ന ഐക്യവും, ദൃഢനിശ്ചയവും നമുക്ക് ഒരോരുത്തര്‍ക്കും ഉണ്ടാകണം. എങ്കില്‍ കേരളം ചങ്ങമ്പുഴ പാടിയ 

മലരണിക്കാടുകള്‍ തിങ്ങി വിങ്ങി 

 മരതക കാന്തിയില്‍ മുങ്ങി മുങ്ങി 

 കരളും മിഴിയും കവര്‍ന്ന് മിന്നി

 കറയറ്റൊരാലസ്യ ഗ്രാമഭംഗി തുടിക്കുന്ന പഴയ കേരളമായി മാറും. അല്ലെങ്കില്‍, ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികള്‍ ഏറ്റു പാടാം:

 ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാദ്ധ്യമോ?

( ബിജെപി വക്താവാണ് ലേഖകന്‍ )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.