Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാവങ്ങളെ വെള്ളത്തില്‍ തള്ളിവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:18 am IST
in Editorial

മഹാപ്രളയത്തിന്റെ ഇരമ്പം ഇനിയും അടങ്ങിയിട്ടില്ല. പ്രളയം കശക്കിയെറിഞ്ഞ ചില പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും കെടുതി ഇനിയും തീര്‍ന്നിട്ടില്ല. വെള്ളത്തില്‍ അലിഞ്ഞതും ഒഴുകിയതുമായ വീടുകള്‍ക്ക് പകരമൊരു തകരക്കൂരപോലും കെട്ടിക്കൊടുക്കാനായിട്ടില്ല. തകരാത്ത വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കുടിവെള്ളംപോലും പലയിടത്തും കിട്ടാക്കനിയാണ്. വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനായിട്ടില്ല. 

കുട്ടനാട്ടില്‍ എപ്പോള്‍ വെള്ളമിറങ്ങുമെന്ന് ആര്‍ക്കും നിശ്ചയമില്ല. വീടിനകത്തുപോലും മുട്ടോളം വെള്ളമാണ്. വെള്ളമിറങ്ങിയ വീട്ടിലേക്ക് അരയോളമുള്ള വെള്ളം താണ്ടിയേ കയറാനൊക്കൂ. ഈ സൗഹചര്യങ്ങളെ ഭീതിയോടെ കാണുകയാണ്. ഈ അവസ്ഥയില്‍ രണ്ടുദിവസത്തിനകം ക്യാമ്പുകള്‍ അടയ്‌ക്കുമെന്ന വിധത്തിലുള്ള വിവരങ്ങള്‍ കൂനിന്മേല്‍ കുരുവാകുകയാണ്. ഒരു കാരണവശാലും എല്ലാ ക്യാമ്പുകളും പൂട്ടി പാവപ്പെട്ടവരെ വെള്ളത്തിലേക്ക് തള്ളിയിടുന്നത് പൊറുക്കാനാവുന്നതല്ല.

ക്യാമ്പുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം മാത്രമല്ല, പൊതുജനങ്ങള്‍ ഒന്നടങ്കം അവര്‍ക്കൊപ്പമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളുള്‍പ്പെടെയുള്ളവര്‍ എല്ലാസഹായവും നല്‍കാന്‍ സന്നദ്ധമായിരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനം ചാനലുകള്‍ക്ക് മുന്നിലെ ഗോഷ്ഠികളാക്കാതെ ആത്മാര്‍ത്ഥമായി അദ്ധ്വാനിക്കുന്ന ആയിരങ്ങളുണ്ട്. അതില്‍ വലിയ പങ്ക് വഹിക്കുന്നത് സേവാഭാരതിയാണ്.

ഒന്നുകൊടുത്ത് നൂറുമേനി വിളമ്പുന്ന സാഹചര്യം നിലനില്‍ക്കെ നൂറുകൊടുത്ത് ഒന്നുപോലും കൊട്ടിഘോഷിക്കാത്ത പ്രസ്ഥാനമായ സേവാ ഭാരതിയെ ജനങ്ങളാകെ നെഞ്ചിലേറ്റുകയാണ്. പ്രളയത്തിന്റെ തുടക്കം മുതല്‍ അവര്‍ കരയിലും വെള്ളത്തിലുമായി സേവനം നടത്തുന്നു. അതിന്റെ ഒടുവിലത്തെ വിശ്വരൂപമായിരുന്നു ശനിയാഴ്ച നടത്തിയ സേവന പ്രവര്‍ത്തനം. ‘ജീവന്‍ രക്ഷിച്ചു, ഇനി ജീവിതത്തിലേക്ക്’ എന്ന തീവ്രയജ്ഞവുമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെമ്പാടുമായി രണ്ടു ലക്ഷത്തോളം പ്രവര്‍ത്തകരാണ് അണിനിരന്നത്.

 മഹാപ്രളയം വിഴുങ്ങിയ കുട്ടനാട്, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവല്ല, ആറന്മുള, റാന്നി, ആലുവ, ചാലക്കുടി, വടക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ എല്ലായിടത്തും ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഴുവന്‍ കാര്യകര്‍ത്താക്കളും പ്രവര്‍ത്തകരും അണിനിരന്ന നിസ്വാര്‍ഥ പ്രവര്‍ത്തനം സേവനരംഗത്തെ വേറിട്ട മാതൃകയായി. ഓരോ പ്രദേശത്തും ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി അതിരാവിലെ തന്നെ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. 

സര്‍ക്കാര്‍ ശുചീകരണം നടത്തിയതായി അവകാശപ്പെടുന്ന കുട്ടനാട്ടില്‍ സേവാഭാരതി പ്രവര്‍ത്തകരെ നാട്ടുകാര്‍ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചുകൊണ്ടു പോകുകയായിരുന്നു. ചില പ്രദേശങ്ങളില്‍ ഒരു വീട്ടില്‍ ശുചീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മറ്റു വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടമ്മമാരടക്കം എത്തുന്നതും കാണാമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തിയ ശുചീകരണങ്ങള്‍ ടിവി ക്യാമറകള്‍ മടങ്ങുന്നതോടെ പിന്മാറുമ്പോഴാണ് സേവാഭാരതിയുടെ വേറിട്ട പ്രവര്‍ത്തനം.

അരക്കോടിയിലധികം പേരെ സാരമായി ബാധിച്ചതാണ് പ്രളയം. അഞ്ഞൂറോളം പേര്‍ മരണപ്പെടുകയും ചെയ്തു. 14 പേരെ കണ്ടെത്താനും കഴിഞ്ഞില്ല. റോഡുകളും വീടുകളും സ്ഥാപനങ്ങളും തകര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ കേരളമുണ്ടാക്കുമെന്നാണ് പ്രഖ്യാപനം. അത് എങ്ങനെയാകണമെന്ന അഭിപ്രായം ശക്തമാണ്. ഉരുള്‍ പൊട്ടിയ സ്ഥലങ്ങളടക്കം വാസയോഗ്യമാക്കണമെന്ന അഭിപ്രായമുയരുന്നു. അപ്പോഴാണ് ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം പ്രസക്തമാകുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണെന്നും ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. 

പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലകളില്‍നിന്ന് 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയിരിക്കുകയാണ്. ഇത്തരം മേഖലകളെ ഒഴിവാക്കുന്നത് പരിസ്ഥിതിയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകളായി കണ്ടെത്തിയ പ്രദേശത്തെ ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമികളും അടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയെ പരിസ്ഥിതിലോല മേഖലയുടെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ദത്തിലാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി. അതൊന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഗൗനിക്കുന്നില്ല. വോട്ട് ബാങ്കിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ടുപോകുമെന്ന സൂചനയാണ് കാല്‍കോടിയോളം മുടക്കി നിയമസഭയില്‍ നടന്ന എട്ടരമണിക്കൂര്‍ ചര്‍ച്ചയില്‍ വ്യക്തമായത്. ഇത് ആപല്‍ക്കരവും ആത്മഹത്യാപരവുമായ സമീപനമാണ്. പരിസ്ഥിതി സംരക്ഷണം ജനങ്ങള്‍ക്ക് വേണ്ടിയാണ്. വോട്ടിനെക്കാള്‍ പ്രധാനമാണെന്നത് സര്‍ക്കാരും പാര്‍ട്ടികളും മറന്നുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.