Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശുദ്ധവും ശക്തമായതുമായ ഭാഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:51 am IST
in Vicharam

വാക്കുകളും വാക്യങ്ങളും സമുച്ചയിക്കുമ്പോള്‍ (കൂട്ടിച്ചേര്‍ക്കുമ്പോള്‍) തെറ്റോ അഭംഗിയോ ഉണ്ടാകാതെ നോക്കണം. തുല്യരീതിയില്‍ രൂപപ്പെടുത്തിയ പദങ്ങളെ കൂട്ടിച്ചേര്‍ക്കാവൂ. അത്തരം പദങ്ങളെ ‘സജാതീയങ്ങള്‍’ എന്നു പറയും. അല്ലാത്തവ ‘വിജാതീയങ്ങ’ളാണ്. സമുച്ചയദോഷം ഭാഷയില്‍ സാധാരണമായിരിക്കുന്നു.

ഒരു പുസ്തകാഭിപ്രായത്തില്‍നിന്ന്:

‘പ്രേമത്തെയും പ്രകൃതിയെക്കുറിച്ചുമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്’. (തെറ്റ്)

ഇത് രണ്ട് വിധത്തില്‍ ശരിയാക്കാം.

‘പ്രേമത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്’ ! (ശരി)

പ്രേമത്തെയും പ്രകൃതിയെയും കുറിച്ചുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്’ ! (ശരി)

‘സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നുണ്ടെന്നും അത് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു’ (തെറ്റ്)

‘സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നുണ്ടെന്നും അത് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു’ (ശരി)

‘സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നതായും അത് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു’ (ശരി)

‘അദ്ദേഹത്തിന്റെ ഭാഷ ശുദ്ധവും ശക്തമായതുമാണ് (തെറ്റ്).

‘അദ്ദേഹത്തിന്റെ ഭാഷ ശുദ്ധവും ശക്തവുമാണ്’ (ശരി).

‘പ്രശസ്തനും പാണ്ഡിത്യവുമുള്ള അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം’ (തെറ്റ്)

‘പ്രശസ്തിയും പാണ്ഡിത്യവുമുള്ള അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം’ (ശരി)

‘പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം’ (ശരി)

‘കാലോചിതവും സമഗ്രവും ശാസ്ത്രീയമായതുമായ പഠനസമ്പ്രദായം ഉണ്ടെങ്കിലേ വിദ്യാഭ്യാസ നിലവാരം ഉയരൂ ‘ (തെറ്റ്)

കാലോചിതവും സമഗ്രവും ശാസ്ത്രീയവുമായ പഠനസമ്പ്രദായം ഉണ്ടെങ്കിലേ വിദ്യാഭ്യാസ നിലവാരം ഉയരൂ (ശരി)

വിദഗ്ധരും അര്‍പ്പണ ബോധവുമുള്ള അധ്യാപകര്‍ക്കേ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയൂ’ (തെറ്റ്)

വൈദഗ്ധ്യവും അര്‍പ്പണബോധവുമുള്ള അധ്യാപകര്‍ക്കേ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയൂ (ശരി)

‘ഭാര്യയുടെ മാത്രമല്ല, മക്കളുടെ അവഗണനയും അയാള്‍ സഹിക്കേണ്ടിവന്നു’ (തെറ്റ്)

‘ഭാര്യയുടെ മാത്രമല്ല മക്കളുടെയും അവഗണന അയാള്‍ സഹിക്കേണ്ടി വന്നു’ (ശരി)

‘സ്‌നേഹത്തോടെയും സന്തോഷത്തോടും അവര്‍ ഞങ്ങളെ സ്വീകരിച്ചു’ (തെറ്റ്)

‘സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങളെ സ്വീകരിച്ചു’ (ശരി)

‘പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍ നല്‍കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. (തെറ്റ്)

‘പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങളും നല്‍കണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു’ (ശരി)

‘മത്സരങ്ങള്‍ യോഗത്തിന് മുന്‍പും യോഗത്തിനു ശേഷം കലാപരിപാടികളും നടത്തും’ (തെറ്റ്)

‘മത്സരങ്ങള്‍ യോഗത്തിന് മുന്‍പും കലാപരിപാടികള്‍ യോഗത്തിനു ശേഷവും നടത്തും’ (ശരി)

‘തമിഴ്‌നാടിനെന്നതുപോലെ കേരളത്തിലും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി’ (തെറ്റ്)

‘തമിഴ്‌നാടിനെന്നതുപോലെ കേരളത്തിനും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി’ (ശരി)

‘തമിഴ്‌നാട്ടിലെന്നതുപോലെ കേരളത്തിലും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി’ (ശരി)

പിന്‍കുറിപ്പ്

ഈയിടെ കേട്ട ഒരു സ്വാഗത പ്രസംഗത്തില്‍നിന്ന്:

‘ഈ യോഗം ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത് പ്രമുഖ ടി.വി. അവതാരികയായ കുമാരി പ്രമഭയാണ്. നമ്മുടെയെല്ലാം പ്രിയങ്കരിയും ആരാധികയുമായ ഈ അവതാരികയ്‌ക്ക് ഒരു മുഖവുര ആവശ്യമുണ്ടെന്നു തോന്നുന്നില്ല”.

 എസ്‌കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.