Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനസ്സിനും വേണം പുനരധിവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:12 am IST
in Vicharam

പ്രളയ ദുരന്തം ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്ന് നമ്മള്‍ പുനരധിവാസത്തിന്റെ ദിനങ്ങളിലേക്ക് നടന്നു കയറുകയാണ്. സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇപ്പോള്‍ ഒരേ മനസ്സാണ്. ഇനി എന്തു ചെയ്യും? ആര്‍ഭാടം ശീലിച്ചവര്‍ക്ക് അതു കൈവിടുമ്പോഴുള്ള ആഘാതം. ജീവിതപ്രശ്‌നങ്ങളോടു മല്ലിട്ടവര്‍ക്ക് ജീവിതം തന്നെ വഴിമുട്ടിയ വേദന. ഇവിടെ മാനസികമായ പുനരധിവാസംകൂടി ദുരിതബാധിതര്‍ക്കു ലഭ്യമാക്കേണ്ടിവരും. പ്രതിസന്ധികളെ നേരിടാന്‍ അവര്‍ക്കു മാനസിക പിന്‍ബലം നല്‍കണമെന്ന് അര്‍ഥം. 

പ്രയാസങ്ങളെ മറികടക്കാന്‍ ഏറ്റവും ആവശ്യം കരുത്താര്‍ന്ന മനസ്സാണ.് ദുരന്തങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ആദ്യം നഷ്ടമാവുന്നതും ഇതു തന്നെ. എല്ലാം തകര്‍ന്നു പോവുമ്പോള്‍ ഉണ്ടാവുന്ന മാനസികാഘാതത്തില്‍ നിന്നു കര കയറുക എളുപ്പമല്ല. പക്ഷേ, കരകയറിയേ പറ്റൂ. അതിനുള്ള മനക്കരുത്ത് ആര്‍ജിക്കണം. ഒരു ജന്മം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുമ്പോള്‍, താങ്ങായി കൂടെയുണ്ടായിരുന്നവര്‍ നമ്മെ വിട്ടു പോകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി പിടി മുറുക്കുമ്പോള്‍… ആര്‍ജ്ജവത്തോടെ അവയെ നേരിടാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ദാരിദ്ര്യം മാത്രമല്ല നമ്മെ അലട്ടുന്നത്. മനസ്സിന്റെ വ്യഥ കൂടിയാണ്. 

പൊതുവെ ജീവിത സാഹചര്യങ്ങളിലും സ്റ്റാറ്റസിലും സന്തോഷം കണ്ടെത്തുന്ന ജനതയാണ് നമ്മുടേത്. വലിയ വീട്, കാര്‍, ജീവിത സൗകര്യങ്ങള്‍, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ ഇവയെല്ലാം നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. പൊടുന്നനെയാണ് അതു നഷ്ടപ്പെട്ടത്. സന്തോഷവും മനസ്സമാധാനവും നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കണ്ടതാണ് എന്ന തിരിച്ചറിവ് ആ സമയത്തു നമുക്കുണ്ടാവാറില്ല. 

നമ്മുടെ സന്തോഷവും സമാധാനവുമെല്ലാം ജീവിത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ്. നല്ല ജോലി കിട്ടിയാല്‍ വലിയ വീട് വെച്ചാല്‍ കല്യാണം ആര്‍ഭാടമായി നടത്തിയാല്‍, നല്ല കാര്‍ വാങ്ങിയാല്‍ ഒക്കെ സന്തോഷം. വലിയവര്‍ക്കു വലിയ സ്വപ്‌നം. ചെറിയവര്‍ക്കു ചെറിയ സ്വപ്‌നം. ഇരുകൂട്ടര്‍ക്കും മനോഹിതം നടന്നില്ലെങ്കില്‍ നിരാശയും അസംതൃപ്തിയും. ഈ ഒരു കാഴ്ചപ്പാടില്‍ വളര്‍ന്നു വന്ന കേരള ജനതയ്‌ക്ക് ഇത്ര വലിയ ദുരന്തമുഖത്തു ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന് സമാശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. 

വെള്ളപ്പൊക്കത്തിന് മുമ്പ് നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിട്ടുള്ള ചിന്താഗതികളും വിശ്വാസങ്ങളുമെല്ലാം ഈ സാഹചര്യത്തെ നാമെങ്ങനെ നോക്കിക്കാണുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു. കോടികള്‍ കൊടുത്തു പണികഴിച്ച വീടുകളില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നവരുടെ മനോഗതിയും ഇത് തന്നെ.

സാമ്പത്തിക പ്രതിസന്ധി മാത്രമാണ് പ്രശ്‌നമെങ്കില്‍ സാമ്പത്തികസഹായം കൊണ്ട് പുനരധിവാസം പൂര്‍ണ്ണമായേനെ. എന്നാല്‍ ഒരു ദുരന്തത്തില്‍ നിന്ന് കര കയറി വരുന്ന ജനതയ്‌ക്ക് അത് മാത്രം പോരാ എന്ന് പഠനങ്ങള്‍ വിളിച്ചോതുന്നു. സുനാമിക്ക് ശേഷം ഒരുപാട് പേരില്‍ വിഷാദം, ഉത്കണ്ഠ, പിരിമുറുക്കം, താളപ്പിഴകള്‍, അമിതമായ ലഹരി ഉപയോഗം എന്നിവയെല്ലാം കണ്ടെത്തിയിരുന്നു. പ്രത്യാശ നശിക്കുമ്പോള്‍, ഒരു ദിവസം കൊണ്ട് ജീവിതം കീഴ്‌മേല്‍ മറിയുമ്പോള്‍, അന്ന് വരെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ വീണുടയുമ്പോള്‍, ഇനി ജീവിച്ചിട്ട് എന്തിന്, ഇനിയുള്ള ജീവിതത്തിന് എന്തര്‍ത്ഥം എന്നിങ്ങനെയുള്ള ചിന്തകള്‍ അലട്ടിയേക്കാം. 

അങ്ങനെ തോന്നുമ്പോള്‍ പലര്‍ക്കും ആര്‍ജ്ജവത്തോടെ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കാതെയും വന്നേക്കാം. ഒന്നില്‍ നിന്നു തുടങ്ങുക എന്നതിന് വേണ്ട മാനസ്സികമായ പാകത നശിച്ചേക്കാം. അത്തരം മാനസ്സിക സംഘര്‍ഷം കുടുംബത്തിനെയൊന്നാകെ ബാധിക്കാനുമിടയുണ്ട്. നിരാശയും മറ്റും കുടുംബ ബന്ധങ്ങളെ വരെ ഉലച്ചുകളയാന്‍ പ്രാപ്തമാണ്. മാത്രമല്ല, കുഞ്ഞുങ്ങളെയും ഇത്തരമൊരു സാഹചര്യവും മുതിര്‍ന്നവരുടെ ആധിയും വ്യഥയുമെല്ലാം തീവ്രമായി ബാധിക്കും.

ദുരന്തശേഷമുള്ള ആദ്യ നാളുകളിലെ ഞെട്ടലും അന്ധാളിപ്പും വിട്ടു മാറുമ്പോള്‍ പതിയെ മനസ്സിനെ നിരാശയും പ്രത്യാശയില്ലായ്‌മയുമെല്ലാം ബാധിക്കാനിടയുണ്ട്. ഒരു പരിധിക്കപ്പുറം തീവ്രമായി ബാധിച്ചാല്‍ അത് വിഷാദ രോഗത്തിലേക്ക് നയിക്കും. ഉറക്കക്കുറവ്, ഭക്ഷണത്തിനോട് താല്പര്യമില്ലായ്‌മ, മറ്റുള്ളവരില്‍ നിന്നും ഉള്‍ വലിയാനുള്ള പ്രവണത, ആത്മഹത്യാ പ്രവണത, അതിതീവ്രമായ നിരാശ, ഉത്സാഹക്കുറവ് എന്നിവ ഒരാളില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ വിദഗ്ധ സഹായം ഉറപ്പുവരുത്തണം. അതിനാല്‍ത്തന്നെയാണ് ദുരിതബാധിതരായ എല്ലാ ജനങ്ങള്‍ക്കും മാനസിക പുനനരുജ്ജീവനത്തിന്റെ പ്രസക്തിയേറുന്നത്. 

മികച്ച സേവനം ഉറപ്പു വരുത്താന്‍ മനശ്ശാസ്ത്രജ്ഞരുടേയും മനോരോഗ വിദഗ്ധരുടേയും നേത്യത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കേണ്ടതുണ്ട്. ദുരന്തബാധിതരോട് എങ്ങനെ ആശയവിനിമയം ചെയ്യണമെന്നും മാനസിക പിരിമുറുക്കവും മറ്റു പ്രശ്‌നങ്ങളും എങ്ങനെ തിരിച്ചറിയണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോധവത്കരണം നല്‍കണം.  നിത്യജീവിതത്തിലേക്ക് എത്രയും വേഗം ഏവരെയും മടക്കി കൊണ്ട് വരേണ്ടതുമുണ്ട്.

മാനസിക പുനരുജ്ജീവനം എന്നത് എത്രമാത്രം പ്രാധാന്യമേറിയതാണ് എന്ന ബോധവത്കരണത്തിനായുള്ള ശ്രമം മാത്രമാണിത്. ഇന്ന് നമുക്ക് എത്ര അസാധ്യമായി തോന്നാമെങ്കിലും ഈ വിഷമഘട്ടത്തില്‍ നിന്നു നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നും, അതിനായി പണത്തേക്കാള്‍ നമുക്കാവശ്യം മനക്കരുത്തു തന്നെയാണെന്നും നമ്മുടെ കൂടെയുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാം. എത്ര ദുരിതത്തില്‍ നിന്നും കര കയറാനുള്ള ആര്‍ജ്ജവം നമ്മുടെ ചുറ്റിലുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള കരുത്തു നമുക്ക് ലഭിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.