Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനി ചിലത് പറയേണ്ടതുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 03:07 am IST
in Editorial

കുട്ടനാട്ടിലടക്കം ജലനിരപ്പ് കുറഞ്ഞില്ലെങ്കിലും മഹാ പ്രളയത്തിന്റെ ഭീതി ഒഴിഞ്ഞു. ഇനി പുനരധിവാസവും പുനര്‍ നിര്‍മ്മാണവുമാണ് അടിയന്തരമായി ചെയ്തുതീര്‍ക്കാനുള്ളത്. ഇതിനായി മാനുഷരെല്ലാരും ഒന്നിച്ച് അണിനിരന്നിട്ടുണ്ട്. അതിന് ജാതിയില്ല, മതമില്ല, രാഷ്‌ട്രീയവുമില്ല. എന്നാല്‍ ചില കുബുദ്ധികള്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞദിവസം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത് എന്തെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രേരണയോ സമ്മര്‍ദ്ദമോ കൊണ്ടല്ല. സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി തിരിച്ചെത്തിയവരെ ഭരണകക്ഷിക്കാര്‍ ഹൈജാക്ക് ചെയ്തു. ചെങ്കൊടിയും പിടിച്ച് അവരെ രക്തഹാരമണിയിച്ചാനയിച്ചത് ഒരു മന്ത്രിയാണ്. 

കരയിലിരുന്ന് ദുരന്തം ആസ്വദിച്ച ടൂറിസം മന്ത്രി സുരേന്ദ്രന്‍ പട്ടാളത്തെ ആക്ഷേപിക്കാനും തയ്യാറായി. തോക്കുംപിടിച്ച് ദൂരെ നില്‍ക്കാനേ പട്ടാളത്തിന് കഴിയൂ എന്ന പ്രസ്താവന നടത്തിയ മന്ത്രിയെ ശാസിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ചികിത്സയ്‌ക്കുള്ള അമേരിക്കന്‍ യാത്ര മാറ്റിവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തേ സഹമന്ത്രിയോട് വിശദീകരണം ചോദിച്ചില്ല എന്ന ചോദ്യത്തിന് ഇനിയും ഉത്തരമുണ്ടായിട്ടില്ല. ജലനിരപ്പ് ഓര്‍ക്കാപ്പുറത്ത് ഉയര്‍ന്നതു സംബന്ധിച്ച് ഇപ്പോള്‍ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യഥാസമയം തുറക്കാത്ത ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് തുറന്നതാണ് പ്രശ്‌നമായത്.

പത്തനംതിട്ടയിലെ  മലയോരപ്രദേശങ്ങള്‍ മുതല്‍ കുട്ടനാട് വരെ മഹാപ്രളയത്തില്‍ മുങ്ങാന്‍ കാരണം പമ്പ, കക്കി – ആനത്തോട് ജലസംഭരണികള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുറന്നതാണ്. രാത്രിയില്‍ ഷട്ടറുകള്‍ അപകടകരമായ രീതിയില്‍ തുറക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പോലും പാലിക്കാഞ്ഞത് ഭയാനകമായ അവസ്ഥയ്‌ക്കാണു വഴിവച്ചത്. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണശേഷിയുള്ളവയാണ് ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി – ആനത്തോട് ഡാമുകള്‍. കഴിഞ്ഞ ഒന്‍പതാം തീയതി തന്നെ  ഇവയുടെ  ഷട്ടറുകള്‍ കുറച്ച്  തുറന്നിരുന്നു. തുടര്‍ന്ന്  പമ്പ കരകവിയുകയും താഴ്ന്നസ്ഥലങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. 

ഇങ്ങനെ ആശങ്കാകരമായ സ്ഥിതിക്കിടെയാണ് 14നു രാത്രിയില്‍ ഷട്ടറുകള്‍ കൂടുതലായി തുറന്ന് പമ്പയിലേക്ക് ജലമൊഴുക്കിയത്. ഇതു സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പുകളുമില്ലായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ അതിമോഹം സമാനതകളില്ലാത്ത മഹാദുരന്തത്തിനാണ് വഴിവച്ചത്. ഗുരുതരമായ പ്രതിസന്ധി ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ഉണ്ടായതിനെക്കുറിച്ചുള്ള ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണത്തിന് പുല്ലുവിലപോലും നല്‍കരുത്. ഇതിനിടയിലും കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ചില ചാനലുകളും പാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണ്. മുമ്പൊരുകാലത്തും ഒരു സര്‍ക്കാരും സ്വീകരിക്കാത്ത മുന്‍കരുതലുകളും സഹായങ്ങളുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇനിയും ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ലഘൂകരിച്ച് ആക്ഷേപിക്കാന്‍ മുതിരുന്നത് നീചമാണ്. അതിനൊരു ഉദാഹരണമാണ് കേരളത്തിലെത്തിച്ച അരിയുടെ കാര്യത്തില്‍ നടന്ന ദുഷ്പ്രചാരണം. 

കേരളത്തിലെ ദുരന്ത മേഖലകളിലേക്ക് വിതരണം ചെയ്യുന്നതിനായി അടിയന്തരമായി എത്തിച്ച അരി സൗജന്യമായാണ് നല്‍കിയത്. അരിക്ക് കേന്ദ്രം കേരളത്തോട് പണം വാങ്ങുമെന്ന മലയാള ദൃശ്യമാധ്യമങ്ങളിലെ  വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചിട്ടും അത് പ്രസിദ്ധീകരിക്കാതെ തെറ്റായ വാര്‍ത്തയ്‌ക്ക് പ്രചാരം നല്‍കാനാണ് ചില മുത്തശ്ശി പത്രങ്ങള്‍ തയ്യാറായത്.

ഒരു കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചെന്നായിരുന്നു വാര്‍ത്ത. അടിയന്തര സഹായമായി വ്യോമസേനാ വിമാനങ്ങളിലും ട്രെയിനുകളിലുമാണ് 89,540 മെട്രിക് ടണ്‍ അരി കേരളത്തിലെത്തിച്ചത്. ഈ അരിക്ക് 233 കോടി രൂപ കേരളം നല്‍കണമെന്നായിരുന്നു മലയാളം ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിത പ്രചാരണം ചില മാധ്യമപ്രവര്‍ത്തകരും സിപിഎമ്മുകാരും ആരംഭിച്ചിരുന്നു. അരിക്ക് മൂന്നുമാസത്തേക്ക് പണം നല്‍കേണ്ടെന്നും പിന്നീട് പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രധനസഹായത്തില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നുമായിരുന്നു വാര്‍ത്ത. 

എന്നാല്‍ കേരളത്തിന് പ്രത്യേകമായി തികച്ചും സൗജന്യമായാണ് അരി എത്തിച്ചതെന്ന് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ അപഹാസ്യരായി. കേരളം ഇന്ത്യയുടെ ഭാഗമാണ്. രാഷ്‌ട്ര ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ക്ഷാമമുണ്ടായാല്‍ അത് രാഷ്‌ട്രത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെയാണ് ഭരിക്കുന്ന കക്ഷിയുടെ നിറവും മണവും നോക്കാതെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സംസ്ഥാനത്തേക്ക് സഹായം പ്രവഹിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ മിടുക്കുകൊണ്ടല്ല മഹാപ്രളയത്തില്‍ നിന്നു കേരളത്തെ കരകയറ്റാനുള്ള പരിശ്രമം വിജയമായത്. അത് മനസ്സിലാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും ശ്രമിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.