Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രളയത്തിനെതിരെ പോരാട്ടം ഒറ്റക്കെട്ടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 03:51 am IST
in Editorial

നിശ്ചയദാര്‍ഢ്യംകൊണ്ടും ഒത്തൊരുമകൊണ്ടും സമര്‍പ്പണബുദ്ധികൊണ്ടും നേരിടേണ്ട വന്‍ ദുരിതത്തിന്റെ കയത്തിലാണു കേരളം. അതൊക്കെ കലര്‍പ്പില്ലാതെ പ്രകടിപ്പിച്ച് മലയാളികള്‍ ദുരന്തത്തെ ശക്തമായി നേരിടുകയാണ്. രാജ്യം ഒന്നടങ്കം ഒപ്പമുണ്ടെന്നതു കേരളത്തിന് ആത്മവിശ്വാസം പകരുന്നു. പൂര്‍ണ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്. ആഭ്യന്തര മന്ത്രിയുടേയും സഹമന്ത്രിയുടേയും സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയത് കേന്ദ്രം ഇക്കാര്യം എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നതിനു സൂചനയായി. അതു നാടിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണു നടക്കുന്നത്. 

ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ആയിരങ്ങളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്. അവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പിലുള്ള രണ്ടര ലക്ഷത്തോളം പേരുടെ ഭക്ഷണം, കുടിവെള്ളം അടക്കമുള്ള കാര്യങ്ങളും ശ്രദ്ധിക്കണം. റോഡുകള്‍ പലതും തകര്‍ന്നു. ട്രെയിന്‍, റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. മലയോരങ്ങള്‍, ചാലക്കുടി, മൂന്നാര്‍ തുടങ്ങി പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പലഭാഗങ്ങളും വെള്ളത്തിനടിയില്‍ത്തന്നെ.

മുമ്പ് അനുഭവിച്ചിട്ടില്ലാത്ത കനത്ത കെടുതിക്കു മുന്നില്‍ തുടക്കത്തില്‍ പകച്ചു പോയെങ്കിലും കര, നാവിക, വ്യോമ സേനകളുടേയും കേന്ദ്ര ദുരന്ത നിവാരണ സേനയുടേയും സഹായം സംസ്ഥാനത്തിനു കരുത്തായി. പൊലീസും അര്‍ധ സൈനികവിഭാഗവും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. അഭിനന്ദനാര്‍ഹമായ സേവനമാണ് എല്ലാ വിഭാഗങ്ങളില്‍ നിന്നും ജനത്തിനു കിട്ടുന്നത്. സൈന്യവും സൈനിക സന്നാഹങ്ങളും എത്തിയതോടെ രക്ഷാ പ്രവര്‍ത്തനത്തിനു പുതിയ മാനവും വേഗവും കൈവന്നിട്ടുണ്ട്. ബോട്ടുകളും ഹെലിക്കോപ്റ്ററുകളും സജീവമായി രംഗത്തുണ്ട്.  

അതുപറയുമ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം വേണ്ടത്ര ഫലവത്താകുന്നില്ല എന്ന സത്യം നിലനില്‍ക്കുന്നു.  മുഖ്യമന്ത്രി തന്നെ അത് അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതു ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായി സൈന്യത്തിനു കൈമാറണമെന്ന, പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി മടികാണിക്കുന്നതാണ് ഏകോപനത്തിലെ പാളിച്ചയ്‌ക്കു കാരണം. ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും പരമപ്രാമുഖ്യം നല്‍കേണ്ട ഈ സമയത്ത്, സേവന പ്രവര്‍ത്തനങ്ങളുടെ അവകാശത്തര്‍ക്കം രംഗത്തുവരാതെ നോക്കേണ്ടതായിരുന്നു.  

മഴയുടെ അളവില്‍ നേരിയ കുറവുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പലയിടത്തും തുടരുന്നു. ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പുഴകളില്‍ ജലനിരപ്പു കുത്തനെ കൂടിയതാണ് തീരപ്രദേശങ്ങളെ വെള്ളത്തില്‍ മുക്കിയത്. വീടുകളും കെട്ടിടങ്ങളും പലതും തകരുകയോ മുങ്ങുകയോ ചെയ്തു. പതിനായിരങ്ങള്‍ ഒറ്റപ്പെട്ടു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളില്‍ നിന്നു കൂടുതല്‍ ജലം തുറന്നു വിടേണ്ടെതില്ലെന്ന ഇന്നലത്തെ തീരുമാനം ഒട്ടൊരു ആശ്വാസം നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനില്‍പ്പ് 142 അടിയില്‍ നിന്ന് 139 അടിയായി കുറയ്‌ക്കാന്‍ തമിഴ്‌നാടു തയ്യാറായതും സുപ്രീംകോടതി അതിന് അനുമതി നല്‍കിയതും ജനത്തിന്റെ ഭീതിക്ക് ഒട്ട് ആശ്വാസം പകരാന്‍ പര്യാപ്തമായി. കേരളത്തോടുള്ള തമിഴ്‌നാടിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപനമായി ഫലത്തില്‍ അത്. 

സംസ്ഥാനത്തു ജീവിതം ഇനി പഴയ നിലയില്‍ തിരിച്ചെത്താന്‍ കാലംകുറെ എടുത്തേക്കാം. അടിത്തറയില്‍ നിന്നു തന്നെ കെട്ടിപ്പടുക്കേണ്ടിവരും. വിലയിരുത്താനും നഷ്ടം കണക്കാക്കാനും ഭാവിയേക്കുറിച്ചു ചിന്തിക്കാനുമുള്ള സമയം വരുന്നതേയുള്ളു. തല്‍ക്കാലം രക്ഷാപ്രവര്‍ത്തനത്തിനാണല്ലോ പ്രാധാന്യം. ദുരന്തത്തെ നേരിടാന്‍ കാണിക്കുന്ന ഈ  ഒത്തൊരുമയും ഏകമനസ്സും അര്‍പ്പണമനോഭാവവും നിലനിര്‍ത്തിയാല്‍ ആ പ്രതിസന്ധിയേയും മറികടക്കാന്‍ നമുക്കു കഴിയും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.