Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇക്കണക്കിന് കേന്ദ്രം കണക്കിന് തരും !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:16 am IST
in Editorial

കിറുകൃത്യമാണ് കേരളസര്‍ക്കാരിന്റെ കണക്ക്. അണ, പൈസ മാറ്റമില്ലാതെ കൃത്യമായി പറയും. പക്ഷേ, കൃത്യതയൊക്കെ പണം ഇങ്ങോട്ട് വാങ്ങാന്‍ നേരത്തേയുള്ളു. കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ കണക്കിനേക്കുറിച്ച് ചോദിച്ചുപോകരുത്. അതു ചെലവായി, അത്രമാത്രം. എവിടെ, എങ്ങനെ എന്നൊന്നും അന്വേഷിക്കരുത്. ചെലവിന്റെ കണക്ക് ആരോടും പറഞ്ഞ് ശീലവുമില്ല. പ്രളയദുരന്തത്തിന്റെ കെടുതി എങ്ങുമെത്തും മുന്‍പേ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ റെഡി. 8,316 കോടി രൂപ. ഇത്ര പെട്ടെന്ന് എവിടെനിന്നുകിട്ടി കൃത്യമായ ഈ കണക്ക്? ആരാണീ കണക്കെടുത്തത്? അവര്‍ എവിടെയൊക്കെ സന്ദര്‍ശിച്ചു? ആര്‍ക്കും അറിയില്ല.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. മഴതുടരുകയാണ്. തുറന്ന ഡാമുകള്‍ പലതും അടച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. വീടും കുടിയും അടക്കം എല്ലാം നഷ്ടപ്പെട്ടവര്‍ ആയിരക്കണക്കിനുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ത്തന്നെ. മിക്കവര്‍ക്കും വീട്ടിലേക്ക് എത്തിപ്പെടാന്‍ പോലും പറ്റുന്നില്ല. കാര്‍ഷിക മേഖലയാകെ തകര്‍ന്നടിഞ്ഞു കിടക്കുന്നു. ഇതിനിടയില്‍ എങ്ങനെയാണ് നഷ്ടം കണക്കാക്കുക? പക്ഷേ, സര്‍ക്കാരിന്റെ കണക്ക് കൃത്യം. ഇനി ആ പണം കേന്ദ്രം ഇങ്ങ് തന്നാല്‍മതി. ബാക്കിയെല്ലാം ഇവിടെ ചെയ്തുകൊള്ളും. 

കണക്ക് കഴിവതും കൂട്ടിക്കാണിക്കുന്ന കുറുക്കന്‍ ബുദ്ധി കേന്ദ്രത്തെ വെട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കിട്ടില്ലെന്ന് ഉറപ്പുള്ള തുക ചോദിക്കുക. കിട്ടിയത് അതില്‍ കുറഞ്ഞാല്‍, കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നു വിലപിക്കുക. അതേ ശൈലിതന്നെയാണ് ഇത്തവണയും നടപ്പാക്കുന്നത്. ദുരന്തങ്ങളെ, കേന്ദ്രഫണ്ട് തരപ്പെടുത്താനുള്ള കുറുക്കുവഴിയായി കാണുന്ന ഈ മിടുക്കുകാണിക്കല്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇടയ്‌ക്കിടെ ഭരണകക്ഷികള്‍ മാറുമെന്നല്ലാതെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. ഇന്നിപ്പോള്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് ആകാശത്ത് പറന്ന് കണക്കെടുക്കുന്നത്. നഷ്ടത്തിന്റെ വ്യക്തമായ കണക്കുലഭിക്കാന്‍ സാധാരണഗതിയില്‍ മാസങ്ങളെടുക്കാറുണ്ട്. ദുരന്തകാലം കഴിഞ്ഞേ അതു തുടങ്ങൂ. ദുരി ബാധിതരില്‍നിന്ന് അപേക്ഷ വാങ്ങി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച്, നഷ്ടം തിട്ടപ്പെടുത്തി, അതിന്റെ മൂല്യം കണക്കാക്കി വരുമ്പോഴേയ്‌ക്കും മാസങ്ങള്‍ കടന്നുപോകും. വൈകുന്നുവെന്ന പരാതിയാണ് അന്നൊക്കെ കേള്‍ക്കാറുള്ളത്. പലപ്പോഴും മഴ ദുരന്തത്തിന്റെ കണക്കെടുപ്പ് വരള്‍ച്ചയുടെ കാലത്തും വര്‍ള്‍ച്ചാദുരിതത്തിന്റെ കണക്കെടുപ്പ് അടുത്ത വര്‍ഷകാലത്തേക്ക് നീളാറുമുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നേരത്തേയായി എന്നതു നല്ലകാര്യമായി കാണാം. പക്ഷേ, അതിനുപിന്നിലെ കൃത്യതയും ഉദ്ദേശ്യസുദ്ധിയുമാണ് സംശയം ജനിപ്പിക്കുന്നത്. 

ഓഖി കൊടുങ്കാറ്റ് നാശംവിതച്ച കടലോരത്തിന് കേന്ദ്രം നല്‍കിയ തുകയുടെ മൂന്നിലൊന്നുപോലും സംസ്ഥാനം ദുരിതാശ്വാസത്തിന് വിനിയോഗിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ പലരും ഒന്നും കിട്ടാതെ വിലപിക്കുന്നു. എവിടെ പോയി ആ കോടികള്‍? അതിന്റെ കണക്ക് ചോദിച്ചാല്‍ കേന്ദ്രം കേരളത്തോട് രാഷ്‌ട്രീയപ്പക തീര്‍ക്കുന്നു എന്ന ആരോപണം വരും. 

എക്കാലവും ഈ ശൈലികൊണ്ടു രക്ഷപ്പെടാനാവില്ലല്ലോ. കണക്കുകള്‍ അത് ചെലവാക്കിയവര്‍ മാത്രം ബോധ്യപ്പെട്ടാല്‍ പോര. കൊടുത്തവര്‍ക്കും, കിട്ടാന്‍ അര്‍ഹതപ്പെട്ടവര്‍ക്കും ബോധ്യപ്പെടണം. കിട്ടിയ പണമെവിടെയെന്ന് ചോദിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അര്‍ത്ഥം. കേന്ദ്രത്തേ പഴിപറഞ്ഞ് തടിതപ്പുന്ന രീതി ഇനി തുടര്‍ന്നുകൊണ്ടുപോകാന്‍ വിഷമിക്കും. 

പ്രളയദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ടപ്പോഴേ പറന്നെത്തിയ ആഭ്യന്തര മന്ത്രിയും സഹമന്ത്രിയുമുള്ള സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കുറിച്ച് ബോധ്യമുള്ള സര്‍ക്കാര്‍. രണ്ടു ഘട്ടമായി 260 കോടിയിലേറെ രൂപ അടിയന്തര സഹായം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം 422 കോടിയില്‍ തുടങ്ങി ക്രമത്തില്‍ കയറി 8,316 കോടിയില്‍ എത്തിനില്‍ക്കുന്നു. ദുരിതം പഠിക്കാന്‍ പുതിയ കേന്ദ്രസംഘത്തെ അയയ്‌ക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. ആഭ്യന്തരമന്ത്രിയെ വിശ്വാസമില്ലാത്തവര്‍ ഏത് സംഘത്തേയാണ് വിശ്വസിക്കുക? ഏതുസംഘം വന്നാലും കേന്ദ്രം തരുന്നതിനു കേന്ദ്രംതന്നെ കണക്ക് ആവശ്യപ്പെടും. അതു കിട്ടേണ്ടവരില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കും. എല്ലാം ബോധ്യപ്പെടുത്തേണ്ടിവരുകയും ചെയ്യും. ഇല്ലെങ്കില്‍ എല്ലാം കണക്കായിരിക്കും. പാര്‍ട്ടി യോഗത്തിന് പോകുമ്പോള്‍ ചായകുടിക്കാന്‍ കയറും പോലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കയറി വാങ്ങിക്കൊണ്ടു പോരാവുന്നതല്ലല്ലോ കേന്ദ്ര സഹായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.