Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആഭിചാരത്തിനും വേണം കടുത്ത ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 03:10 am IST
in Editorial

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഇടവിട്ട് ഇടവിട്ടു മനുഷ്യനെ പിടികൂടുന്ന ദുരന്തങ്ങളാണ്. അവയില്‍ നിന്നു പൂര്‍ണമായ മുക്തി സാധ്യമല്ലായിരിക്കാം. പക്ഷേ, പരിഹാരമുണ്ട്. മാത്രമല്ല അവയ്‌ക്കു കടന്നു വരാന്‍ എന്തെങ്കിലും ചിലകാരണങ്ങളുണ്ടുതാനും. ഇതൊന്നുമില്ലാതെ മനുഷ്യനെ പിടികൂടുന്ന ദുരന്തമാണ് അന്ധവിശ്വാസവും അനാചാരങ്ങളും അതില്‍ നിന്നു പിറവിയെടുക്കുന്ന ആഭിചാരങ്ങളും ദുര്‍മന്ത്രവാദവും. സാമ്പത്തിക, ലൈംഗിക ചൂഷണവും കൊലപാതകവുമാണ് ഇതിന്റെ അനന്തര ഫലം. അതുണ്ടാക്കുന്നത് പ്രകൃതിയല്ല, മനുഷ്യന്‍തന്നെയാണ്. വികലമായ മനസ്സുകളില്‍ നിന്ന് രൂപമെടുക്കുന്ന ഈ പ്രവണതയ്‌ക്കു വളരാന്‍ നിലവും വളവുമാകുന്നത് ദുര്‍ബല മനസ്സുകളാണ്. ദേശകാല വ്യത്യാസമില്ലാതെ തുടരുന്ന ഈ സമ്പ്രദായത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. വികസനവും വിദ്യാഭ്യാസവും കടന്നു ചെന്നിട്ടില്ലാത്ത മറുനാടന്‍ ഗ്രാമങ്ങളില്‍ തഴച്ചു വളര്‍ന്നിരുന്ന ഇത്തരം വിശ്വാസങ്ങള്‍ക്കും ചെയ്തികള്‍ക്കും ഇന്നും അവിടെ നല്ല വേരോട്ടമുണ്ട്. പക്ഷേ, അതുപോലെയല്ല പരിഷ്‌കൃത ജനതയുടെ നാടെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ സ്ഥിതി. 

ഇടുക്കിയിലെ മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയതാണ് ഇത്തരത്തില്‍ സമീപകാലത്തുണ്ടായ പ്രധാന സംഭവം. ആഭിചാരക്കാരുടെ കുടിപ്പകയുടെ ഫലമായിരുന്നു. അധോലോക സംഘങ്ങലുടെ കുടിപ്പക തീര്‍ക്കലിനു തുല്യമായിരുന്നു ഭീകരത സൃഷ്ടിച്ച ആ കൊലപാതകങ്ങള്‍. ദിവസങ്ങള്‍ക്കകം അതിനു പിന്നിലെ രഹസ്യവും പ്രതികളേയും പോലീസ് കണ്ടെത്തിയെങ്കിലും നാലു ജീവന്‍ പൊലിഞ്ഞു എന്ന സത്യം ബാക്കി നില്‍ക്കുന്നു. റാന്നി വടശ്ശേരിക്കരയിലെ കോളജ് വിദ്യാര്‍ഥിയായിരുന്ന പതിനെട്ടുകാരി ആതിര ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചതു നാലു വര്‍ഷം മുന്‍പാണ്. ആയിടയ്‌ക്കു തന്നെയാണ് കരുനാഗപ്പള്ളിയില്‍ ഹസീനയും കൊണ്ടോട്ടിയിലെ ഇരുപത്താറുകാരി ശകുന്തളയും ആഭിചാരക്കൊലകള്‍ക്ക് വിധേയരായത്. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്റെ ബാക്കിപത്രമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇടുക്കിയില്‍ നടന്ന കൂട്ടക്കുരുതി. 

സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, അതു മറ്റുള്ളവരെ ചൂഷണം ചെയ്യാനോ മുതലെടുക്കാനോ ഉപദ്രവിക്കാനോ ആവരുത്. മാന്ത്രിക ഏലസ്സുകളും ചാത്തന്‍ സേവയും സാത്താന്‍ സേവയും അറബി ഏലസ്സുകളും സൂചിപ്പിക്കുന്നത് ഇതിനു ജാതിമത ഭേദമില്ലെന്നാണ്. വ്യാജ ആള്‍ദൈവങ്ങളും സിദ്ധന്‍മാരും സുരക്ഷിതരായി വിലസുന്ന നാടാണു നമ്മുടേത്. അവരെല്ലാം ഒരേ വിഭാഗത്തിലുള്ളവരാണെന്നല്ല പറയുന്നത്. പക്ഷേ, കപട നാണയങ്ങള്‍ കൂട്ടത്തില്‍ ഉണ്ടെന്നതു തീര്‍ച്ച. കൊള്ളയുടേയും ചൂഷണങ്ങളുടേയും മറ്റൊരു ലോകമായി ഇതിനെ ഇതുവരെ, അധികാരപ്പെട്ടവര്‍ കണക്കാക്കിയതായി തോന്നുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളായി കൈകാര്യം ചെയ്യുകയാണു പതിവ്. ഇതും സമൂഹത്തെ കാര്‍ന്നു തിന്നുന്നൊരു ശൃംഖലയാണ്. ആ നിലയ്‌ക്കുള്ള അന്വേഷണവും തുടര്‍ നടപടിയും തന്നെയാണ് ഇക്കാര്യത്തിലും വേണ്ടത്. 

വെളിച്ചമാണ് ഏറ്റവും നല്ല പോലീസ് എന്ന് അര്‍ഥം വരുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. കുറ്റ കൃത്യങ്ങള്‍ക്കു മറപിടിക്കുന്നത് ഇരുട്ടാണല്ലോ. നിയമവ്യവസ്ഥയും നിയമ പരിപാലനവും അവിടെ വെളിച്ചമായി കടന്നു ചെല്ലണമെന്ന് അര്‍ഥം. മനസ്സിലെ ഇരുട്ടിനും ഇതു ബാധകമാണ്. അന്ധവിശ്വാസംകൊണ്ട് ഇരുട്ടുനിറഞ്ഞുപോയ മനസ്സുകളിലേയ്‌ക്ക് വെളിച്ചം വീശിയേ ഇത്തരം പ്രവണതകളെ മറികടക്കാനാകൂ. ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങളുടെ നിരര്‍ഥകത ചൂണ്ടിക്കാട്ടി ബോധവല്‍ക്കരിക്കുകയും അതു ചിലരുടെ മുതലെയുപ്പുമാത്രമാണെന്ന സത്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുകയാണ് യഥാര്‍ഥ പ്രതിവിധി. പക്ഷേ, അതിനു സമയമെടുക്കും. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നിസ്സഹായാവസ്ഥയില്‍ നിന്നായിരിക്കുമല്ലോ ഇത്തരം ഇരകള്‍ ജനിക്കുന്നത്. 

മനസ്സില്‍ രൂഢമൂലമായിക്കഴിഞ്ഞ വിശ്വാസങ്ങളില്‍ നിന്നു പുറത്തുകടക്കാന്‍ തലമുറതന്നെ മാറേണ്ടിവന്നേക്കാം. മാത്രമല്ല, തത്പര കക്ഷികളുടെ പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്നതു തീര്‍ച്ചയാണു താനും. അതിനൊക്കെ കാത്തിരിക്കുന്നതിനു മുന്‍പ് ശക്തമായ നിയമ നടപടികളിലൂടെ ഇതിനെ നേരിടുകയാണു ഭരണ സംവിധാനത്തിനു ചെയ്യാനാവുന്നത്. ഇതിന്റെയൊക്കെ പേരില്‍ ഇനിയൊരു കൊലപാതകമോ കുരുതിയോ നടക്കാന്‍ ഇടവരരുത്. ആള്‍ക്കൂട്ടക്കൊലയേയും ദുരഭിമാനക്കൊലയേയും ബലാത്സംഗക്കൊലയേയും പോലെ തന്നെ ഇതിനും കടുത്ത ശിക്ഷതന്നെ നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കുകയും അതിനൊപ്പം തന്നെ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി കണ്ടെത്തുകയും വേണം. സമൂഹത്തിന്റെ എല്ലാ തലത്തിലേയ്‌ക്കും മേഖലകളിലേയ്‌ക്കും വെളിച്ചം വീശണമെന്നു ചുരുക്കം. ഇത്തരം ആഭിചാര ക്രിയകള്‍ തൊഴിലാക്കിയവരെ കണ്ടെത്തുകയും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ അവരുടെ താവളങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യാന്‍ പോലീസിന് അധികാരം നല്‍കണം. തീവ്രവാദികളുടേയും കള്ളപ്പണക്കാരുടേയും പൂഴ്‌ത്തി വായ്‌പുകാരുടേയും ഇടങ്ങളില്‍ നടത്തുന്നതിനു സമാനമായ നടപാടി തന്നെവേണം. ഇനി പച്ചപിടിക്കാത്തവിധം വേരോടെ പിഴുതെടുക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.