കോഴിക്കോട്: ‘അമ്മ അറിയാന്‍’ എന്ന സിനിമയിലെ തബലിസ്റ്റായിരുന്ന ഹരിനാരായണന്‍ (55) അന്തരിച്ചു. ബേപ്പൂര്‍ നടുവട്ടം പെരച്ചനങ്ങാടി ഓംശക്തി വീട്ടിലായിരുന്നു അന്ത്യം. തബല-മൃദംഗ വാദകന്‍, നടന്‍, ഗായകന്‍, ഡോക്യുമെന്ററി സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു ഹരിനാരായണന്‍.
മൂന്നര വര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗ വാദകനായിരുന്നു. പിന്നീട് കോഴിക്കോട് മണിഅയ്യരുടെ കീഴില്‍ മൃദംഗം പഠിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. കന്നഡ, തെലുങ്ക് സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. പരേതരായ വാസുദേവ പണിക്കരുടെയും ബാലമീനാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: വാസന്തി, വിജയഗോപാല്‍, ആനന്ദകൃഷ്ണന്‍.
















