Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമ ‘കൈയേറിയ’ഭൂമി, ഇനി പന്തല്ലൂര്‍ ക്ഷേത്രത്തിന് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 09:27 pm IST
in Kerala

പന്തല്ലൂര്‍ (മലപ്പുറം) : മലയാള മനോരമ കുടുംബം കൈവശപ്പെടുത്തിയ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ പെട്ട ക്ഷേത്ര ഭൂമി, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ: അജീഷ് കുന്നത്തിന്റെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറി. 

പാട്ടക്കരാര്‍ക്കാലം കഴിഞ്ഞും മനോരമ കുടുംബം ക്ഷേത്രഭൂമി വിട്ടുകൊടുത്തിരുന്നില്ല. തിരിച്ച് കിട്ടാന്‍ ക്ഷേത്ര സംരക്ഷണസമിതി 16 വര്‍ഷമായി പ്രക്ഷോഭവും നിയമ പേരാട്ടങ്ങളും നടത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ബാലന്നൂര്‍ പ്ലാന്റേഷനിലെത്തിയ 70 ഉദ്യോഗസ്ഥരുടെ റവന്യു സംഘം അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞ് ഭൂമി അളന്നു. വൈകിട്ടാണ് തീര്‍ന്നത്. 

പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23 നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. 

റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ടം. 

കാലാവധി തീരുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്‌ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നുമായിരുന്നു വ്യവസ്ഥ. കാലക്രമത്തില്‍ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റിനായി.

പാട്ടസംഖ്യ 1974 വരെ അടച്ച യങ് ഇന്ത്യ എസ്റ്റേറ്റ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചു. ഭൂമിയുടെ പേരില്‍ സ്വന്തമായി കരമടച്ച് പട്ടയത്തിനപേക്ഷിച്ചെങ്കിലും 1978 ല്‍ അപേക്ഷ തള്ളി. ഇതിനിടയില്‍ നാന്നൂറ് ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി നിരവധി തവണ കൈമാറ്റം നടത്തി ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിയുടെ അധീനതയില്‍ കൊണ്ടുവരികയും ചെയ്തു.  കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 2002ല്‍ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് പരാതി നല്‍കി. 2003ല്‍ അദ്ദേഹം പിന്തുണ നല്‍കി. വിവിധ ഹൈന്ദവ സംഘടനകളും സമരത്തിന് ഇറങ്ങി.

ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ 2008ല്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

”കൈയേറ്റക്കാര്‍ ഹൈക്കോടതിസ്റ്റേ നേടിയെങ്കിലും ഒടുവില്‍ കൈയേറ്റം ശരിവച്ച് ഭൂമി തിരിച്ചുപിടിക്കാന്‍, കഴിഞ്ഞ 20നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലായതോടെ 16 വര്‍ഷത്തെ നിയമ പോരാട്ടങ്ങളുടെയും വിവിധ പ്രക്ഷോഭങ്ങളുടെയും വിജയം കണ്ടു,” ക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി കെ. പി. മണികണ്ഠന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.