Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

രാഷ്‌ട്രപതിയുടെ ട്വീറ്റ് മലയാളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 08:41 pm IST
inKerala

കേരള നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ ഉദ്ഘാടനം ചെയ്ത രാഷ്‌ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മലയാളത്തില്‍ ട്വീറ്റ് ചെയ്തത് കൗതുകമായി.

ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :

‘നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതാ പൊതുപ്രവര്‍ത്തകരില്‍ ഒരാളായ ശ്രീമതി. കെ.ആര്‍. ഗൗരിയമ്മയെ കണ്ടതില്‍ അതീവ സന്തുഷ്ടനാണ്.  കേരളത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധകാര്യങ്ങള്‍ സംസാരിച്ചു.  ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 99 വയസ്സ് പൂര്‍ത്തീകരിച്ചതില്‍ ആശംസ അറിയിച്ചു.  ശ്രീമതി. ഗൗരിയമ്മ നൂറു വയസ്സു  തികയ്‌ക്കട്ടെ എന്ന് ആശംസിച്ചു’.

രാഷ്‌ട്രപതിയുടെ ട്വിറ്റര്‍ ഹാന്റിലില്‍  വന്ന മറ്റു സന്ദേശങ്ങള്‍:

1. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനമായ ‘ഫെസ്റ്റിവല്‍ ഓണ്‍

ഡെമോക്രസി’ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. തര്‍ക്കങ്ങളും വിയോജിപ്പും വിസമ്മതവും നമ്മുടെ ഭരണപദ്ധതിയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.  അക്രമങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ല.

2. ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ സ്വാംശീകരിച്ചു വരുന്ന നടപ്പിലാക്കുവാന്‍ സാധിക്കുന്നതും പ്രായോഗികവുമായ കാര്യങ്ങള്‍ രാജ്യത്തെ നിയമ നിര്‍മ്മാണ ജനാധിപത്യ പ്രക്രിയയ്‌ക്ക് സഹായകമാകും.  ഇത്തരം ആശയ സംവേദന ആഘോഷങ്ങള്‍ കേരളത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിന്റെ നിദര്‍ശനം കൂടിയാണ്.

  3. രാഷ്‌ട്രീയം, പൊതുജീവിതം, ജനാധിപത്യ മൂല്യം എന്നിവ ഒരു സമൂഹത്തിന്റെ അവശ്യ ധര്‍മ്മ ബോധത്തിന്റെ പ്രതിഫലനം കൂടിയാണ്.  കേരള നിയമസഭയുടെ ചര്‍ച്ചകളും വാഗ്വാദങ്ങളും കേരള സമൂഹം ഉള്‍ക്കൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെയും ചരിത്രപരമായി അത് മുറകെ പിടിച്ച മാനുഷിക മൂല്യത്തിന്റെയും നേര്‍ക്കാഴ്ചകളാണ്.

4. കേരളം രാജ്യത്തിന് നല്‍കിയ അത്യുന്നതനായ വ്യക്തിത്വമാണ് എന്റെ മുന്‍ഗാമിയായിരുന്ന മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍.  വളരെ അധികം വെല്ലുവിളികള്‍ നേരിട്ട സാഹചര്യത്തില്‍ നിന്നും സ്വയം പ്രയത്‌നത്തിലൂടെയും നിഷ്ഠയിലൂടെയും ബൗദ്ധിക മികവിലൂടെയുമാണ് അദ്ദേഹം രാജ്യത്തെ പ്രഥമ പൗരനായി ഉയര്‍ന്നു വന്നത്. 

5. കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ക്രാന്തദര്‍ശികളായിരുന്ന ആദിശങ്കരനും, ശ്രീനാരായണഗുരുവും, അയ്യങ്കാളിയും ഇതേ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.

6. ഒരാള്‍ക്ക് ഏതു വിശ്വാസം വേണമെങ്കിലും വച്ചു പുലര്‍ത്താം – അല്ലെങ്കില്‍ ഒരു വിശ്വാസ സംഹിതയിലും ഉള്‍പ്പെടാതിരിക്കാം അത്  പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല സാംസ്‌ക്കാരികവും ബൗദ്ധികവുമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുക എന്നതാണ് പ്രാധാന്യം.  

7. ഭൂപരിഷ്‌ക്കരണം മുതല്‍ പഞ്ചായത്ത്‌രാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനവും വരെ കേരള ജനത ഒരുപാട് നേട്ടമുണ്ടാക്കി.  ഇതെല്ലാം സാധിച്ചത് ഈ നിയമസഭ നിര്‍മ്മിച്ച നിയമങ്ങള്‍ വഴിയാണ്.  ഇത് വലിയൊരു സാമൂഹ്യഘടനകാര്യസിദ്ധി ഉണ്ടാക്കി.  അതിനെയാണ് ‘കേരള മോഡല്‍’ എന്ന് അറിയപ്പെടുന്നത്. 

8. സംത്യപ്തിയോടെ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലേയ്‌ക്ക് ഉത്കടമായ അഭിലാഷത്തോടെ നോക്കി കാണാനും സാധിക്കണം.  കേരള മോഡലിന്റെ അടുത്ത ഘട്ടം കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ വലിയ അവസരങ്ങള്‍ ഉണ്ടാക്കി നല്‍കുക എന്നതായിരിക്കണം. 

9. വ്യവസായ സംരംഭകത്വത്തിന്റെ വാണിജ്യ സജ്ജമാക്കുവാനുണ്ടാകുന്ന കാലവിളംബം എല്ലാ തലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്.  ഇവിടെ അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

10. വാഗ്വാദങ്ങളും അപരന്റെ ആശയത്തോടുള്ള ബഹുമാനവും ചരിത്രപരമായി തന്നെ കേരള സമൂഹത്തിന്റെ മഹത്വമാണ്.  ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്‌ട്രീയ അക്രമങ്ങള്‍ എന്ന വിരോധാഭാസം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.

11. കേരളത്തിന്റെയും കേരള ജനതയുടെയും തിളങ്ങുന്ന പൈതൃകത്തിന് ഇത് ഒരു അവമതിപ്പാണ്.  ആയതിനാല്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഉള്‍ക്കാഴ്ചയുള്ള പൗരന്മാരും ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനായി മുന്നിട്ട് വരേണ്ടതാണ്.  

12. സംവാദങ്ങളും വിയോജിപ്പും വിസമ്മതവും തികച്ചും അംഗീകരിക്കപ്പെടേണ്ടതും ഭരണ സംവിധാനത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.  എന്നാല്‍ അക്രമത്തിന് നമ്മുടെ ഭരണ വ്യവസ്ഥയില്‍ സ്ഥാനമില്ല.  കേരള ജനതയും ഓരോ ഭാരതീയനും ഇതിനെക്കുറിച്ച് ഗൗരവുമായി ആലോചിക്കേണ്ടതാണ്.

13. കേരളത്തിലെ ഓരോരുത്തരേയും ഈ സഭയിലെ അംഗങ്ങളെയും കേരള നിയമസഭയുടെ വജ്ര ജൂബിലി അവസരത്തില്‍ ഞാന്‍ അനുമോദിക്കുന്നു.  ഓണത്തിനുള്ള ആശംസകളും മുന്‍കൂറായി നേരുന്നു.  ഓരോ കുടുംബത്തിലും ഓരോ വീടുകളിലും ഓണം സന്തോഷവും സമൃദ്ധിയും കൊണ്ടു വരട്ടെയെന്ന് ആശംസിക്കുന്നു.

@rashtrapatibhvn, https://twtter.com/rashtrapatibhvn,   https://mobile.twitter.com/rashtrapatibhvn

എന്നീ ട്വിറ്റര്‍ ഹാന്റിലുകള്‍ വഴി രാഷ്‌ട്രപതിയുടെ സന്ദേശങ്ങള്‍ കാണാം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.