Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇതിഹാസമായി അമ്മപ്പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 08:11 am IST
in Special Article

ആ അമ്മ ചെരുപ്പില്ലാതെ നടന്നിട്ടും കാല് തേഞ്ഞില്ല. മനസും തേഞ്ഞില്ല. ഒന്നിനും തോല്‍പ്പിക്കാനാവാതെ നീണ്ട പതിമൂന്നുവര്‍ഷം ഒറ്റയ്‌ക്കു തന്റെ മകന് നീതിതേടിപ്പൊരുതിയ നിസ്വയായ ആ അമ്മയാണ് മൂന്നരക്കോടിവരുന്ന മലയാളിയുടെ ഇന്നത്തെ ജ്വലിക്കുന്ന പ്രതീകം. തന്റെ മകന്‍ ഉദയകുമാറിനെ ഉരുട്ടിക്കൊല ചെയ്ത പോലീസുകാര്‍ക്ക് തക്ക ശിക്ഷകിട്ടിയിട്ടുമാത്രമേ ഇനി  വിശ്രമിക്കൂ എന്ന വിശ്വാസത്തിലും ഉഗ്രശപഥത്തിലും ഉറച്ചു നിന്ന ആ അമ്മയുടെ, പ്രഭാവതി അമ്മയുടെ മുന്നില്‍ ഒടുക്കം ദൈവവും നീതിയും കണ്ണുതുറന്നു. ഒന്നുമില്ലാത്തവര്‍ക്കു നമ്മുടെ നാട്ടിലെ നിയമവും നീതിയും വിദൂരതയിലെ അലങ്കാരമാകുന്നിടത്താണ് പ്രഭാവതിയമ്മയുടെ  ഒറ്റയാള്‍പോരാട്ടം അനീതിയുടെ കോട്ടക്കൊത്തളങ്ങളെ വിറപ്പിച്ച് നേടിയ നീതിയുടെ വിജയം ഇതിഹാസമാകുന്നത്. 

അന്നൊരു ഓണക്കാലത്ത് ഉദയകുമാറിന്റെ ഉരുട്ടിക്കൊല. ഇന്ന് മറ്റൊരു ഓണക്കാലം അടുത്തുവരുമ്പോള്‍ അതിനെതിരെ വിധി.  രണ്ടിനുമിടയില്‍ ഉദയകുമാറിന്റെ മരണവിലാപത്തിന്റെ മരവിപ്പും  പ്രഭാവതിയമ്മയുടെ  പോരാട്ടത്തിന്റെ തീച്ചൂടുമായി പതിമൂന്നു വര്‍ഷം. മോഷണ കേസില്‍ പ്രതിയായിരുന്ന ആളുമായി സംസാരിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയ ഉദയകുമാറിന്റെ പോക്കറ്റില്‍ അമ്മയ്‌ക്കും തനിക്കും ഓണക്കോടി വാങ്ങാനുള്ള നാലായിരത്തി ഇരുപതു രൂപയുണ്ടായിരുന്നു. അത് പോലീസുകാരെടുത്തു. ആ പണം തിരികെ ചോദിച്ചതിനാണ് ഉരുട്ടിക്കൊന്നത്. അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊല എന്ന പ്രാകൃതകൊല ഇന്നത്തെക്കാലത്തും അതിനെക്കാള്‍ പ്രാചീനമായി നിലനില്‍ക്കുന്നുവെന്നതാണ് സത്യം. ഉദയകുമാര്‍ ഉരുട്ടിക്കൊല്ലപ്പെട്ടതും മറ്റും ഭയാനകമായൊരു കഥപോലെ കേരളത്തിന്റെ മനസിലുണ്ട്. അതിന് ഓര്‍മയില്‍ തേയ്‌മാനം സംഭവിച്ചിട്ടില്ല. ഇപ്പോഴത്  ഓര്‍മയിലേക്കു കൂടുതല്‍ തെളിഞ്ഞുവരും. 

കൊലയാളിപ്പോലീസുകാരില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഒന്നാം പ്രതിക്കും രണ്ടാംപ്രതിക്കും തൂക്കുകയര്‍. ശേഷിച്ചവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍വാസം. സര്‍വീസിലിരിക്കെ പോലീസുകാരെ വധശിക്ഷയ്‌ക്കു വിധിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഇതില്‍ നിന്നും നമ്മുടെ പോലീസ് നല്ല പാഠങ്ങള്‍ പഠിക്കുമെന്ന് ആരും കരുതുന്നില്ല. ഉന്നത ബിരുദങ്ങളുള്ള അനേകര്‍ കേരളാപോലീസിലുണ്ടെങ്കിലും  ഇന്ത്യയിലെ തന്നെ മോശം പോലീസായി മാറുകയാണ് സംസ്‌ക്കാര സമ്പന്നമായ കേരളത്തിലെ പോലീസ്. പോലീസിന് എന്തും ചെയ്യാം. ചോദിക്കാനും പറയാനും ആരുമില്ലെന്നു വന്നിരിക്കുന്നു. പോലീസായാല്‍ ക്രിമിനലാകണമെന്നാണ് ചിലരുടെ ധാരണ. അല്ലെങ്കില്‍ ക്രിമിനലാണോ പോലീയാകുന്നതെന്നും സംശയം. പോലീസിനുവേണ്ട യോഗ്യത എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. മനുഷ്യന്റെ ഒരു ഗുണവുംവേണ്ട,നെഞ്ചളവും കായികക്ഷമതയും മാത്രം മതി എന്ന മികവ് ക്രൂരമായ കോമഡിയാണ്.

പാര്‍ട്ടിപ്പോലീസ് മാത്രമല്ല, മതപ്പോലീസും ജാതിപ്പോലീസുമായി തീര്‍ന്നിരിക്കുന്നു പോലീസ് എന്നുമുണ്ട് ആരോപണം.  അതിനപ്പുറമാണ് മാഫിയാബന്ധം.  ആത്മാഭിമാനം പണയംവെച്ച വകുപ്പ്. നെറികെട്ട രാഷ്‌ട്രീയക്കാരാണ് പോലീസിനെ ചീത്തയാക്കുന്നതെന്നാണ്  പറയാറുളളത്. രാഷ്‌ട്രീയക്കാരെ ചീത്തയാക്കുന്ന പോലീസിനെ എന്തു പറയും. പൊതു ഖജനാവില്‍നിന്നും ശമ്പളം പറ്റുന്ന ഈ പോലീസ് ആരുടേതാണ്. എന്തായാലും ജനങ്ങളുടെയല്ല. ക്രിമിനല്‍ പോലീസിന്റെ കണക്ക് ഇന്നും  പത്രത്തിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് ഡി ജി പി പറയുന്നത്. അങ്ങനെ  എന്തെല്ലാം ഡിജിപി പറയുന്നു. അതൊന്നും നടക്കില്ലെന്ന് കൂടുതല്‍ അറിയാവുന്നതും അദ്ദേഹത്തിനു തന്നെയാണ്.ഓരോ രാത്രിയും തന്റെ മകന്റെ നിലവിളി കേള്‍ക്കുമെന്നു പറയുന്ന പ്രഭാവതിയമ്മയ്‌ക്ക് ഒരുപക്ഷേ,ഇന്നെങ്കിലും ആ നിലവിളി കേള്‍ക്കാതെ ഉറങ്ങാനാവും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.