മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ് മോഡലായ വിവോ നെക്സ് ഇന്ത്യയിലെത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച വിവോയുടെ പ്രീമിയം മോഡല്‍ സ്മാര്‍ട്ട്ഫോണാണ് വിവോ നെക്സ്.
6.59 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് വിവോ നെക്സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ സ്ക്രീന്‍ ബോഡി അനുപാതം 91.24 ശതമാനമാണ്. നൂതനമായ പുതിയ തലമുറ ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു സവിശേഷത. വളരെ കൃത്യതയും വേഗമേറിയതുമായ സെന്‍സര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.
ലോകത്ത് ആദ്യമായി എലിവേറ്റിങ് ഫ്രണ്ട് ക്യാമറ എന്ന പ്രത്യേകതയോടുകൂടി 8 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്സലിന്റെ പ്രാഥമിക സെന്‍സറും, 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡ്യൂവല്‍ ക്യാമറ സംവിധാനമാണ് പുറകിലുള്ളത്.
ഡ്യൂവല്‍ നാനോ സിം ഉപയോഗിക്കാവുന്ന വിവോ നെക്സ് 8.1 ഓറിയോ അടിസ്ഥാനമാക്കിയ ഫണ്‍ ടച്ച് 4.0 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. 8ജിബി റാം, 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയും വിവോ നെക്സിന്റെ സവിശേഷതകളാണ്. ഡ്യൂവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി, ഒടിജി തുടങ്ങിയ കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. 4000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ജൂലൈ 21 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഓഫ് ലൈന്‍ സ്റ്റോറുകളിലൂടെ വിവോ നെക്സ് ലഭ്യമായി തുടങ്ങി. മികച്ച ഓഫറുകളുമായി ഷോപ്പ്.വിവോ.കോം, ആമസോണ്‍.കോം എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെയും ഫോണ്‍ ലഭ്യമാകും. നിലവില്‍ കറുപ്പ് നിറത്തില്‍ ആകും വിവോ നെക്സ് വിപണിയില്‍ എത്തുക. 44,990 രൂപയാണ് വിവോ നെക്സിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: