ചെറുപുഴ: കാക്കേഞ്ചാലിലെ മറിയക്കുട്ടി വധം അന്വേഷിക്കുന്നതിനായി സിബിഐ ഉന്നതതല അന്വേഷണ സംഘമെത്തി. ഇന്നലെ രാവിലെ മുതല്‍ മറിയക്കുട്ടി കൊലചെയ്യപ്പെട്ട വീടും പരിസരവും സംഘം പരിശോധിച്ചു. മുന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയ അന്വേഷണ വിവരങ്ങളും മറ്റും സിബിഐ സംഘം വിശദമായി പഠിച്ചുവെന്നാണ് അറിയുന്നത്. മണിക്കൂറുകളോളം സംഘം വിശദമായ പരിശോധനകള്‍ നടത്തി.
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രംബ്രാഞ്ചും ഉള്‍പ്പെടെ നിരവധി അന്വേഷണ സംഘങ്ങള്‍ എത്തിയെങ്കിലും ആര്‍ക്കും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മറിയക്കുട്ടിയുടെ മക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
















