കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിന്റെ കൊപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം, കേസ് അന്വേഷണത്തെ തടസപ്പെടുത്താനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അഭിമന്യു വധക്കേസില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിക്കും മുഖ്യ പങ്കെന്ന് ഗൗരവകരമായ കണ്ടെത്തലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്ളത്. കൊലപാതകത്തിന്റ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് പ്രധാന പങ്കുവഹിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പള്ളുരുത്തി സ്വദേശി ഷെമിര്‍ എന്നയാളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഇരുവരും ഒളിവിലാണെന്നും പോലിസ് ഹൈക്കോടതിയില്‍ പറഞ്ഞു. കൊലക്കേസിലെ അന്വേഷത്തെ തടസ്സപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അഭിമന്യു കൊലക്കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ പോലിസ് ബുദ്ധിമുട്ടിപ്പിക്കുന്നു എന്ന് കാണിച്ചുള്ള ബന്ധുക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പോലിസ് അന്വേഷണം തുടരാനും കോടതി നിര്‍ദ്ദേശിച്ചു. അഭിമന്യു കൊലപാതകവുമായി ഭര്‍ത്താക്കന്‍മാര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യമാരെ പോലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
















