കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അതിക്രമം അഴിച്ച് വിടുകയായിരുന്നു.
മഹാരാജാസ് കോളജില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് ഐജി ഓഫീസിന് മുന്നിലെത്തിയപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിക്കുവായിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ ഇരുനൂറോളം പ്രവര്‍ത്തകരാണ് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നിരവധിപ്പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
















