Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇനിയും ചങ്കിലെ ചോരയ്‌ക്ക് ഒരു കത്തിയും നീളരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 08:56 am IST
in Special Article

നാന്‍ പെറ്റ മകനേ…എന്‍ കിളിയേ…ഹൃദയം ചുരന്നു വരുന്ന ആ അമ്മക്കരച്ചിലിന്റെ ദിഗന്തങ്ങള്‍ പൊട്ടുന്ന ആരവം തടുക്കാന്‍ ആര്‍ക്കാവും. കരച്ചിലെല്ലാം ചുഴിയായി ഉള്ളിലേക്കു വലിച്ചെടുക്കുന്ന വേദന പാരാവാരം നെഞ്ചിലൊതുക്കുന്ന ആ അച്ഛന്റെ മുഴക്കമുള്ള നിശബ്ദത എങ്ങനെ സഹിക്കും. ക്യാംപസ്  ഫ്രണ്ടിന്റെ പുറംഗുണ്ടകള്‍ നെഞ്ചില്‍ കുത്തിവീഴ്‌ത്തി മരണത്തിനു കീഴടങ്ങിയ മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി അഭിമന്യുവിന്റെ മരവിച്ച ദേഹത്തില്‍ നൊമ്പരത്തിന്റെ മരവിപ്പായി വീഴുന്ന മാതാപിതാക്കളെയോര്‍ത്ത് നാം ജീവിക്കുന്ന മൃതദേഹങ്ങളായിപ്പോകുന്നു. കേരളത്തിന്റെ ക്യാംപസ് ചക്രവാളത്തില്‍ എന്നെന്നും മോഹിപ്പിക്കുന്ന മുദ്രചാര്‍ത്തിയ മഹാരാജാസിന്റെ നെഞ്ചില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം മറ്റൊരു നരവേട്ടയുടെ രക്തക്കറ.

യൗവനപ്പുളപ്പിന്റേയും രാഷ്‌ട്രീയ ത്രസിപ്പിന്റേയും പേരില്‍ അടിപിടി ഉണ്ടാകുമെങ്കിലും കൊലപാതകത്തിന്റെ ചോരകൊണ്ട് ക്യാമ്പസ് വ്രണിത പങ്കിലമാകാറില്ല കേരളത്തില്‍. പക്ഷേ ഇന്നതും സംഭവിച്ചു. ചുമരെഴുത്തിന്റെ പേരില്‍ വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകത്തിലേക്ക് വളര്‍ന്നത് ക്യാമ്പസ് രാഷ്‌ട്രീയത്തിന്റെ കുടിലതയുടെ നീച മാതൃകയാണ്. പക്ഷേ ആസൂത്രിതമാണ് കൊലയെന്നാണ് എസ്എഫ് ഐയും സിപിഎമ്മും പറയുന്നത്. ക്യാമ്പസ് ഫ്രണ്ടുമായാണ് പ്രശ്‌നം ഉണ്ടായതെങ്കിലും അവര്‍ക്കുവേണ്ടി മൂത്താശാരികളായ പോപ്പുലര്‍ഫ്രണ്ടാണ് കൊല നടത്തിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൊല നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു കഴിഞ്ഞു. ജീവന് രാഷ്‌ട്രീയമോ ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസമോ ഇല്ല. ആര് കൊല്ലപ്പെട്ടാലും അത് പൊതു സമൂഹത്തിന് തീരാനഷ്ടമാണ്.

കലാലയ രാഷ്‌ട്രീയം അടുത്തകാലത്ത് ക്രൂരമായ കലാപ രാഷ്‌ട്രീയമായത് ക്യാമ്പസ് ഫ്രണ്ടിന്റെ വരവോടെയാണ്. തങ്ങളുടെ രാഷ്‌ട്രീയ പടര്‍ച്ചയ്‌ക്കായി 2009 ലാണ് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ടിന് അഖിലേന്ത്യാ തലത്തില്‍ രൂപംകൊടുത്തത്. മതസംഘടനാ സ്വഭാവമാണ് ഇവര്‍ക്കുള്ളത്. ക്യാമ്പസില്‍ മത തീവ്രവാദം വളര്‍ത്തി സമൂഹത്തില്‍ പൊതുവെ അരാജകത്വം ഉണ്ടാക്കുന്ന ഈ സംഘടനയുടെ രാഷ്‌ട്രീയം അപകടകരമാണെന്നറിഞ്ഞുകൊണ്ടു തന്നെ എതിരാളികളെ തകര്‍ക്കാനും തളര്‍ത്താനും അവരുമായി ചങ്ങാത്തം കൂടുകയായിരുന്നു ഒളിഞ്ഞും തെളിഞ്ഞും എസ്എഫ്ഐ. അതിനു കട ചൂടിയതാകട്ടെ അവരുടെ ഗോഡ് ഫാദേഴ്‌സായ സിപിഎം നേതാക്കളും. എബിവിപിയുമായും മറ്റു വിദ്യാര്‍ഥി സംഘടനകളുമായും നിരന്തരം അങ്കംവെട്ടുന്ന ക്യാമ്പസ് ഫ്രണ്ടിന് ഒളിഞ്ഞും തെളിഞ്ഞും മൗനാനുവാദം നല്‍കിയിരുന്നത് എസ്എഫ്ഐ തന്നെയാണ്. തങ്ങള്‍ ചെയ്യേണ്ടത്  അവര്‍ ചെയ്യുന്നുണ്ടല്ലോയെന്ന നിഗൂഢ നിര്‍വൃതിയായിരുന്നു എസ്എഫ്ഐയ്‌ക്ക്. മഹാരാജാസില്‍ ബീഫ് ഫെസ്റ്റിവെല്‍ ഒരുമിച്ചു നടത്തിയ എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഏകോദര സഹോദരന്മാരെപ്പോലെയായിരുന്നു. പാലുകൊടുത്ത കൈയില്‍ കൊത്തിയപ്പോഴാണോ എസ്എഫ്ഐക്കും സിപിഎമ്മിനും നൊന്തത്.

എന്തിനും പോപ്പുലര്‍ഫ്രണ്ട് കൂടെ നില്‍ക്കും എന്ന ധൈര്യമാണ് എന്തതിക്രമത്തിനും ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ രാജ്യം നിരോധിക്കാന്‍ ഒരുങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ അരുമ സന്തതികളായ ക്യംപസ് ഫ്രണ്ട് സ്വന്തം സമുദായ സംരക്ഷകരായി നിസാര വിഷയങ്ങള്‍പോലും മതവല്‍ക്കരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു വരികയാണ്.

മത തീവ്രവാദത്തിന്റെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് കേരളം. ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ചിലരെ കാണാതായി. കൊല്ലപ്പെട്ടവര്‍ വേറെ. എല്ലാം ഐഎസ് ബന്ധത്തിന്റെ പേരില്‍ തന്നെ. വോട്ടിനും നിലനില്‍പ്പിനും വേണ്ടി ഇവര്‍ക്കു വളരാന്‍ വഴിവെക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ മത്സരിക്കുകയാണെന്നുപോലും തോന്നിപ്പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലകുറി കേരളത്തിലെ ഇത്തരം ഭീകരാവസ്ഥകള്‍ ചുണ്ടിക്കാട്ടിയിട്ടും പിണറായി സര്‍ക്കാരും സിപിഎമ്മും മൗനത്തിലാണ്. ഈ മൗനംകൊണ്ട് അവര്‍ക്കു നേട്ടമുണ്ടാകാം. പക്ഷേ കേരളത്തിനു കൊല്ലുന്ന ആ നേട്ടം വേണ്ട. കേരളത്തിനു ജീവിക്കണം. അതുകൊണ്ട് സര്‍ക്കാര്‍ ഇനിയും കണ്ണുതുറക്കണം. അല്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകള്‍ മാത്രമല്ല കേരളം തന്നെയും കൊലക്കളമാകും. ഇനിയും ചങ്കിലെ ചോരയ്‌ക്ക് ഒരു കത്തിയും നീളരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.