Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്ടുകാര്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:23 am IST
in Education

അഭിഭാഷകരും ന്യായാധിപന്മാരുമൊക്കെയാവാന്‍ താല്‍പര്യമുള്ള സമര്‍ത്ഥരായ പ്ലസ്ടു വിജയികള്‍ക്ക് പഞ്ചവത്‌സര സംയോജിത നിയമബിരുദ പഠനത്തിന് അവസരം. യുക്തിചിന്തയും അപഗ്രഥനശേഷിയും വാക്‌സാമര്‍ത്ഥ്യവും നേതൃത്വഗുണവുമൊക്കെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് നിയമപഠനം.

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന 17 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും ഇക്കൊല്ലം നടത്തുന്ന റഗുലര്‍ പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സിലേക്ക് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍  ജൂലൈ 29 ഞായറാഴ്ച പ്രവേശന പരീക്ഷ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 12.30 മണിവരെയാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രവേശനപരീക്ഷ നടത്തുക. താല്‍പര്യമുള്ളവര്‍ക്ക് www.cee.kerala.gov.in ല്‍ അപേക്ഷ ഓണ്‍ലൈനായി ജൂലൈ 6 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിലും പ്രോസ്‌പെക്ടസിലുമുണ്ട്. ഇത് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്ഇബിസികാര്‍ക്ക് 42% മാര്‍ക്കും എസ്‌സി/എസ്ടിക്കാര്‍ക്ക് 40% മാര്‍ക്കും മതി. 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാകണം.

അപേക്ഷാ ഫീസ് ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയാണ്. എസ്‌സി/എസ്ടികാര്‍ക്ക് 300 രൂപ മതി. നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. ഇ-ചെലാന്‍ വഴി കേരളത്തിലെ ഹെഡ്/സബ് പോസ്റ്റാഫീസുകളിലും ഫീസ് സ്വീകരിക്കും.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നേറ്റിവിറ്റി, ജനനത്തീയതി, ജാതി (എസ്‌സി/എസ്ടി വിഭാഗക്കാര്‍) തെളിയിക്കുന്ന ഔദ്യോഗിക രേഖകളും എസ്ഇബിസി/ഒഇസി വിഭാഗക്കാര്‍  നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ശാരീരിക വൈകല്യമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി പ്രവേശന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.

എന്‍ട്രന്‍സ് പരീക്ഷ: രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. ഓരോ ശരി ഉത്തരത്തിനും 3 മാര്‍ക്ക് വീതം. ആകെ 600 മാര്‍ക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കുന്നതാണ്. മൂല്യനിര്‍ണ്ണയത്തിന് ‘നെഗറ്റീവ്’ മാര്‍ക്കുണ്ട്. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍, എസ്ഇബിസി വിഭാഗക്കാര്‍ 10 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിഭാഗക്കാര്‍ 5 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടണം.

റാങ്ക് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിന് കോളേജുകളുടെ താല്‍പര്യ മുന്‍ഗണനാക്രമം ഉള്‍പ്പെടുത്തി യഥാസമയം ഓണ്‍ലൈനായി ഓപ്ഷന്‍ സമര്‍പ്പിക്കണം. കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ്, ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

സീറ്റുകള്‍: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ലോ കോളേജുകള്‍ ഉള്ളത്. ഓരോ കോളേജിലും 80 സീറ്റുകള്‍ വീതമുണ്ട്. 320 പേര്‍ക്ക് പ്രവേശനം ലഭിക്കും. ചുരുങ്ങിയ ഫീസ് നിരക്കില്‍ പഠനം പൂര്‍ത്തിയാക്കാം.

17 സ്വകാര്യ സ്വാശ്രയ കോളേജുകളിലായി 915 സീറ്റുകളില്‍കൂടി എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് അഡ്മിഷന്‍ ലഭിക്കുന്നതാണ്. സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളും ലഭ്യമായ സീറ്റുകളും വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്. www.cee.kerala.gov.in- ല്‍നിന്നും പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.