Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡിസംബറിന്റെ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 03:06 am IST
in Vicharam

രാഹുല്‍ യുഗം, രാഹുല്‍ കാലം എന്നൊക്കെയുള്ള വിശേഷണങ്ങളോടെയാണ് കഴിഞ്ഞ ഡിസംബര്‍ മധ്യത്തില്‍ മാധ്യമങ്ങള്‍ ഇറങ്ങിയത്. അതുവരെ വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ പ്രസിഡന്റായി നിയമിക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു അത്. സംഘടനാ തെരഞ്ഞെടുപ്പ് താഴെത്തട്ടില്‍ നടത്തിയിട്ടൊന്നുമല്ല ദേശീയ പ്രസിഡന്റ് അവരോധിക്കപ്പെട്ടത്. എല്ലാം ഒരുതരം ഉഡായിപ്പ്.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരു അതോറിട്ടി ഉണ്ടായിരുന്നു. മലയാളിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അതിന്റെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പെന്ന നൂലാമാലയൊന്നും മുല്ലപ്പള്ളിക്ക് നേരിടേണ്ടി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് എത്തിക്‌സ് കമ്മറ്റി അധ്യക്ഷന്‍ എ.കെ.ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. എതിരില്ലാതെ രാഹുലിനെ പ്രസിഡന്റാക്കിയത് ചരിത്രമുഹൂര്‍ത്തം എന്നാണ് മുല്ലപ്പള്ളി ആനന്ദപൂര്‍വ്വം പ്രതികരിച്ചത്. 

ഡിസംബര്‍ 16നാണ് രാഹുല്‍ പ്രസിഡന്റായി ചുമതലയേറ്റത്. കോണ്‍ഗ്രസിലെ തലമുറമാറ്റമെന്ന് വിശേഷിപ്പിച്ചവര്‍പോലും ഇപ്പോള്‍ നിരാശരാണ്. ആ പാര്‍ട്ടിയുടെ അന്തകനായാണ് രാഹുലിനെ അവരോധിച്ചതെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണ്. രാഹുല്‍ അധ്യക്ഷനായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ആ പാര്‍ട്ടി തോല്‍വിയുടെ സന്തോഷം പങ്കിടുകയാണ്. ദക്ഷിണേന്ത്യയില്‍ സ്വന്തമായി ഒരു സര്‍ക്കാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു, കര്‍ണാടക. അവിടെ രണ്ടാംസ്ഥാനം ലഭിച്ചെങ്കിലും മൂന്നാംസ്ഥാനക്കാരനെ ചെങ്കോലും കിരീടവും ഏല്‍പ്പിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയെ ലഭിച്ചെങ്കിലും മറ്റ് മന്ത്രിമാരെ മുഴുവന്‍ നിശ്ചയിക്കാന്‍ പോലും കഴിഞ്ഞില്ല. ആറ് മന്ത്രിമാരെക്കൂടി നിശ്ചയിക്കാനുണ്ട്. 

പക്ഷെ, അത് ആരൊക്കെയെന്ന് തീരുമാനമായില്ല. അതുകൂടാതെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടക്ക് മൂഡിലാണ്. ഭരണമുന്നണിയുടെ ചെയര്‍മാനാണ് സിദ്ധരാമയ്യയെങ്കിലും മുഖ്യമന്ത്രി കുമാരസ്വാമി ഇദ്ദേഹവുമായി കൂടിയാലോചനയൊന്നുമില്ല. രാഹുലുമായേ സംസാരിക്കൂ എന്ന നിലപാടിലാണ് കുമാരസ്വാമി.

ഭരണ പങ്കാളിയായിട്ടും കര്‍ണാടകയില്‍ കലഹത്തിന്റെ വക്കത്തെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് കാഴ്ചക്കാരാകാന്‍ പറ്റുമോ? അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ കലാപത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയുടെ വക്കിലെത്തി. പട്ടാപ്പകല്‍ ഉടുമുണ്ടുരിഞ്ഞോടുന്ന ഘടകകക്ഷികളും കൂടിയാകുമ്പോള്‍ ആ പാര്‍ട്ടിക്കെന്തുപറ്റിയെന്ന് ആരും ചോദിച്ചുപോകും. വ്യക്തമാകുന്ന കാരണം ഒന്നേയുള്ളു, അത് ‘രാഹു’ തന്നെ.

ചെങ്ങന്നൂരില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്സിലെ കയ്യാങ്കളി കലുഷമായി. ജാതിയും മതവും പറഞ്ഞ് ഇടത് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തിയത് പരസ്യമായി പറയാന്‍ പോലും ആ പാര്‍ട്ടിക്കായില്ല. മതംനോക്കി വോട്ട് നല്‍കി എന്ന് തുറന്നുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മതംപറഞ്ഞ് വോട്ട് വാങ്ങാന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. അവസാന നിമിഷം യുഡിഎഫിന് പിന്തുണ നല്‍കാന്‍ മാണി കോണ്‍ഗ്രസ് തയ്യാറായെങ്കിലും അതിന് നല്‍കേണ്ടിവന്ന വില വലുതായി. 

മാണിയെ അനുനയിപ്പിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഏറെ വലിയ ചതി സമ്മാനിച്ചത്. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിനെച്ചൊല്ലി മൂപ്പിളമ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഇതുതന്നെ നല്ല സമയം എന്ന് ഉപദേശിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. രാജ്യസഭാ സീറ്റ് വേണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടപ്പോള്‍ അതങ്ങ് കൊടുത്തേയ്‌ക്കെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുകയും ചെയ്തു. പണ്ട് കെ.കരുണാകരന്‍ ലീഗിനെ ഉപദേശിച്ച അതേസ്ഥിതി. എം.എ.കുട്ടപ്പന് നല്‍കാനിരുന്ന രാജ്യസഭാ സീറ്റില്‍ ലീഗ് അവകാശവാദമുന്നയിച്ചത് കെ.കരുണാകരന്റെ താല്‍പ്പര്യപ്രകാരമായിരുന്നു എന്നത് ഇന്ന് രഹസ്യമല്ല. കുട്ടപ്പനെ തഴയാന്‍ കാരണം ജാതി മാത്രമല്ല, ഗ്രൂപ്പ് വേറെയാണെന്നതുമായിരുന്നു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തുടക്കമിട്ട ഇപ്പോഴത്തെ പുലഭ്യംവിളി മുന്‍പെങ്ങുമില്ലാത്ത വിധത്തിലായി. കൂട്ടുത്തരവാദിത്തമില്ല, കൂടിയാലോചനയില്ല എന്ന സ്ഥിതിയിലായ കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലക്കേടിന് ‘രാഹു’ ലിന്റെ പങ്കും നിസാരമല്ല. പണ്ട് ഹൈക്കമാന്റിനെ കാട്ടി വിരട്ടിയ നേതൃത്വത്തിന് ‘ഹൈ’ നഷ്ടപ്പെട്ടു. കേരളത്തിലെ നേതൃത്വം പോലുമറിയാതെ മലയാളിയെ ദേശീയ സെക്രട്ടറിയാക്കിയതും വിവാദത്തിന് എരിവേറ്റി.

 ശ്രീനിവാസന്‍ കൃഷ്ണനെന്ന കെ.കരുണാകരന്റെ സ്റ്റാഫ് അംഗത്തെയാണ് തെലുങ്കാനയുടെ ചുമതല നല്‍കി സെക്രട്ടറിയാക്കിയത്. 19 വര്‍ഷം പ്രസിഡന്റായ അമ്മയില്‍ നിന്നും അധ്യക്ഷസ്ഥാനം ഏറ്റുവാങ്ങിയ രാഹുല്‍ എത്ര ഡിസംബറുകളില്‍ പ്രസിഡന്റായിരിക്കുമെന്നാണ് കാണാനിരിക്കുന്നത്.രാഹുല്‍ യുഗം, രാഹുല്‍ കാലം എന്നൊക്കെയുള്ള വിശേഷണങ്ങളോടെയാണ് കഴിഞ്ഞ ഡിസംബര്‍ മധ്യത്തില്‍ മാധ്യമങ്ങള്‍ ഇറങ്ങിയത്. അതുവരെ വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ പ്രസിഡന്റായി നിയമിക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു അത്. സംഘടനാ തെരഞ്ഞെടുപ്പ് താഴെത്തട്ടില്‍ നടത്തിയിട്ടൊന്നുമല്ല ദേശീയ പ്രസിഡന്റ് അവരോധിക്കപ്പെട്ടത്. എല്ലാം ഒരുതരം ഉഡായിപ്പ്.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരു അതോറിട്ടി ഉണ്ടായിരുന്നു. മലയാളിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അതിന്റെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പെന്ന നൂലാമാലയൊന്നും മുല്ലപ്പള്ളിക്ക് നേരിടേണ്ടി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് എത്തിക്‌സ് കമ്മറ്റി അധ്യക്ഷന്‍ എ.കെ.ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. എതിരില്ലാതെ രാഹുലിനെ പ്രസിഡന്റാക്കിയത് ചരിത്രമുഹൂര്‍ത്തം എന്നാണ് മുല്ലപ്പള്ളി ആനന്ദപൂര്‍വ്വം പ്രതികരിച്ചത്. 

ഡിസംബര്‍ 16നാണ് രാഹുല്‍ പ്രസിഡന്റായി ചുമതലയേറ്റത്. കോണ്‍ഗ്രസിലെ തലമുറമാറ്റമെന്ന് വിശേഷിപ്പിച്ചവര്‍പോലും ഇപ്പോള്‍ നിരാശരാണ്. ആ പാര്‍ട്ടിയുടെ അന്തകനായാണ് രാഹുലിനെ അവരോധിച്ചതെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണ്. രാഹുല്‍ അധ്യക്ഷനായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ആ പാര്‍ട്ടി തോല്‍വിയുടെ സന്തോഷം പങ്കിടുകയാണ്. ദക്ഷിണേന്ത്യയില്‍ സ്വന്തമായി ഒരു സര്‍ക്കാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു, കര്‍ണാടക. അവിടെ രണ്ടാംസ്ഥാനം ലഭിച്ചെങ്കിലും മൂന്നാംസ്ഥാനക്കാരനെ ചെങ്കോലും കിരീടവും ഏല്‍പ്പിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയെ ലഭിച്ചെങ്കിലും മറ്റ് മന്ത്രിമാരെ മുഴുവന്‍ നിശ്ചയിക്കാന്‍ പോലും കഴിഞ്ഞില്ല. ആറ് മന്ത്രിമാരെക്കൂടി നിശ്ചയിക്കാനുണ്ട്. 

പക്ഷെ, അത് ആരൊക്കെയെന്ന് തീരുമാനമായില്ല. അതുകൂടാതെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടക്ക് മൂഡിലാണ്. ഭരണമുന്നണിയുടെ ചെയര്‍മാനാണ് സിദ്ധരാമയ്യയെങ്കിലും മുഖ്യമന്ത്രി കുമാരസ്വാമി ഇദ്ദേഹവുമായി കൂടിയാലോചനയൊന്നുമില്ല. രാഹുലുമായേ സംസാരിക്കൂ എന്ന നിലപാടിലാണ് കുമാരസ്വാമി.

ഭരണ പങ്കാളിയായിട്ടും കര്‍ണാടകയില്‍ കലഹത്തിന്റെ വക്കത്തെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് കാഴ്ചക്കാരാകാന്‍ പറ്റുമോ? അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ കലാപത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയുടെ വക്കിലെത്തി. പട്ടാപ്പകല്‍ ഉടുമുണ്ടുരിഞ്ഞോടുന്ന ഘടകകക്ഷികളും കൂടിയാകുമ്പോള്‍ ആ പാര്‍ട്ടിക്കെന്തുപറ്റിയെന്ന് ആരും ചോദിച്ചുപോകും. വ്യക്തമാകുന്ന കാരണം ഒന്നേയുള്ളു, അത് ‘രാഹു’ തന്നെ.

ചെങ്ങന്നൂരില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്സിലെ കയ്യാങ്കളി കലുഷമായി. ജാതിയും മതവും പറഞ്ഞ് ഇടത് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തിയത് പരസ്യമായി പറയാന്‍ പോലും ആ പാര്‍ട്ടിക്കായില്ല. മതംനോക്കി വോട്ട് നല്‍കി എന്ന് തുറന്നുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മതംപറഞ്ഞ് വോട്ട് വാങ്ങാന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. അവസാന നിമിഷം യുഡിഎഫിന് പിന്തുണ നല്‍കാന്‍ മാണി കോണ്‍ഗ്രസ് തയ്യാറായെങ്കിലും അതിന് നല്‍കേണ്ടിവന്ന വില വലുതായി. 

മാണിയെ അനുനയിപ്പിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഏറെ വലിയ ചതി സമ്മാനിച്ചത്. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിനെച്ചൊല്ലി മൂപ്പിളമ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഇതുതന്നെ നല്ല സമയം എന്ന് ഉപദേശിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. രാജ്യസഭാ സീറ്റ് വേണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടപ്പോള്‍ അതങ്ങ് കൊടുത്തേയ്‌ക്കെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുകയും ചെയ്തു. പണ്ട് കെ.കരുണാകരന്‍ ലീഗിനെ ഉപദേശിച്ച അതേസ്ഥിതി. എം.എ.കുട്ടപ്പന് നല്‍കാനിരുന്ന രാജ്യസഭാ സീറ്റില്‍ ലീഗ് അവകാശവാദമുന്നയിച്ചത് കെ.കരുണാകരന്റെ താല്‍പ്പര്യപ്രകാരമായിരുന്നു എന്നത് ഇന്ന് രഹസ്യമല്ല. കുട്ടപ്പനെ തഴയാന്‍ കാരണം ജാതി മാത്രമല്ല, ഗ്രൂപ്പ് വേറെയാണെന്നതുമായിരുന്നു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തുടക്കമിട്ട ഇപ്പോഴത്തെ പുലഭ്യംവിളി മുന്‍പെങ്ങുമില്ലാത്ത വിധത്തിലായി. കൂട്ടുത്തരവാദിത്തമില്ല, കൂടിയാലോചനയില്ല എന്ന സ്ഥിതിയിലായ കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലക്കേടിന് ‘രാഹു’ ലിന്റെ പങ്കും നിസാരമല്ല. പണ്ട് ഹൈക്കമാന്റിനെ കാട്ടി വിരട്ടിയ നേതൃത്വത്തിന് ‘ഹൈ’ നഷ്ടപ്പെട്ടു. കേരളത്തിലെ നേതൃത്വം പോലുമറിയാതെ മലയാളിയെ ദേശീയ സെക്രട്ടറിയാക്കിയതും വിവാദത്തിന് എരിവേറ്റി.

 ശ്രീനിവാസന്‍ കൃഷ്ണനെന്ന കെ.കരുണാകരന്റെ സ്റ്റാഫ് അംഗത്തെയാണ് തെലുങ്കാനയുടെ ചുമതല നല്‍കി സെക്രട്ടറിയാക്കിയത്. 19 വര്‍ഷം പ്രസിഡന്റായ അമ്മയില്‍ നിന്നും അധ്യക്ഷസ്ഥാനം ഏറ്റുവാങ്ങിയ രാഹുല്‍ എത്ര ഡിസംബറുകളില്‍ പ്രസിഡന്റായിരിക്കുമെന്നാണ് കാണാനിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.