തിരുവനന്തപുരം: ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസു വരെയുള്ള, സ്റ്റാമ്പു ശേഖരണം ഹോബിയാക്കിയ, വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് നടപ്പിലാക്കുന്ന ദീന്‍ദയാല്‍ സ്പര്‍ശ് യോജന സ്കോളര്‍ഷിപ്പിന് അടുത്ത മാസം 31 വരെ അപേക്ഷിക്കാം. ഓരോ ക്ലാസില്‍ നിന്നും പത്തു വിദ്യാര്‍ഥികള്‍ വീതം 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും.
അംഗീകൃത സ്കൂളില്‍ ആറുമുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, അടുത്തിടെ നടന്ന ഫൈനല്‍ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോ തത്തുല്യമോ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് നല്‍കും. അപേക്ഷിക്കുന്നവര്‍ക്ക് കേരളാ പോസ്റ്റല്‍ സര്‍ക്കിളിനു കീഴില്‍ സ്വന്തമായി ഫിലാറ്റലിക് ഡെപ്പോ സിറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.
രണ്ടു ഘട്ടങ്ങളിലായാണ് വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പിനു തിരഞ്ഞെടുക്കുക. 50 ചോദ്യങ്ങളടങ്ങിയ ഫിലാറ്റലിക് എഴുത്തു പരീക്ഷയാണ് ആദ്യഘട്ടം. പൊതുവിജ്ഞാനം, ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, ഫിലാറ്റലി (പ്രാദേശികവും ദേശീയവും) എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
ഒന്നാംഘട്ട പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് തപാല്‍ വകുപ്പ് നല്കുന്ന വിഷയത്തില്‍ ഒരു ഫിലാറ്റലി പ്രോജക്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് 500 വാക്കുകളില്‍ കവിയരുത്. പ്രദര്‍ശിപ്പിക്കുന്ന സ്റ്റാമ്പുകളുടെ എണ്ണം 16 ല്‍ കൂടാനും പാടില്ല. സമര്‍പ്പിക്കുന്ന പ്രോജക്ടുകളില്‍ തപാല്‍ വകുപ്പിനു മാത്രമായിരിക്കും അവകാശം. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ പ്രോജക്ടുകള്‍ നേരിട്ടയക്കാം. അതത് പോസ്റ്റല്‍ ഡിവിഷണല്‍ സൂപ്രണ്ടുമാര്‍ക്ക് ഒന്നാംഘട്ട എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ക്ക് www.indiapost. gov.in; www.keralapost.gov. എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: