Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 04:04 am IST
in Kerala

തിരുവനന്തപുരം: കര്‍ണാടക സംഗീതജ്ഞനും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ആലപ്പി ശ്രീകുമാര്‍ (56) അന്തരിച്ചു. കരള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 

ആലപ്പുഴ കണ്ണമംഗലത്ത് പരേതരായ ശങ്കരന്‍ കുട്ടിനായരുടെയും തെക്കേവീട്ടില്‍ സരസ്വതിയമ്മയുടെയും എട്ടുമക്കളില്‍ ഏഴാമനാണ് ശ്രീകുമാര്‍. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും നിരവധി സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നിരവധി ശിഷ്യരുമുണ്ട്. പതിനൊന്നുവര്‍ഷം ആര്‍എസ്സ്എസ്സ് തിരുവനന്തപുരം വിഭാഗ് കാര്യാലയത്തില്‍ താമസിച്ചുകൊണ്ടാണ് സംഗീതപഠനത്തിനു പോയത്.   

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ രണ്ടുവര്‍ഷം പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഈ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീകുമാര്‍ പ്രിന്‍സിപ്പലാകുന്നതുവരെ ദീര്‍ഘകാലം അദ്ധ്യാപകനായും അവിടെ പ്രവര്‍ത്തിച്ചു.

മൃതദേഹം ഉച്ചയ്‌ക്ക് ഒരുമണിയോടെ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീകുമാറിന്റെ വസതിയായ തൈക്കാട് എം.ജി. രാധാകൃഷ്ണന്‍ റോഡിലുള്ള ലക്ഷ്മിമേടയിലേക്ക് കൊണ്ടുവന്നു. എംപിമാരായ സുരേഷ് ഗോപി, വി. മുരളീധരന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ, എം. വിജയകുമാര്‍, എന്‍. പീതാംബരക്കുറുപ്പ്, പിരപ്പന്‍കോട് മുരളി, ഗായകരായ രമേശ് നാരായണ്‍, അരുന്ധതി, ജി. വേണുഗോപാല്‍, പന്തളം ബാലന്‍, കെ.എസ്. ചിത്ര, രഞ്ജിനി ബാലന്‍, മണക്കാട് ഗോപന്‍, കൃഷ്ണചന്ദ്രന്‍, കവി ഗിരീഷ് പുലിയൂര്‍, എഴുമറ്റൂര്‍ രാജരാജവര്‍മ തുടങ്ങി ജീവിതത്തിന്റെ നാനാമേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സംഗീതജ്ഞയായ ഓമനക്കുട്ടിയുടെ മകളും വീണ വിദുഷിയുമായ കമലാ ലക്ഷ്മിയാണ് ഭാര്യ. പിന്നണിഗായകനും ദന്തഡോക്ടറുമായ ഹരിശങ്കര്‍, വയലിനിസ്റ്റും കെല്‍ട്രോണ്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയുമായ രവിശങ്കര്‍ എന്നിവരാണ് മക്കള്‍. ഡോ. ഗാഥ മരുമകളാണ്. ഇന്ദിരാദേവി, ശാന്തകുമാരി, വേണുഗോപാല്‍, നന്ദകുമാര്‍, ഗോപാലകൃഷ്ണന്‍, രാധാമണി, കൃഷ്ണകുമാര്‍ എന്നിവരാണ് സഹോദരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.