Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേച്ചിയുടെ അനുഗ്രഹം വാങ്ങാന്‍ അനുജന്‍ ഓടിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:00 am IST
in Kerala

തിരുവനന്തപുരം: വികാരനിര്‍ഭരമായിരുന്നു മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും കവയിത്രി സുഗതകുമാരിയുടെയും കൂടിക്കാഴ്‌ച്ച. നന്ദാവനത്തുള്ള സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് കുമ്മനം അനുഗ്രഹം വാങ്ങിയത്. 

 ആവശ്യപ്പെടാതെ ഏല്‍പ്പിച്ച നിയോഗമാണിതെന്ന് കുമ്മനം സുഗതകുമാരിയോടു പറഞ്ഞു. സ്വതന്ത്രനായി നടന്നിട്ട് ഇപ്പോള്‍ ഗവര്‍ണര്‍ പദവി കിട്ടിയപ്പോള്‍ സ്വാതന്ത്ര്യം പോയതുപോലെ തോന്നുന്നുണ്ടോ എന്ന് സുഗതകുമാരി  ചോദിച്ചപ്പോള്‍ ഭരണം കൂടി നടത്താന്‍ ഭഗവാന്‍ നിയോഗിച്ചതായിരിക്കാം എന്നായിരുന്നു  മറുപടി. തുടര്‍ന്ന് സുഗതകുമാരിയെ കുമ്മനം മിസോറാമിലേക്കു ക്ഷണിച്ചു. 

 സുഗതകുമാരി തന്റെ പ്രകൃതി കവിതകളുടെ സമാഹാരമായ ‘സഹ്യഹൃദയം’ അദ്ദേഹത്തിനു സമ്മാനിച്ചു. ഈ കവിതകള്‍  അവിടത്തെ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത്  അവര്‍ക്ക് സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ‘സഹോദരി സുജാത അത്യാസന്ന നിലയിലായതിനാല്‍ മനസുനിറയെ ദുഃഖമാണെങ്കിലും രാജശേഖരന്റെ വരവ് എന്റെ മനസിനെ തണുപ്പിച്ചു. ഇദ്ദേഹം എനിക്ക് ജനനേതാവല്ല, അനുജനാണ്. ഞങ്ങള്‍ കൈപിടിച്ച് ഒന്നിച്ച് പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ചിറകുവിടര്‍ത്തി പറന്നുനടന്ന ചെറിയ (വലിയ) മനുഷ്യന്‍ ദൂരെ പോകുന്നത് എനിക്ക് ദുഖകരമാണ്. ദൂരെയാണെങ്കിലും ആ യാത്ര മംഗളകരമാകട്ടെ’  സുഗതകുമാരി ആശംസിച്ചു. തുടര്‍ന്ന് ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു. 

തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ചേച്ചിയുടെ അനുഗ്രഹം  ഉണ്ടാകാറുണ്ടെന്ന് കുമ്മനം പറഞ്ഞു. ചേച്ചി എന്റെ പൊതുപ്രവര്‍ത്തനത്തിന് പ്രചോദനമാണ്. ആറന്മുള സമരത്തില്‍ എനിക്ക് മാര്‍ഗദര്‍ശകയായിരുന്നു. ഗവര്‍ണര്‍ പദവിയിലേക്കെത്തുമ്പോള്‍ ഗുരുജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങനാണ് ചേച്ചിയുടെ  അരികിലെത്തിയത് എന്നുപറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങി.

സ്വന്തം ലേഖിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.