Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈദഗ്ധ്യം ആര്‍ക്കും അയോഗ്യതയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:28 am IST
in Editorial

കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നത് കുറച്ചുകാലമായി ബിജെപി, മോദി വിരുദ്ധരുടെ ശീലമാണല്ലോ. കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേയ്‌ക്ക് പ്രഗല്‍ഭരെ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും അങ്ങനെ കയറെടുത്തുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. ഐഎഎസുകാരെ തഴയുന്നു, അവര്‍ക്കുമേലേ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പ്രതിഷ്ഠിക്കുന്നു, ആര്‍എസ്എസ്സുകാരെ തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം എന്നൊക്കെയായിരുന്നു പ്രതികരണം. എന്തിനേയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരുടെ വികല ദൃഷ്ടിമാത്രമാണതെന്നും യാഥാര്‍ഥ്യവുമായി അതിനു ബന്ധമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇതു പുതിയ സംഭവമൊന്നുമല്ല. മുന്‍പും നടന്നിട്ടുണ്ട്. അത്തരം നിയമനത്തിനു നിയമതടസ്സമില്ല. നിലവില്‍ സര്‍വീസിലുള്ളവരെ ബാധിക്കുന്നതുമല്ല. മനുഷ്യ വിഭവശേഷി ആവുംവിധം രാജ്യത്തിനു പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിമായേ ഇതിനെ കാണാനൊക്കൂ. മന്‍മോഹന്‍ സിങ്ങിനെയും സാം പിത്രോദയേയും മൊണ്ടേക്‌സിങ് അലുവാലിയയേയും നന്ദന്‍ നിലേക്കനിയേയും എം.എസ്. സ്വാമിനാഥനേയും കെ.പി.പി. നമ്പ്യാരേയും പോലുള്ളവരുടെ സേവനം മുന്‍പ് പ്രയേജനപ്പെടുത്തിയിട്ടുമുണ്ട്. അവരൊന്നും ആര്‍എസ്എസ്സുകാരാണെന്ന് ആരും പറഞ്ഞിട്ടുമില്ല. അത്തരക്കാരുടെ അനുഭവസമ്പത്തും പ്രവര്‍ത്തന വൈദഗ്ധ്യവും കാഴ്ചപ്പാടും രാജ്യത്തിന് അവകാശപ്പെട്ടതാണ്. 

അതതു മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷണല്‍ മികവുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.  കേന്ദ്ര സര്‍ക്കാര്‍ കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെട്ടവയിലേയ്‌ക്കാണ് ഈ തെരഞ്ഞെടുപ്പ്. ഐഎഎസുകാര്‍ ഭരണതലത്തില്‍ മികവു തെളിയിച്ചവരായിരുന്നാലും സമസ്ത മേഖലകളിലും അവര്‍ക്കു വൈദഗ്ധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം തസ്തികകളില്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ നിയമിക്കുന്നത്. മുന്‍പു പലപ്പോഴും ഇത്തരം നിയമനങ്ങള്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇത്തവണ വിജ്ഞാപനമിറക്കി എന്നതു മാത്രമാണു പ്രത്യേകത. ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികള്‍ കേഡര്‍ തസ്തികയല്ല. ഐഎഎസ് പോലെ ഏതെങ്കിലും സര്‍വീസിന്റെ ഭാഗമല്ലെന്ന് അര്‍ഥം. അതുകൊണ്ടു തന്നെ നിയമപ്രകാരം ത്തരം സര്‍വീസില്‍ നിന്നു തന്നെ നിയമനം നടത്തേണ്ടകാര്യവുമില്ല. സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന സെലക്ഷന്‍ തസ്തികയാണിത്. 

16വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഐഎഎസ്സുകാരരെയും 18 മുതല്‍ 25 വര്‍ഷം വരെ പരിചയമുള്ള മറ്റുവിദഗ്ധരേയും പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ തെരഞ്ഞെടുക്കുകയായിരുന്നു മുന്‍ പതിവ്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ നിലവില്‍ത്തന്നെ സര്‍വീസിലുണ്ട്. പുതിയതായി പത്തുപേര്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്നു എന്നു മാത്രം. മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇവരെ, വിജ്ഞാപനമിറക്കി പ്രമുഖരുടെ പട്ടിക തയ്യാറാക്കി യോഗ്യതയുള്ളവരെ പരിഗണിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കുന്നു എന്നുമാത്രം. ഈ പുതിയ രീതിയാണ് കൂടുതല്‍ അഭികാമ്യം. അതിനു കൂടുതല്‍ സുതാര്യതയുമുണ്ട്. ചട്ടങ്ങള്‍ക്കപ്പുറം മികവ് ആധാരമാക്കുന്നു എന്നതു മാത്രമാണു വ്യത്യാസം. എതിര്‍പ്പിനു പിന്നില്‍, എന്തിലും ആര്‍എസ്എസ് സാന്നിദ്ധ്യം സംശയിച്ചു പേടിക്കുന്നവരുടെ മനോവിഭ്രാന്തി മാത്രമാവാനെ തരമുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .
Kerala

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.