Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നടന്ന് നടന്ന് നടന്ന് രാജേന്ദ്രന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:00 am IST
in Special Article

ജനിച്ചതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാല്‍ രാജേന്ദ്രന് ഒരു ഉത്തരം മാത്രം- നടക്കാന്‍. നടന്ന് നടന്ന് ജീവിതം എന്തെന്ന് പഠിപ്പിക്കാന്‍. പാറശ്ശാലയ്‌ക്ക്  അടുത്ത് തളച്ചാന്‍വിള സ്വദേശി ചെല്ലയ്യന്‍ മകന്‍ രാജേന്ദ്രന്‍ ഇത് പറയുന്നതും നടന്നുകൊണ്ടാണ്. അതും ശരവേഗത്തില്‍. തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലൂടെ പായുന്ന ഈ നടത്തക്കാരന്‍ തന്റെ ജീവിതത്തിലൂടെ അത് ശരിവയ്‌ക്കുന്നു. നമ്മള്‍ കാണുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍; അതാണ് രാജേന്ദ്രന്‍.

ആരാണ് രാജേന്ദ്രന്‍

തമിഴ്നാടുമായി കേരളം അതിരിടുന്ന പാറശ്ശാല കളിയിക്കാവിളയ്‌ക്കടുത്ത് തളച്ചാന്‍ വിളയില്‍ ചെല്ലയ്യന്റെയും പൊന്നമ്മയുടെയും മകനായ രാജേന്ദ്രന്‍ ഇന്ന് നാടിന്റെ ഓമനയാണ്. അന്‍പത്തിയഞ്ച്  വയസ്സുള്ള രാജേന്ദ്രനെ പ്രശസ്തനാക്കുന്നത് അയാളുടെ നടത്തമാണ്. ജന്മനാ നടത്തത്തോട് വല്ലാത്ത പ്രണയം. പഠിക്കാന്‍ അധികം താല്‍പ്പര്യം തോന്നാത്തതിനാല്‍ സ്‌കൂളില്‍ നടന്നുപോകാത്തതിന്റെ കുറ്റബോധം ഇപ്പോള്‍ രാജേന്ദ്രനുണ്ട്. അതിനാല്‍തന്നെ ഇപ്പോള്‍ എവിടെയും പോകുന്നത് നടന്നാണ്; അടുത്തും ദൂരത്തും. കഴിഞ്ഞ മുപ്പത് വര്‍ഷമായി ബസ്സിലും മറ്റ് വാഹനങ്ങളിലും കയറാത്ത, നടപ്പിനെ ഇഷ്ടപ്പെടുന്ന  രാജേന്ദ്രന് അങ്ങനെയാണ് പേരുവീണത്- നടത്തം രാജേന്ദ്രന്‍. അതിനാല്‍ ബസ്സ് കൂലി കൂട്ടിയാലും ഇന്ധനവില വര്‍ധിപ്പിച്ചാലും രാജേന്ദ്രന് പ്രശ്നമേയല്ല. 

ഈ നടത്തത്തിലൂടെ 

രാജേന്ദ്രന്റെ കാലുകളുടെ വേഗം മണിക്കൂറില്‍ 15 കിലോമീറ്റര്‍. ദൂരം കൂടുന്നതിന് അനുസരിച്ച് വേഗതയും വര്‍ധിക്കും. ഇപ്പോള്‍ ഒളിമ്പിക്സ് ആവേശമാണല്ലോ. ലണ്ടന്‍ ഒളിമ്പിക്സില്‍ നടത്തത്തില്‍ സ്വര്‍ണ്ണം നേടിയ ചൈനയിലെ ചെന്‍ഡിങ്ങിന്റെ വേഗത 20 കിലോമീറ്റര്‍ നടക്കാന്‍ ഒരു മണിക്കൂര്‍ 18 മിനിറ്റ്. അതിന് മുന്‍പള്ള ജേതാവ് റഷ്യക്കാരന്‍ സെര്‍ഗി മോറോസോവിന്റെ േെറക്കാര്‍ഡ് ഒരു മണിക്കൂര്‍ 16 മിനിറ്റാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഗുര്‍ഗീത് സിങ്ങിന് 20 കിലോ മീറ്റര്‍ നടക്കാന്‍ വേണ്ടത്  ഒരു മണിക്കൂര്‍ 22 മിനിറ്റാണ്. ഇവിടെയാണ് രാജേന്ദ്രന്‍ എന്ന വ്യക്തിയുടെ അപൂര്‍വ്വത മനസ്സിലാകുന്നത്. രാജ്യത്തിന് നഷ്ടമായ ഒരു കായിക പ്രതിഭയുടെ വില. പാറശ്ശാല നിന്നും തലസ്ഥാനത്ത് എത്താന്‍ രാജേന്ദ്രനു വേണ്ടത് ഒന്നര മണിക്കൂര്‍. ഗതാഗത തിരക്കേറിയ റോഡിലൂടെ വാഹനത്തില്‍ എത്തുന്നതിനേക്കാള്‍ മുന്‍പ് രാജേന്ദ്രന്‍ എത്തിയതിന് എത്രയോ തെളിവുകള്‍. 

ആരോഗ്യമുണ്ടെങ്കിലും ഇക്കാലത്ത് രണ്ടടി നടക്കണമെന്നുവന്നാല്‍ മടികാണിക്കുന്നവരാണ് അധികവും. വാഹനത്തോടാണ് എല്ലാവര്‍ക്കും പ്രിയം. വാഹനത്തില്‍ മാത്രം സഞ്ചരിച്ച് നടത്തം എന്ന ജൈവപ്രക്രിയ മറന്നുപോയവരുമുണ്ട്. ഇവിടെയാണ് രാജേന്ദ്രന്‍ വ്യത്യസ്തനാവുന്നതും, അദ്ദേഹത്തിന്റെ ജീവിതം മലയാളികള്‍ക്ക് പാഠമാകുന്നതും.

കേരളത്തിലേയും തമിഴ്നാട്ടിലേയും മിക്ക സ്ഥലങ്ങളിലും രാജേന്ദ്രന്‍ സഞ്ചരിച്ചിട്ടുണ്ട്. എല്ലാം കാല്‍നടയായി. ഒരിടത്ത് വെറുതെയിരിക്കാന്‍ ഇഷ്ടമില്ല. വെറുതെയിരിക്കുന്ന സമയത്ത് കുറെ നടക്കാം എന്നതാണ് കാഴ്ചപ്പാട്. അതിനാല്‍തന്നെ യാത്ര പോകും. ഹര്‍ത്താലും ബന്തും വരുമ്പോള്‍ രാജേന്ദ്രന്‍ വിജനമായ നിരത്തിലൂടെ ഒരു പിടുത്തമാണ്. വാഹനങ്ങളെ പേടിക്കാതെ പോകാം. ഒന്നുകില്‍ കന്യാകുമാരി  അല്ലെങ്കില്‍ തിരുവനന്തപുരം. സ്ഥിരം നടക്കുന്നതിനാല്‍ രാജേന്ദ്രന് ഏറെ പരിചയക്കാരുണ്ട്. അഭംഗുരമായ ഈ നടത്തത്തിന്റെ പേരില്‍ നാട്ടുകാര്‍ ഏറെക്കാലം മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. മയക്കുമരുന്നിന്റെ അടിമയെന്നും മാനസികപ്രശ്നമുള്ളയാളാണെന്നും പറഞ്ഞ് മാറ്റി നിറുത്തപ്പെട്ട രാജേന്ദ്രന്‍ പക്ഷേ ഇപ്പോള്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു. നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു ആ നടത്തം.

ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന സഞ്ചാര സപര്യയക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത വേദനയിലാണ് ഈ പാവം മനുഷ്യന്‍. നാട്ടില്‍ നിരവധി മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ നഗരസഭ നടത്തിയ കേരളോല്‍സവത്തില്‍ പ്രത്യേക അതിഥിയായെത്തി സമ്മാനങ്ങള്‍ നേടി. അന്ന് കണ്ണൂര്‍വരെ പോയത് നടന്നായിരുന്നു.   ശ്രീലങ്കയില്‍ ആഭ്യന്തരകലാപം നടക്കുന്ന സമയത്താണ് രാജേന്ദ്രന്‍ വേറിട്ട സമാധാന യഞ്ജം നടത്തി. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 2009-ല്‍ ഒരു നടത്തമുണ്ടായി. അന്ന് കളിയിക്കാവിളയില്‍നിന്ന് ചെന്നൈവരെ നടന്നു. 755 കിലോമീറ്റര്‍ ദൂരം.  എട്ടു പകലുകള്‍കൊണ്ട് നടന്ന് ചെന്നൈയില്‍ എത്തുമ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. തിരിച്ചും നടന്നാണ് വന്നത്. സമ്മാനം വാങ്ങാന്‍ യോഗ സ്ഥലത്തു പോയതും നടന്നുതന്നെ. 

ഇനി എന്ത്?

തന്റെ നടത്തത്തിലൂടെ മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കണമെന്നാണ് രാജേന്ദ്രന്റെ മോഹം. അതിനാല്‍ വന്‍ നടത്തത്തിന്റെ ആലോചനയിലാണ് ഇയാള്‍. കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍വരെ സമാധാനത്തിന്റെ സന്ദേശവുമായി ഒരു യാത്ര. അതിനുള്ള സാമ്പത്തികശേഷി രാജേന്ദ്രന് ഇല്ല. ആരെങ്കിലും സഹായിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ രാജേന്ദ്രന്റെ നടത്തം. 

ജീവിതത്തില്‍ ദൗര്‍ബല്യങ്ങള്‍ ഉള്ളവരായി ആരാണ് ഇല്ലാത്തത്? പാവം രാജേന്ദ്രനും അതുണ്ട്. ചെരുപ്പുകള്‍. അതാണ്  ദൗര്‍ബല്യം. നടത്തത്തിന് തടസ്സം കേടാവുന്ന ചെരുപ്പുകള്‍. ഏതുതരം ചെരുപ്പുകള്‍ വാങ്ങിയാലും അത് രണ്ടാഴ്ചയ്‌ക്കുള്ളില്‍ തേഞ്ഞുതീരും. പുതിയവ വാങ്ങാനുള്ള പണം സ്വരൂപിക്കുക. അതാണ് അടുത്ത ശ്രമം. ചായ അതൊരു ഹരമാണ്. ദിവസവും 25 ചായയെങ്കിലും അകത്താക്കും. ദൂരത്തിന് അനുസരിച്ച് ചായയുടെ എണ്ണവും കൂടും. മല്‍സ്യവും മാംസവും കഴിക്കാറില്ല. പച്ചക്കറികളോടാണ് താല്‍പ്പര്യം. ഉച്ചയ്‌ക്ക് ചോറ് ഒഴിവാക്കുന്നതാണ് പതിവ്. ആഹാരം എത്ര കുറച്ച് കഴിക്കുന്നവോ അത്രയ്‌ക്കും നടത്തത്തിന് വേഗത കിട്ടുമെന്നാണ് രാജേന്ദ്രന്റെ പക്ഷം. മാത്രമല്ല, നടത്തംതന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും രാജേന്ദ്രന്‍  പറയുന്നു. 

കൂലിവേല തന്നെ ശരണം

ജീവിക്കാന്‍ രാജേന്ദ്രന് കൂലി വേലതന്നെ ശരണം. രണ്ടാഴ്ച കൂലിപ്പണിയെടുക്കും. അപ്പോള്‍ കിട്ടുന്ന തുകയില്‍ ഒരംശം നിത്യവൃത്തിക്ക്. കൂടുതല്‍ തുക വിനിയോഗിക്കുന്നത് ചെരിപ്പുകള്‍ വാങ്ങാന്‍. പഞ്ചായത്ത് നല്‍കിയ വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസം. നടത്തത്തിനിടെ ദാമ്പത്യം നഷ്ടമായതിന്റെ വേദനയില്ല. താന്‍ ജനിച്ചതുതന്നെ നടക്കാനാണെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. അതിനാല്‍ കുടുംബജീവിതം ഒറ്റയ്‌ക്ക് തീര്‍ക്കുന്നു. നടത്തത്തിലൂടെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പകരാന്‍ ഒരു ഭാരത പര്യടനം. അതിനായി മനസ്സും ശരീരവും പാകപ്പെട്ടു. തന്റെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആരു സഹായിക്കുമെന്ന ചോദ്യമാണ് രാജേന്ദ്രന്‍ ഉയര്‍ത്തുന്നത്. 

നടത്തം നമുക്കിടയില്‍ ഇപ്പോള്‍ ഒരു പുതിയ കാര്യമല്ല. എല്ലാവരും നടക്കുകയാണ്. എവിടെ നോക്കിയാലും കാണാം. പ്രഭാത നടത്തം, സായാഹ്ന സവാരി. സ്വന്തം ആരോഗ്യത്തിനുവേണ്ടിയാണ്. രോഗങ്ങളെ മറികടക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.  രാജേന്ദ്രന്‍ നടക്കുന്നത് പക്ഷേ നാടിനുവേണ്ടിയാണ്, സമൂഹത്തിനുവേണ്ടിയാണ്, നന്മ പുലരാനാണ്.

അരങ്ങത്ത് മരിച്ചുവീഴണമെന്ന് കലാകാരന്മാര്‍ ആഗ്രഹം പുലര്‍ത്തുമ്പോള്‍, നടക്കുമ്പോള്‍ മരിച്ചുവീഴുക എന്ന സ്വപ്നവും പേറി നടക്കുകയാണ് നടത്തം രാജേന്ദ്രന്‍. ഇടവഴികളും ദേശീയപാതകളും താണ്ടി, ഇനിയും നിലയ്‌ക്കാത്ത നടത്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.