Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണാമങ്ങളോടെ വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:29 am IST
in Kerala

കൊച്ചി: നിറഞ്ഞുകത്തുന്ന നിലവിളക്കിനപ്പുറം ആ വലിയ സിന്ദൂരപ്പൊട്ട് തെളിഞ്ഞ് നിന്നു. പക്ഷേ, ആ പൊട്ടിനു താഴെ ഇത്രനാള്‍ സചേതനമായി നിന്ന ലീലാ മേനോന്‍ എന്ന പഞ്ചാക്ഷരി ഇനി… നിശബ്ദം…. നിശ്ചലം…എറണാകുളം ടൗണ്‍ഹാളിന് പുറത്ത് മഴ തീര്‍ത്ത നിലയ്‌ക്കാത്ത സിംഫണി സാക്ഷിയായി ദിനപ്പത്രങ്ങളുടെ ചരിത്രത്തിലെ ഏക വനിതാ ചീഫ് എഡിറ്റര്‍ക്ക്, ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ ലീലാ മേനോന് കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആരാധകര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍, ആ സ്‌നേഹത്തിന്റെയും എഴുത്തിന്റെയും ചൂടറിഞ്ഞവര്‍ അവസാനമായി കാണാന്‍ ഒഴുകിയെത്തി. ചിലര്‍ കണ്ണീരണിഞ്ഞു, ചിലര്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു. പിന്നെ, ആ പാദങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചു. 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുഭാഷ രചിച്ച ആ വലിയ മാധ്യമപ്രവര്‍ത്തക ഇനി ഓര്‍മ്മ. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ഇനി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവരില്ല. വലിയ വട്ടപ്പൊട്ട് തൊട്ട ആ മുഖം മാഞ്ഞു. 

ഞായറാഴ്ച രാത്രി അന്തരിച്ച ലീലാ മേനോന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ ഇന്നലെ രാവിലെ 10 മണിയോടെ പൊതുദര്‍ശനത്തിന് വെച്ചു. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍, സാഹസിക ജേര്‍ണലിസത്തെക്കുറിച്ചുള്ള വാതോരാത്ത സംസാരങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വാര്‍ത്തയിലൂടെ നടത്തിയ പോരാട്ടങ്ങള്‍, പത്രപ്രവര്‍ത്തകയ്‌ക്കപ്പുറമുള്ള ഒരു മനുഷ്യസ്‌നേഹിയുടെ കഥ…. തന്നെക്കുറിച്ച് എല്ലാവരും പറഞ്ഞ നല്ല കാര്യങ്ങള്‍ കേട്ടായിരിക്കാം, ലീലാമേനോന്‍ വിടപറഞ്ഞത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.ജെ.എസ്. ജോര്‍ജ്ജ്, എം.കെ. ദാസ്, സെബാസ്റ്റിയന്‍ പോള്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ്, കെഎംആര്‍എല്‍ എംഡി എ.പി. എം. മുഹമ്മദ് ഹനീഷ്, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി. മോഹന്‍, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, ശ്രീമൂലനഗരം മോഹന്‍ ദാസ്, ഫാ. പോള്‍ തേലക്കാട്, എം.എം. ലോറന്‍സ്, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നിബഹനാന്‍, എം.കെ. കുഞ്ഞോല്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ്കുമാര്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ജന്മഭൂമിക്ക് വേണ്ടി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി തുടങ്ങി മാധ്യമങ്ങളുടെ പ്രതിനിധികളും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ എറണാകുളം രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ലീലാ മേനോന്റെ ഭര്‍ത്താവ് ഭാസ്‌കര മേനോന്റെ സഹോദരിയുടെ മകന്‍ എം. ജയകുമാറാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.