ന്യൂദല്‍ഹി : എയര്‍ ഇന്ത്യയിലെ ലൈംഗിക പീഡനം സംബന്ധിച്ച അന്വേഷണം ഈ മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് എയര്‍ ഇന്ത്യയിലെ ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മിറ്റി മേധാവിക്ക് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേകാ സഞ്ജയ് ഗാന്ധി നിര്‍ദ്ദേശം നല്‍കി.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമം അനുസരിച്ച് താന്‍ നല്‍കിയ പരാതിയെ സംബന്ധിച്ച് എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. മനേകാ ഗാന്ധി വിഷയം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയുമായും ചര്‍ച്ച ചെയ്തു.
















