Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നെല്ലിയാമ്പതിയിലെ മലമുഴക്കികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:16 am IST
in Varadyam

ആരാണ് യാത്രകളും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടാത്തത്? പല യുവാക്കള്‍ക്കും അതൊരു ഹരംതന്നെയാണ്. എല്ലാവരെയുംപോലെ ഫോട്ടോഗ്രാഫി എനിക്ക് ‘പ്രൊഫഷന്‍’ മാത്രമല്ല ‘പാഷന്‍’ കൂടിയാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളതുകൊണ്ട് വനയാത്രയും എനിക്ക് വളരെയധികം ഇഷ്ടമാണ്. ഇത്തവണ നെല്ലിയാമ്പതിയിലേക്കാണ് യാത്ര തീരുമാനിച്ചത്. അതിന് കാരണമുണ്ട്. മലമുഴക്കി വേഴാമ്പലുകളുടെ ചിത്രങ്ങളെടുക്കണം. അവയെപ്പറ്റി പഠിക്കണം. ബേര്‍ഡ് ഫോട്ടോഗ്രാഫര്‍മാരായ ജോസ് കല്ലൂക്കാരന്‍, ടിനു മാണി എന്നിവരോടൊപ്പമാണ് യാത്ര. പലതവണ മലമുഴക്കിയെ തേടിപ്പോയിട്ടുണ്ടെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. 

ആറുമണിക്കുതന്നെ ഞങ്ങള്‍ നെല്ലിയാമ്പതി ചെക്‌പോസ്റ്റില്‍ എത്തി. പാസ് എടുത്ത് യാത്ര തുടര്‍ന്നു. ഇത്തവണ മലമുഴക്കിയെ കാണാന്‍ പറ്റുമെന്ന  വിശ്വാസത്തോടെ മഞ്ഞുപുതച്ച വഴികളിലൂടെ കാപ്പിച്ചെടികളും തേയിലകളും നിരയിട്ട മലഞ്ചെരുവുകളില്‍ എത്തിച്ചേര്‍ന്നു. അവിടെ ചെറിയൊരു ചായക്കടയില്‍നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. അതിനിടെ ജോസേട്ടന്‍ പറഞ്ഞു, ഇനിയങ്ങോട്ടുള്ള സ്ഥലങ്ങളില്‍ വേഴാമ്പലുകളെ കാണാന്‍ സാധ്യതയുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലെ വലിയ മരങ്ങളുടെ പൊത്തുകള്‍ക്കുള്ളില്‍ മലമുഴക്കികള്‍ കൂടുകൂട്ടാറുണ്ടത്രേ. 

പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ബഫര്‍സോണില്‍പ്പെട്ടയിടമാണ്. മൂന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ അങ്ങുദൂരെ ഇലകള്‍ പൊഴിഞ്ഞ ഒരു മരച്ചില്ലയില്‍ എട്ടില്‍ കൂടുതല്‍ മലമുഴക്കി വേഴാമ്പലുകളെ കണ്ടു. ആ കാഴ്ച മനോഹരമായിരുന്നു. മരത്തിലെ കായ്‌കള്‍ കൊത്തിത്തിന്നുവാനാണ് അവ വന്നിരിക്കുന്നത്. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് കുറേ ദൂരമുണ്ടായിരുന്നു ആ മരത്തിനരികിലേക്ക്. മരത്തിനരികിലെത്തിയാല്‍ മാത്രമേ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ പറ്റുമായിരുന്നുള്ളൂ. അവിടത്തെ തോട്ടത്തിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെ അധികം ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മരത്തിനരികിലെത്തി. മലമുഴക്കി വേഴാമ്പല്‍ അതീവ ജാഗ്രതയുള്ളവയായതിനാല്‍ ഞങ്ങളുടെ കാല്‍പെരുമാറ്റംപോലും അവ മനസ്സിലാക്കി. അതോടെ അവ ആ മരത്തില്‍നിന്ന് പറന്നുപോയി. 

ഞങ്ങള്‍ക്കു വളരെ വിഷമം തോന്നി. ഇത്രയും അടുത്തെത്തിയിട്ടും ഒരു ഫോട്ടോപോലും എടുക്കാന്‍ പറ്റാത്തതില്‍ നിരാശരായെങ്കിലും അവിടുന്നുപോന്നില്ല. ഈ മരത്തിലെ കായ്‌കള്‍ ഭക്ഷിക്കാന്‍ അവ തിരികെയെത്തുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മരത്തിനടിയിലെ കാപ്പിച്ചെടികള്‍ക്കിടയില്‍ ക്യാമറ വച്ച് ഞങ്ങള്‍ മൂവരും കാത്തിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വേഴാമ്പലുകള്‍ മരത്തിനരികിലൂടെ പറന്നുപോയി. പല ദിക്കുകളില്‍നിന്ന് മറ്റു വേഴാമ്പലുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പറന്നകന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം ആദ്യമായാണ് ഇത്ര അടുത്തുനിന്ന് കേള്‍ക്കുന്നത്. അരമണിക്കൂറോളം പിന്നിട്ടപ്പോള്‍ രണ്ട് വേഴാമ്പലുകള്‍ ആ മരച്ചില്ലയില്‍ പറന്നുവന്നിരുന്നു. ആകാംക്ഷയും സന്തോഷവും അനുഭവപ്പെട്ടു.

ആദ്യമായാണ് ഇത്രയും അടുത്ത് രണ്ടു വേഴാമ്പലുകളെ കാണുന്നത്. ഒരുനിമിഷം അവയെ നോക്കിനിന്നുപോയി. സെറ്റു ചെയ്തുവച്ച ക്യാമറയിലേക്ക് അവയുടെ ചലനങ്ങളെ ഞങ്ങള്‍ പകര്‍ത്തി. അതിമനോഹരമായിരുന്നു ആ ചലനങ്ങള്‍. കായ്‌കള്‍ ചുണ്ടുകള്‍കൊണ്ടു കൊത്തി കൊക്കിനുള്ളിലേക്ക് ആക്കുന്ന കാഴ്ചകള്‍ കൗതുകകരമായിരുന്നു. 10 മിനിറ്റുകള്‍ക്കുശേഷം രണ്ടു വേഴാമ്പല്‍കൂടി മരത്തിനരികിലേക്ക് പറന്നുവന്നു. ഞങ്ങള്‍ ചെറിയൊരു അനക്കംപോലുമുണ്ടാക്കാതെ നല്ല ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് തൊട്ടടുത്തുകൂടി ഒരു പാമ്പ് ഇഴഞ്ഞുവന്നത്, എന്റെ കാലുകള്‍ കാപ്പിച്ചെടിയില്‍ തട്ടിയ ശബ്ദം കേട്ടപ്പോള്‍ അവയെല്ലാം പറന്നുപോയി. ആ കാഴ്ചയും ശബ്ദവും വളരെ മനോഹരമായിരുന്നു. ഒന്നുരണ്ടു പടങ്ങള്‍ ഞങ്ങള്‍ എടുത്തു. 

വേഴാമ്പല്‍ കുടുംബത്തിലെ ഒരു വിഭാഗമാണ് മലമുഴക്കി വേഴാമ്പല്‍. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ഇവ. ‘മരവിതലച്ചി’ എന്ന പേരും ഇതിനുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ അഥവാ ടു ഹോണ്‍ഡ് കലോ എന്നും പറയും. ബുസെറൊസ് ബൈകൊര്‍ണിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.  കേരളത്തിലെ പശ്ചിമഘട്ട മലനിരകളായ നെല്ലിയാമ്പതി, അതിരപ്പിള്ളി കാടുകളിലും മലമുഴക്കി വേഴാമ്പലുകളെ കാണാം. മലകളില്‍ പ്രതിധ്വനിക്കാറുള്ള ശബ്ദവും, ഹെലികോപ്ടര്‍  പറക്കുമ്പോഴുള്ളപോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്‌ക്ക് മലമുഴക്കി എന്നു പേരുവരാന്‍ കാരണം. 50 വര്‍ഷമാണത്രേ ഇവയുടെ ആയുസ്സ്.

പെണ്‍ വേഴാമ്പലുകള്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത്, അവ പക്ഷിക്കൂട്ടില്‍ കടന്നശേഷം മരത്തിന്റെ തൊലിയും സ്വന്തം വിസര്‍ജ്ജ്യവുംകൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്കവിധം ബാക്കി ഭാഗങ്ങള്‍ അടയ്‌ക്കുന്നു. പെണ്‍പക്ഷി തൂവലുകള്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക്  പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. ഏറിയാല്‍ മൂന്ന്. വെള്ള മുട്ടകളാണ്. കുറച്ചുസമയത്തിനുശേഷം മുട്ടകളുടെ നിറം മാറും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്തുവരാതെ അടയിരിക്കും. 

ഇക്കാലത്ത് ആണ്‍വേഴാമ്പലാണ് പെണ്‍വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. രണ്ട് ആഴ്ചയ്‌ക്കുള്ളില്‍ പെണ്‍കിളി കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പുറത്തുവരും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകള്‍ കഴിയുക. ഒറ്റയിണയെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു കൂടുതന്നെ വര്‍ഷങ്ങളോളം പ്രജനനത്തിനായി ഉപയോഗിക്കും.  20-22 ആഴ്ചവരെയാണ് പ്രജനനകാലം. അതില്‍ 15-19 ആഴ്ചകളോളം പെണ്‍പക്ഷി അടച്ച കൂട്ടില്‍ തന്നെ കഴിയും.

ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണ് മലമുഴക്കി വേഴാമ്പല്‍. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ആണ്‍ വേഴാമ്പലിന് 2-4 കിലോ വരെ ഭാരവും, 3-4 അടിവരെ ഉയരവും, അഞ്ച് അടിയോളം വരുന്ന ചിറകുകളും ഉണ്ടായിരിക്കും. ഇവയുടെ കൊക്കുകള്‍ വളരെ വലുതും  ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള്‍ക്ക് ആണ്‍ വേഴാമ്പലുകളേക്കാള്‍ വലുപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍ വേഴാമ്പലുകള്‍ക്ക് നീല കലര്‍ന്ന വെള്ള  കണ്ണുകളുമാണുള്ളത്. കറുപ്പും മഞ്ഞയും കലര്‍ന്ന തൊപ്പി ഇവയുടെ പ്രത്യേകതയാണ്. പഴങ്ങള്‍, പുഴുക്കള്‍, ചെറുപ്രാണികള്‍, ചെറിയ പാമ്പുകള്‍, പല്ലികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആദ്യമായാണ് മലമുഴക്കി വേഴാമ്പലുകളെ കാണുന്നത്. നല്ല കുറച്ച് ചിത്രങ്ങള്‍ എടുക്കാന്‍ പറ്റിയ സന്തോഷത്തോടെ നെല്ലിയാമ്പതി മലനിരകളില്‍നിന്ന് ഞങ്ങള്‍ തിരിച്ചിറങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.