Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഫ്താര്‍ വിരുന്നുകള്‍: ഭക്ഷണം പാഴാക്കുന്നതിന് എതിരേ പ്രചാരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 06:35 am IST
inIndia

മുംബൈ: റംസാന്‍ കാലത്തെ ഇഫ്താര്‍ വിരുന്നുകള്‍ വന്‍ ആര്‍ഭാടമാക്കുന്നവര്‍ക്കും ഭക്ഷണം പാഴാക്കി കളയുന്നവര്‍ക്കും ഇവടെനിന്ന് ഒരു പാഠമുണ്ട്. ആഹാരം കഴിക്കാനില്ലാതെ പട്ടിണികിടക്കുന്ന ആയിരങ്ങള്‍ ഉള്ളപ്പോഴാണ് ഒരു വശത്ത് ഇങ്ങനെ ആഹാരം പാഴാക്കിക്കളയുന്നതെന്ന് ഒാര്‍മ്മിച്ചവരാണ് ഇത് പഠിപ്പിക്കുന്നത്. 

ഭക്ഷണം പാഴാക്കാന്‍ വേണ്ടിയായിരിക്കില്ല ഉണ്ടാക്കുന്നത്. ക്ഷണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് കരുതുന്നത്. വരുന്ന ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടുന്നതുണ്ടാകണമെന്ന് ചിന്തിച്ചാണ് പല ഇനം ഭക്ഷണം ഒരുക്കുന്നത്. ചിലര്‍ ക്ഷണം സ്വീകരിക്കും, പങ്കെടുക്കില്ല. ചിലര്‍ വരും ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ല. ഇനിയും ചിലര്‍ കഴിക്കും, കരുതിയതെല്ലാം രുചിക്കില്ല. അങ്ങനെയാണ് പലപ്പോഴും മിച്ചം വരുന്നത്. അവ നശിപ്പിച്ചു കളയുകയോ നഗരസഭകള്‍ക്ക് മാലിന്യഭാരമാകുകയോ ആണ് പതിവ്.

ഇങ്ങനെ മിച്ചം വരികയാണെങ്കില്‍ ഇപ്പോള്‍ പലയിടങ്ങൡലും പുതിയ പതിവ്, സന്നദ്ധ സേവകരെ ഫോണ്‍വിളിച്ച് വരുത്തി ഭക്ഷണം പാക്കറ്റുകളിലാക്കി, ആവശ്യമുള്ളവര്‍ക്ക് അതത് സ്ഥലങ്ങളില്‍ എത്തിക്കുകയാണ്. ആഹാരത്തിനു വകയില്ലാത്തവര്‍ക്കും മൂന്നു നേരം കഴിക്കാനാവാത്തവര്‍ക്കും ആശ്വാസമാകുകയാണ് ഈ സംവിധാനം.

ഇങ്ങനെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന സേവനങ്ങളില്‍ ശ്രദ്ധേയമായത് ശിവ് വാഹ്തൂക് സേന എന്ന ശിവസേനയുടെ സംവിധാനമാണ്. ദക്ഷിണ മുംബൈയില്‍ അഞ്ചിടത്ത് സംവിധാനമുണ്ടെന്ന് സേനയുടെ വൈസ് പ്രസിഡന്റ് സാജിദ് കസം സൊപാരിവാല പറയുന്നു. 

വാഹ്തൂക് സേനയുടെ പ്രസിഡന്റ് ഹാജി അരാഫത് ഷൈഖ് പറയുന്നു, ഇത്തരം കുറ്റകരമായ ഭക്ഷണം പാഴാക്കല്‍ പരിപാടികള്‍ക്കു വര്‍ഷങ്ങളായി താന്‍ പങ്കെടുക്കാറില്ലെന്ന്. ” പത്തുവര്‍ഷം മുമ്പ് ഞാന്‍ നിശ്ചയിച്ചതാണത്. റംസാന്‍ മാസ രാത്രികളിലെ പ്രത്യേക തറാവീഹ് നമസ്‌കാരത്തിനു ശേഷം നടക്കുന്ന ഇഫ്താര്‍ അത്താഴ വിരുന്നുകള്‍ കഴിയുമ്പോള്‍ ഞാന്‍ കാണാറുണ്ടായിരുന്നു ഭക്ഷണാവശിഷ്ടങ്ങളുടെ കൂമ്പാരം. പല മേശകളിലേയും ഭക്ഷണം പലതും ആരും തൊട്ടിട്ടുപോലും ഉണ്ടാവില്ല. കഴിക്കാതെ ഭക്ഷണം എന്തിനിങ്ങനെ പാഴാക്കുന്നു,” അരാഫത് ചോദിക്കുന്നു.

വിരുന്നു നടത്തുകയും ഭക്ഷണം പാഴാക്കാതിരിക്കുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികളില്‍ ഒരു വിഭാഗമാണ് ദാവൂദി ബോറകള്‍. ബോറാകളുടെ ആസ്ഥാനമായ മുംബൈ ഫോര്‍ട്ടിലെ ബാദ്രി മഹളില്‍ ഫൈസുള്‍ മുവായിദ് അല്‍ ബുര്‍ഹാനിയ സാമൂഹ്യ അടുക്കള പദ്ധതി സന്ദര്‍ശിച്ചാല്‍ നേരിട്ടു കാണാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. അതിന്റെ മുതിര്‍ന്ന ഭാരവാഹി അലാഷര്‍ നൂറുദ്ദീന്‍ പറയുന്നു, ”ദാവൂദി ബോറാകള്‍ താമസിക്കുന്ന ലോകത്തെ ഏത് നഗരത്തിലും പട്ടണത്തിലും ഗ്രാമത്തിലും ഞങ്ങള്‍ ദാനാ കമ്മിച്ചികള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഭക്ഷണം പാഴാക്കാതെ നോക്കുകയാണ് ഉദ്ദേശ്യം.” വിരുന്നിന് ക്ഷണിക്കപ്പെടുന്നവര്‍ വരുന്നോ എന്ന് ഉറപ്പാക്കുകയാണ് ആദ്യപടി. പിന്നെ ഭക്ഷണ വിതരണത്തിന്റെ മേല്‍നോട്ടവും. ഈ വിഭാഗത്തിന്റെ മതാചാര്യന്‍ സെയ്ദ്‌നാ മുഫാദ്ദാല്‍ സൈഫുദീന്‍ അവസരം കിട്ടുമ്പോഴെല്ലാം പ്രവാചക ജീവിതവും അഭിപ്രായവും ആവര്‍ത്തിക്കും- ഒരു ധാന്യമണിപോലും പാഴാക്കിക്കളയരുതെന്ന്. 

മുംബൈയില്‍ 822 പേരുള്‍പ്പെടെ ലോകമാകെ 6187 ദാനാ കമ്മിറ്റികളുണ്ട്. ഈ വിഭാഗം നടത്തുന്ന വിരുന്നുകളില്‍ ഭക്ഷണം സൂക്ഷിക്കുന്ന വലിയ പാത്രങ്ങള്‍ ഒന്നിന് 10 ദാനാ കമ്മിറ്റി പ്രവര്‍ത്തകരെ വീതം നിയോഗിക്കും. ഭക്ഷണം പാഴാക്കുന്നില്ലെന്നും പാഴാകുന്നില്ലെന്നും അവര്‍ ഉറപ്പാക്കും. ഇതാണ് അവരുടെ പ്രവര്‍ത്തന രീതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.