തിരുവനന്തപുരം: കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കെവിന്റെ കണ്ണുകള്‍ ഡിവൈഎഫ്ഐക്കാര്‍ ചൂഴ്ന്നെടുത്തുവെന്നും അദ്ദേഹം ആരോപ്പിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻ പിണറായിക്കെതിരെ ആഞ്ഞടിച്ചത്.
കെവിന്റെ വിവാഹത്തിനു പോലീസ് ആദ്യം തന്നെ എതിരായിരുന്നു. പോലീസ് ഡിവൈഎഫ്ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചുവെന്നും പോലീസിനു മുന്നില്‍ സഹോദരി കരഞ്ഞു യാചിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു
















