ന്യൂദല്‍ഹി: കേരളത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി അയച്ചു. ഇതുവരെ ചുമതല ദിഗ്വിജയ് സിങ്ങിനായിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്ര്യദേശിന്റെ ചുമതലയിലേക്ക് കഴിഞ്ഞയാഴ്ച ദിഗ്വിജയ് സിങ്ങിനെ മാറ്റിയിരുന്നു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിന് തലേന്നുള്ള ഈ തീരുമാനം അവിടത്തെ യുഡിഎഫ് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
















