
ബംഗ്ലാദേശ് സ്വദേശിയായ തസ്ലിമ നസ്രീന്‍ ഇസ്ലാമിക കപട വിശ്വാസങ്ങളും ശാസ്‌ത്രീയതയ്‌ക്കെതിരായ ആചാരങ്ങളും തന്റെ സാഹിത്യ രചനയിലൂടെ ചോദ്യം ചെയ്‌തു. ഇതെത്തുടര്‍ന്ന് ഇസ്ലാമിക ശക്തികള്‍ വധഭീഷണിയും ഫത്‌വയുമിറക്കി. പല നാടുകളിലും അഭയം പ്രാപിച്ചെങ്കിലും നല്‍കിയില്ല. ഒടുവില്‍ രണ്ടുപതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ അഭയം നേടി കഴിയുകയാണ്.
സക്കാത്തുനല്‍കാന്‍ ധാരാളിത്തം കാണിക്കുമ്പോഴും ആധുനിക കാലത്തിന് ആവശ്യമായ അവയവ ദാനം, രക്തദാനം തുടങ്ങിയവയില്‍നിന്ന് വിട്ടു നില്‍ക്കുകയാണ് പൊതുവേ ഇസ്ലാമിക സമൂഹം. മാത്രമല്ല, അത് പാടില്ലെന്ന മത വിശ്വാസം പ്രചരിപ്പിക്കുന്ന ഫത്വകള്‍ പോലും ഇറക്കിയിട്ടുണ്ട്. എന്നാല്‍, അവയവ സ്വീകരണത്തിന് മടിയില്ലാ താനും. ഇസ്ലാമിക വൃക്ക ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം പോലും വന്നിരുന്നു. ഇത് ഏറെവിവാദമാകുകയും ചെയ്‌തു.
ഈ സാഹചര്യത്തിലാണ് തസ്ലിമയുടെ മരണാനന്തര ശരീര ദാനം പ്രധാനമാകുന്നത്. ദല്‍ഹി എയിംസ് ആശുപത്രിക്കാണ് ദാനം ചെയ്തത്.
















