Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ വീണ്ടും മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 05:27 pm IST
in Kerala

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2019-20 അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്വക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇവിടത്തെ പാരിസ്ഥിതിക അനുമതിക്കുള്ള തടസങ്ങള്‍ നീക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്ലാസുകള്‍ തുടങ്ങുന്നതിനാവശ്യമായ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ചു നടന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി., ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2014 സെപ്റ്റംബര്‍ ഒന്നിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. 2014ല്‍ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോയും 2015ല്‍ 50 വിദ്യാര്‍ത്ഥികളേയുമാണ് പ്രവേശിപ്പിച്ചത്. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ ഇടപെടുകയും അവരെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു. 

മലയോര മേഖലയായ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകത മനസിലായ ഈ സര്‍ക്കാര്‍ അവിടത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബൃഹത് പദ്ധതി ആവിഷ്‌കരിച്ചു. ഇത് വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചുകൂട്ടിയത്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങുന്നതിനാവശ്യമായ പ്രീ ക്ലിനിക്കല്‍ സൗകര്യങ്ങള്‍ നിലവിലുണ്ട്. മതിയായ കിടക്കകളുള്ള ആശുപത്രിയില്ലാത്തതാണ് ഏറ്റവും പ്രധാന കുറവായി അന്ന് എം.സി. ചൂണ്ടിക്കാണിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ക്ലിനിക്കല്‍ പോസ്റ്റിംഗിന് ആവശ്യമായ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിന്റെ ഘടന ആയിക്കഴിഞ്ഞു. രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പത്തോളജി, മൈക്രോ ബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയുള്‍ക്കൊള്ളുന്ന 10 കോടിയുടെ അക്കാഡമിക് ബ്ലോക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും. 

എം.സി.ഐ. ചൂണ്ടിക്കാണിച്ച മറ്റൊരു കുറവായ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റേയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 92.14 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടല്‍ ഈ മാസം 21ന് മന്ത്രി നിര്‍വഹിക്കും. പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്, റാംപ് എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും. 

പുതിയവ നിര്‍മ്മിക്കുന്നതുവരെ എം.സി.ഐ. അനുശാസിക്കുന്ന പരീക്ഷാഹാള്‍, ഓഡിറ്റോറിയം എന്നിവ താത്ക്കാലിക കെട്ടിടത്തില്‍ സജ്ജമാക്കും. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള കളിസ്ഥലം ഉപയോഗിക്കും. മെഡിക്കല്‍ കോളേജ് പുനരാരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന ചുമതല കിറ്റ്‌കോയ്‌ക്ക് നല്‍കുകയും ഈ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.