ബെംഗളൂരു: കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വീണ്ടും ഒരവസരം തന്നതിന് കര്‍ണാടകയിലെ ജനങ്ങളോട് കടപ്പാട് രേഖപ്പെടുത്തുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. യെദ്യൂരപ്പ പറഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളും. ഇതിനായി 56,000 കോടി മാറ്റിവെച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസും ജെഡിഎസും ജനവിധിയെ അപമാനിക്കുന്നുവെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
















