കണ്ണൂര്‍: തട്ടിപ്പ് കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പോലീസ ശ്രമിക്കുന്നതായി പരാതി. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് പോലീസ് ഇത്തരത്തില്‍ ശ്രമിക്കുകന്നതെന്നും പരാതിയുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കി എഫ്‌ഐആര്‍ തയ്യാറാക്കിയത് ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. പറവൂര്‍ സ്വദേശിനി പ്രതിഭയാണ് തട്ടിപ്പിന് ഇരയായത്. ആശ്രീത നിയമനം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും പേര് പറഞ്ഞാണ് ഇയാള്‍തട്ടിപ്പ് നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും ഇദ്ദേഹം പലരില്‍ നിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന ഭാഗം ഒഴിവാക്കിയതാണ് സംശയത്തിന് കാരണമായത്.
















