Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മറഡോണയുടെ ഊഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 04:36 am IST
in Football

ശക്തമായ ഭൂകമ്പത്തിന്റെ അലകള്‍ അവസാനിക്കുന്നതിനു മുമ്പാണ് മെക്‌സിക്കോയില്‍, 1986ലെ ലോകകപ്പിനു ലോങ് വിസില്‍ മുഴങ്ങിയത്. ചരിത്രത്തില്‍ രണ്ടാം തവണയാണ് ലോകകപ്പ് മെക്‌സിക്കോയിലെത്തിയത്. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് 1985 സെപ്റ്റംബറില്‍ ഭൂചലനം മെക്‌സിക്കോയെ നടുക്കിയത്. വേദികളൊന്നും തന്നെ നാശമേല്‍ക്കാതെ രക്ഷപ്പെട്ടതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം  മത്സരങ്ങള്‍ നടന്നു. 52 മത്സരങ്ങളില്‍ നിന്നായി 132 ഗോളുകള്‍ പിറന്നു. ഇതില്‍ നാല് ഹാട്രിക്കുകളും ഉള്‍പ്പെടുന്നു. ഡെന്മാര്‍ക്കിന്റെ ലാര്‍സന്‍, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍, സോവിയറ്റ് യൂണിയന്റെ ഇഗര്‍ ബലനോവ്, സ്‌പെയിനിന്റെ എമിലിയോ ബുട്രാഗ്വിനോ എന്നിവരാണ് ഹാട്രിക്ക് നേടിയത്. തിരമാലയടിക്കുന്നതു കണക്കെ, ആരാധകര്‍ ഗ്യാലറിയില്‍ സൃഷ്ടിച്ച മെക്‌സിക്കന്‍ വേവും ശ്രദ്ധേയമായി. 

ഇതൊന്നുമായിരുന്നില്ല 1986 ലോകകപ്പിന്റെ വിശേഷം. എതിര്‍ കളത്തില്‍ ഭൂചലനത്തിനു തുല്യമായ ആഘാതങ്ങള്‍ സൃഷ്ടിച്ച ഒരു താരത്തിന്റെ മുന്നേറ്റം. ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയമിടിപ്പുകളെപ്പോലും നിലയ്‌ക്കുന്ന തരത്തില്‍ അത്ഭുതരമായ ഗോള്‍ വര്‍ഷങ്ങളിലൂടെ ഇരമ്പിയെത്തിയ അര്‍ജന്റീനയുടെ ഡീഗോ മറഡോണ. 

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്‌ക്കു വേണ്ടി മറഡോണ പന്തു തട്ടിയിട്ടുണ്ട്. 86ല്‍ മറഡോണ നായക വേഷവും കെട്ടി. മെക്‌സിക്കന്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും മറ്റാര്‍ക്കുമായിരുന്നില്ല. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെടുന്നു. 

24 ടീമുകളാണ് ലോകകപ്പിനായി മാറ്റുരച്ചത്. രണ്ടാം റൗണ്ട് മുതല്‍ നോക്കൗട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേസമയത്ത് നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണ് തുടങ്ങിയത്. 

ഗ്രൂപ്പ് എയില്‍ നിന്ന് അര്‍ജന്റീന, ഇറ്റലി, ബള്‍ഗേറിയ,  ബിയില്‍ നിന്ന് മെക്‌സിക്കോ, പരാഗ്വെ, ബെല്‍ജിയം, സിയില്‍ നിന്ന് സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ഡിയില്‍ നിന്ന് ബ്രസീല്‍, സ്‌പെയിന്‍, ഇയില്‍ നിന്ന് ഡെന്മാര്‍ക്ക്, പശ്ചിമ ജര്‍മ്മനി, ഉറുഗ്വെ, ഗ്രൂപ്പ് എഫില്‍ നിന്ന് മൊറാക്കോ, ഇംഗ്ലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളാണ് അവസാന 16ലേക്ക് യോഗ്യത നേടിയത്. പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന 1-0ന് ഉറുഗ്വെയെയും ഇംഗ്ലണ്ട് 3-0ന് പരാഗ്വെയെയും സ്‌പെയിന്‍ 5-1ന് ഡെന്മാര്‍ക്കിനെയും ബല്‍ജിയം എക്‌സ്ട്രാ സമയത്തിനൊടുവില്‍ 4-3ന് സോവിയറ്റ് യൂണിയനെയും ബ്രസീല്‍ 4-0ന് പോളണ്ടിനെയും ഫ്രാന്‍സ് 2-0ന് ഇറ്റലിയെയും പശ്ചിമ ജര്‍മ്മനി 1-0ന് മൊറാക്കോയെയും മെക്‌സിക്കോ 2-0ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ ബാക്കി മൂന്നു മത്സരങ്ങളും ഷൂട്ടൗട്ടില്‍ തീരുമാനിക്കപ്പെട്ടു. ബല്‍ജിയം 5-4ന് സ്‌പെയിനിനെയും ഫ്രാന്‍സ് 4-3ന് ബ്രസീലിനെയും പശ്ചിമ ജര്‍മ്മനി 4-1ന് മെക്‌സിക്കോയെയും കീഴടക്കി സെമിയിലെത്തി. സെമിയില്‍ അര്‍ജന്റീന 2-0ന് ബല്‍ജിയത്തെയും പശ്ചിമ ജര്‍മ്മനി 2-0ന് ഫ്രാന്‍സിനെയും മറികടന്ന് കലാശക്കളിക്ക് യോഗ്യത നേടി. ജൂണ്‍ 29ന് മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെ തകര്‍ത്ത് അര്‍ജന്റീന  ലോകകപ്പില്‍ മുത്തമിട്ടു.

ലോകഫുട്‌ബോളില്‍ ഡെന്മാര്‍ക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്‌സിക്കോ സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, ഉറുഗ്വെ എന്നിവരെ അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ശ്രദ്ധനേടിയത്. 

ആറ് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം നേടി. അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തിനൊപ്പം അഞ്ച് ഗോളുകളുമായി രണ്ടാമത്തെ ടോപ് സ്‌കോറര്‍ക്കുള്ള വെള്ളിപാദുകവും കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.