Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മധുകൈടഭനാശിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 02:12 am IST
inSamskriti

പരബ്രഹ്മസ്വരൂപനായ മഹേശ്വരന്റെ ശക്തിയായി രണ്ട് അവതാരങ്ങള്‍ ആദ്യം ഉണ്ടായി. സതീദേവിയും പാര്‍വ്വതിദേവിയും ഈ രണ്ടവതാരങ്ങള്‍ കൂടാതെ ആദിപരാശക്തി ശിഷ്ടരക്ഷണത്തിനും ദുഷ്ടശിക്ഷണത്തിനും വേണ്ടി നാനാവതാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് മഹാകാളികാവതാരം.

പണ്ട് സുരഥന്‍ എന്ന നാമത്തോടുകൂടിയ ധര്‍മ്മിഷ്ഠനും ദേവീ ഭക്തനും ആയ ഒരു രാജാവ് ഉണ്ടായിരുന്നു. പ്രജാക്ഷേമതല്‍പരനായി രാജ്യം ഭരിച്ചിരുന്ന അദ്ദേഹത്തെ മറ്റു രാജാക്കന്മാര്‍ ആക്രമിച്ചു. അവര്‍ രാജ്യവും ധനവും എല്ലാം പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അദ്ദേഹം ഒരു വനപ്രദേശത്ത് എത്തി. അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ ഒരു മുനിവര്യന്റെ ആശ്രമംകണ്ടു. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് ശാന്തമായ ആശ്രമപ്രദേശത്ത് രാജാവ് വസിച്ചു. ഇടയ്‌ക്കിടയ്‌ക്ക് രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഉള്ള ചിന്ത രാജാവിനെ അസ്വസ്ഥനാക്കി.

ഒരു ദിവസം ഒരു വൈശ്യന്‍ ആ പ്രദേശത്ത് വന്നുചേര്‍ന്നു. ധനലോഭത്താല്‍ ഭാര്യാസുതാദികള്‍ ഉപേക്ഷിച്ചതിന്റെ ഫലമായിട്ടാണ് വൈശ്യന്‍ അവിടെ എത്തിയത്. എങ്കിലും കുടുംബാന്തരീക്ഷത്തെക്കുറിച്ചുള്ള ചിന്ത വൈശ്യനേയും അസ്വസ്ഥനാക്കി.

തുല്യദുഃഖിതരായ രാജാവും വൈശ്യനും മേധസ്സ് എന്ന മുനീന്ദ്രന്റെ സമീപം ചെന്ന് തങ്ങളുടെ മമതാബന്ധത്തിന്റെ കാരണം പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു.

ജഗധാത്രിയും ശക്തിരൂപിയും സനാതനിയും ആയ മഹാമായയാണ് എല്ലാ മോഹങ്ങള്‍ക്കും കാരണമെന്ന് ഋഷി പറഞ്ഞു. ത്രിഗുണാത്മികയായ സര്‍വ്വേശ്വരിയാണ്, വിശ്വം സൃഷ്ടിക്കുന്നതും പാലിക്കുന്നതും കാമരൂപിണിയായ ദേവി പ്രസാദിച്ചാല്‍ മാത്രമേ മോഹവലയത്തില്‍ നിന്ന് പുറത്തുകടക്കാനാകുകയുള്ളൂ എന്നും മുനി അവരെ പറഞ്ഞു മനസ്സിലാക്കി.

സര്‍വ്വരേയും മോഹിപ്പിക്കുന്ന മഹാമായയുടെ ഉത്ഭവത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം രാജാവും വൈശ്വനും പ്രകടിപ്പിച്ചു. അപ്പോള്‍ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.

ഭൂമി ജലത്തില്‍ മുങ്ങിയപ്പോള്‍ ശ്രീനാരായണന്‍ യോഗനിദ്ര കൈക്കൊണ്ട് അനന്തനില്‍ ഉറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ കര്‍ണ്ണമലത്തില്‍നിന്ന് രണ്ട് അസുരന്മാര്‍ ഉണ്ടായി. അവര്‍ മധുകൈടഭര്‍ എന്ന് അറിയപ്പെടുന്നു. ഭീമന്മാരും ഭീകരന്മാരും ആയിരുന്നു.  വിഷ്ണുവിന്റെ നാഭീ പത്മത്തില്‍ നിന്നുണ്ടായ ബ്രഹ്മദേവനെ നിഗ്രഹിക്കുവാനായി അവര്‍ തയ്യാറായി. തന്റെ സമീപത്തേക്ക് വരുന്ന ആ അസുരന്മാരെ കണ്ടപ്പോള്‍ ക്ഷീരാബ്ധിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനോടൊപ്പം പരാശക്തിയായ ദേവിയേയും ബ്രഹ്മാവ് സ്തുതിച്ചു.

സ്തുതിയില്‍ സംപ്രീതനായ പരാശക്തി ഫാല്‍ഗുനത്തിലെ (മീനമാസം) ശുക്ലപക്ഷത്തില്‍ മഹാകാളിക എന്ന പേരോടുകൂടി അവതരിച്ചു. വിഷ്ണുഭഗവാന്റെ നേത്ര വക്ത്രാദികളില്‍നിന്ന് പുറത്തുവന്ന് ബ്രഹ്മദേവന്റെ ദൃഷ്ടിമാര്‍ഗ്ഗത്തില്‍നിന്നു അപ്പോള്‍ വിഷ്ണുദേവന്‍ നിദ്ര വിട്ടുണരുകയും മധുകൈടഭരെ കാണുകയും ചെയ്തു.

അതുല്യ തേജസ്സുള്ള വിഷ്ണുവിനോട് അവര്‍ അയ്യായിരം കൊല്ലം ബാഹുയുദ്ധം നടത്തി. മഹാമായപ്രഭാവത്താല്‍ അസുരന്മാര്‍ വിഷ്ണുദേവന് വരം നല്‍കാന്‍ തയ്യാറായി. മധുകൈടഭര്‍ എന്ന തന്റെ എതിരാളികളായ അസുരന്മാരെ തനിക്ക് വധിക്കുവാന്‍ കഴിയണം എന്ന വരം ഭഗവാന്‍ ആവശ്യപ്പെട്ടു. അസുരന്മാര്‍ അതിന് സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന ഉണ്ടായിരുന്നു. വെള്ളമില്ലാത്തിടത്തുവച്ച് മാത്രമേ തങ്ങളെ നിഗ്രഹിക്കാവൂ എന്ന് അവര്‍ പറഞ്ഞു. സര്‍വ്വത്ര വെള്ളം വ്യാപിച്ചിരിക്കുന്നതുകൊണ്ട് വെള്ളമില്ലാത്ത ഒരു സ്ഥലം ഉണ്ടാകാന്‍ ഇടയില്ലല്ലോ. അതുകൊണ്ട് വധ്യരാകാതിരിക്കാനാണ് അങ്ങനെ ഒരു വരം ആവശ്യപ്പെട്ടത്.

വിഷ്ണുദേവന്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരം വെള്ളമില്ലാത്തിടത്തുവച്ച് തന്നെ നിഗ്രഹിച്ചു. ഭഗവാന്റെ തുടയില്‍ കിടത്തി ശിരസ്സറുത്തു.

അങ്ങനെ മഹാമായയുടെ മാഹാത്മ്യംകൊണ്ട് മധുകൈടഭനാശം ഉണ്ടായി. സ്വേച്ഛപോലെ ശരീരം സ്വീകരിക്കുവാന്‍ കഴിയുന്ന ദേവി പലപ്പോഴും ദേവദുഃഖം അകറ്റുവാന്‍ അവതരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.