Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിദാനന്ദരൂപനായ ശിവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:30 am IST
inSamskriti

പ്രകാശരൂപോഹമജോഹമദ്വയോ

സുകൃദ്വിഭാതോഹമതീവ നിര്‍മ്മലഃ

വിശുദ്ധവിജ്ഞാന ധനോ നിരാമയഃ 

സമ്പൂര്‍ണ്ണ ആനന്ദമയോഹമക്രിയഃ (41)

സദൈവമുക്തോഹമചിന്ത്യശക്തിമാ-

നതീന്ദ്രിയജ്ഞാനമവിക്രിയാത്മകഃ

അനന്തപാരോഹമഹര്‍ന്നിശം ബുധൈ-

ര്‍വ്വിഭാവിതോഹം ഹൃദിവേദവാദിഭിഃ (42)

ഞാന്‍ പ്രകാശരൂപനാണ്. ഞാന്‍ ജനിക്കാത്തവനാണ്. അദ്വയനാണ്. സുകൃതിയാണ്. അത്യന്തം നിര്‍മ്മലനാണ് ഞാന്‍. സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധജ്ഞാനംകൊണ്ട് ഞാന്‍ സമ്പന്നനാണ്. ആമയങ്ങളൊന്നുമില്ലാത്ത ഞാന്‍ സമ്പൂര്‍ണ്ണനാണ്. സദാ ആനന്ദസ്വരൂപനായ ഞാന്‍ നിഷ്‌ക്രിയനുമാണ്. ഞാന്‍ സദാ സംസാരത്തില്‍ നിന്നും മുക്തനായിരിക്കുന്നു. അളവില്ലാത്ത ശക്തിയുടെ ഉറവിടമാണ് ഞാന്‍. ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയാത്തവനും വികാരരഹിതനുമാണ് ഞാന്‍. അനന്തവും അപാരവുമായ ഞാന്‍ വിദ്വാന്മാരായ ബുദ്ധിമാന്മാരാല്‍ രാവും പകലും ഹൃദയത്തില്‍ ധ്യാനിക്കപ്പെടുന്നവനാണ്. 

കുറിപ്പ്- പരാമാത്മാവുമായി ചേരുന്നതിന് സദാ പരാമാത്മചിന്തയില്‍ മുഴുകിയിരിക്കണം. അതിന് സംസാരത്തെക്കുറിച്ചുള്ള എല്ലാ അനുഭവങ്ങളും പോകുന്നതിന് താന്‍ ശരീരമല്ലെന്നും ആത്മാവാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചിന്തന ചെയ്യണം. അതിനുള്ള വഴിയാണ് ഇവിടെ പറയുന്നത്. താന്‍ തന്നെ പരമാത്മാവ് എന്നുറയ്‌ക്കാനുള്ള സാധനയാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിച്ചത്. ഇതില്‍ പറയുന്നതുപോലെ സദാ ഭാവനചെയ്തുകൊണ്ടിരിക്കണം. ശ്രീ ശങ്കരാചാര്യസ്വാമികള്‍ രചിച്ച നിര്‍വ്വാണാഷ്ടകത്തില്‍ ഇതേ കാര്യം തന്നെയാണ് പറയുന്നത്. ആ അഷ്ടകത്തിന്റെ ആശയം ചുരുക്കിപ്പറയുന്നു. 1. ഞാന്‍ മനസ്സോ ബുദ്ധിയോ ചിത്തമോ അല്ല. കണ്ണ്, ചെവി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളൊന്നുമല്ല. ഞാന്‍ ആകാശം വായു തുടങ്ങിയ പഞ്ചഭൂതങ്ങളുമല്ല. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 2.ഞാന്‍ പ്രാണനല്ല, പഞ്ചവായുക്കളല്ല, ഞാന്‍ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന സപ്തധാതുക്കളുമല്ല, ഞാന്‍ അന്നമയം പ്രാണമയം തുടങ്ങിയ പഞ്ചകോശങ്ങളല്ല,  വാക്, പാണി തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളല്ല, ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 3.ഞാന്‍ രാഗദ്വേഷങ്ങളോ ലോഭമോഹങ്ങളോ മദമാത്സര്യാദികളോ അല്ല. ഞാന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളല്ല, ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 4.ഞാന്‍ പാപപുണ്യങ്ങളല്ല, സുഖദുഃഖങ്ങളല്ല, മന്ത്രമോ തീര്‍ത്ഥമോ യജ്ഞങ്ങളോഅല്ല,  ഞാന്‍ ഭോജനമല്ല, ഭോജ്യമല്ല, ഭോക്താവുമല്ല. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 5. ഞാന്‍ മൃത്യുവല്ല, ഞാന്‍ ശങ്കയല്ല, മാതാപിതാക്കളോ ബന്ധുക്കളോ മിത്രങ്ങളോ അല്ല, എനിക്കു ജാതിഭേദങ്ങളില്ല. ഗുരുവോ ശിഷ്യനോ അല്ല ഞാന്‍. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 6. ഞാന്‍ നിര്‍വ്വികല്പനും നിരാകാരരൂപനും വിഭുത്വമാണ്, സര്‍വ്വത്ര സര്‍വ്വേന്ദ്രിയങ്ങളിലും സംഗം കൂടാതെ ഇരിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ മുക്തിയുമല്ല. ഞാന്‍ അളവില്ലാത്ത ചിദാനന്ദരൂപമാണ്. ഞാന്‍ ശിവനാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.